ചലച്ചിത്രഅക്കാദമി മുൻ ചെയർമാനും മലയാളചലച്ചിത്രസംവിധായകനുമായിരുന്നു കെ. ആർ. മോഹനൻ. പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ബിരുദധാരിയാണ്.[1] നിരവധി ഡോക്യുമെന്ററികളും, ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

കെ. ആർ. മോഹനൻ
ജനനം1948
മരണം2017 ജൂൺ 25 (69 വയസ്സ്)
തൊഴിൽചലച്ചിത്രസംവിധായകൻ, തിരക്കഥാകൃത്ത്
സജീവ കാലം1978 - 2016

ജീവിതരേഖ

തിരുത്തുക

1975-ൽ ആദ്യചിത്രം അശ്വത്ഥാമ സംവിധാനം ചെയ്തു. മാടമ്പ് കുഞ്ഞുകുട്ടന്റെ നോവലിന്റെ അടിസ്ഥാനപ്പെടുത്തി നിർമ്മിച്ച ചിത്രം ആ വർഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം നേടി. സി. വി. ശ്രീരാമന്റെ ചെറുകഥയെ അധികരിച്ച് 1987-ൽ സംവിധാനം ചെയ്ത് പുരുഷാർഥമാണ് രണ്ടാമത് ചിത്രം. ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം പുരുഷാർഥം കരസ്ഥമാക്കി. 1992-ൽ സ്വരൂപം എന്ന ചിത്രവും സംവിധാനം ചെയ്തു. കേരളസംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായും തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡയറക്റ്ററായും പ്രവർത്തിച്ചിട്ടുണ്ട്.[2][3][4]

1948-ൽ തൃശ്ശൂർ ജില്ലയിലെ ചാവക്കാട്ട് ജനിച്ച അദ്ദേഹം 69-ആം വയസ്സിൽ 2017 ജൂൺ 25-ന് ഉദരസംബന്ധമായ രോഗത്തെത്തുടർന്ന് തിരുവനന്തപുരത്തുവച്ച് അന്തരിച്ചു. മൃതദേഹം ചാവക്കാട്ടെ വീട്ടിലെത്തിച്ചശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. മോഹനന്റെ ഭാര്യ നേരത്തേ മരിച്ചിരുന്നു. മക്കളില്ല.

ചലച്ചിത്രങ്ങൾ

തിരുത്തുക
  • അശ്വത്ഥാമ (Wandering Soul) - 1978
  • പുരുഷാർഥം (Purge) - 1987
  • സ്വരൂപം (The Begetter) - 1992
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-06-18. Retrieved 2011-08-24.
  2. "IFFK a hotspot for serious filmmakers". The Hindu. 2006 December 6. Archived from the original on 2006-12-13. Retrieved 2010 February 12. {{cite news}}: Check date values in: |accessdate= and |date= (help)
  3. "IFFK 2009". keralafilm.com. Archived from the original on 2017-11-18. Retrieved 2010 February 12. {{cite web}}: Check date values in: |accessdate= (help)
  4. "The nuances of selling films". The Hindu. 2007 December 11. Archived from the original on 2007-12-12. Retrieved 2010 February 12. {{cite news}}: Check date values in: |accessdate= and |date= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കെ.ആർ._മോഹനൻ&oldid=3796383" എന്ന താളിൽനിന്ന് ശേഖരിച്ചത്