മധു അമ്പാട്ട്
(Madhu Ambat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ഇന്ത്യൻ ചലച്ചിത്ര ഛായാഗ്രാഹകനാണ് മധു അമ്പാട്ട്. വൈവിധ്യമാർന്ന പല ചിത്രങ്ങൾക്കും ക്യാമറ ചലിപ്പിച്ചിട്ടുള്ള മധു ഏറ്റവും നല്ല ചലച്ചിത്രഛായാഗ്രാഹകനുള്ള പുരസ്കാരം മൂന്നുവട്ടം നേടി. ദേശീയ-സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയ പല ചിത്രങ്ങളുടേയും ഛായാഗ്രാഹകനായിരുന്നു അദ്ദേഹം. അമരം, അഞ്ജലി, മകരമഞ്ഞ്, ആദാമിന്റെ മകൻ അബു എന്നീ ചിത്രങ്ങളിലൂടെ മധു കൂടുതൽ പ്രശസ്തനായി. ഇപ്പോൾ ചെന്നൈയിൽ താമസം.[1] മലയാളചലച്ചിത്രനടി വിധുബാല സഹോദരിയാണ്. പ്രശസ്ത ചിത്രസംയോജകൻ കെ.ശങ്കുണ്ണിയുടെ മകൾ ലത അമ്പാട്ട് ആണ് ഭാര്യ.
മധു അമ്പാട്ട് | |
---|---|
ജനനം | |
തൊഴിൽ | ഛായാഗ്രാഹകൻ, ഡോക്യുമെന്ററി നിർമ്മാതാവ്, ചലച്ചിത്രസംവിധായകൻ |
സ്ഥാനപ്പേര് | ISC |
ബന്ധുക്കൾ | വിധുബാല (സഹോദരി) |
വെബ്സൈറ്റ് | http://www.madhuambat.com/ |
പുരസ്കാരങ്ങൾ
തിരുത്തുക- 1984: മികച്ച ഛായാഗ്രാഹകൻ - ആദി ശങ്കരാചാര്യ (സംസ്കൃതം)
- 2006: മികച്ച ഛായാഗ്രാഹകൻ - ശൃംഗാരം (തമിഴ്)
- 2010: മികച്ച ഛായാഗ്രാഹകൻ - ആദാമിന്റെ മകൻ അബു (മലയാളം)[2]
- അശ്വത്ഥാമാവ് (സംവിധാനം കെ.ആർ. മോഹനൻ)
- സൂര്യന്റെ മരണം (സംവിധാനം: രാജീവ്നാഥ്)
- യാരോ ഒരാൾ (സംവിധാനം: പവിത്രൻ)
- പുരുഷാർഥം (സംവിധാനം:കെ.ആർ. മോഹനൻ)
- സ്വാതി തിരുനാൾ (സംവിധാനം: ലെനിൻ രാജേന്ദ്രൻ)
- അമരം (സംവിധാനം ഭരതൻ)
അവലംബം
തിരുത്തുക- ↑ Video interview with Madhu Ambat, only on webindia123.com, http://video.webindia123.com/new/interviews/cinematographers/madhuambat/part1/index.htm Archived 2011-10-01 at the Wayback Machine.
- ↑ "Southern cinema sweeps National Awards". The Hindu. 19 May 2011. Retrieved 19 May 2011