കുമ്പളങ്ങി നൈറ്റ്സ്
ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഫഹദ് ഫാസിൽ, നസ്രിയ നസീം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഒരു മലയാള ചലച്ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. മധു സി. നാരായണൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് . ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ, ഷെയിൻ നിഗം, ശ്രീനാഥ് ഭാസി, മാത്യു തോമസ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. [1][2]. 2019 - കലാമൂല്യവും ജനപ്രീതിയുമുള്ള മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ഈ ചലച്ചിത്രത്തിന് ലഭിച്ചു.[3] കൂടാതെ കുമ്പളങ്ങി നൈറ്റ്സിലെ അഭിനയത്തിന് ഫഹദ് ഫാസിലിന് മികച്ച സ്വഭാവനടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിക്കുകയുമുണ്ടായി. [3]
കുമ്പളങ്ങി നൈറ്റ്സ് | |
---|---|
സംവിധാനം | മധു സി.നാരായണൻ |
നിർമ്മാണം | ഫഹദ് ഫാസിൽ ദിലീഷ് പോത്തൻ ശ്യാം പുഷ്കരൻ നസ്രിയ നസീം |
രചന | ശ്യാം പുഷ്കരൻ |
തിരക്കഥ | ശ്യാം പുഷ്കരൻ |
അഭിനേതാക്കൾ | ഫഹദ് ഫാസിൽ സൗബിൻ സാഹിർ ഷെയിൻ നിഗം ശ്രീനാഥ് ഭാസി മാത്യു തോമസ് |
സംഗീതം | സുഷിൻ ശ്യാം |
ഛായാഗ്രഹണം | ഷൈജു ഖാലിദ് |
ചിത്രസംയോജനം | സൈജു ശ്രീധരൻ |
സ്റ്റുഡിയോ | ഫഹദ് ഫാസിൽ & ഫ്രണ്ട്സ് വർക്കിംഗ് ക്ലാസ്സ് ഹീറോ |
വിതരണം | സെഞ്ച്വറി ഫിലിംസ് |
റിലീസിങ് തീയതി | 7 February 2019 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കഥാസാരം
തിരുത്തുകകൊച്ചിയിലെ കുമ്പളങ്ങിയിലെ രണ്ട് വീടുകളാണ് കഥയിലെ കേന്ദ്രം.ഒരു വീട്ടിൽ വിവാഹിതനായെത്തിയ ഷമ്മി അയാളുടെ ഭാര്യ അവരുടെ അനിയത്തി ബേബിമോൾ.മറ്റൊരു വീട്ടിൽ സജി , ഫ്രാങ്കി , ബോബി , ബോണി എന്നീ നാല് സഹോദരൻമാർ മാത്രം.ഈ സഹോദരൻമാരുടെ ജീവിതത്തിലേക്ക് സ്ത്രീകൾ കടന്നുവരുന്നതും.അതുണ്ടാക്കുന്ന മാറ്റങ്ങളുമാണ് കഥാപരിസരം. പരസ്പരം അടികൂടുകയും കലഹിക്കുകയും ചെയ്യുന്ന സജിയുടെയും സഹോദരങ്ങളുടെയും ജീവിതത്തിൽ ചില മാറ്റങ്ങൾ കടന്നു വരുന്നു. വാതിൽ പോലുമില്ലാത്ത വീട്ടിലേക്ക് കടന്നു വരുന്ന സ്ത്രീകൾ ആണ് ആ മാറ്റങ്ങൾ സൃഷ്ടിക്കുന്നത്. മരുമകൻ ആയി എത്തുന്ന ഷമ്മി ബേബിയുടെ കുടുംബത്തിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നു. ബോബിയാണ് ബേബിയുടെ കുടുംബത്തെ അതിൽ നിന്ന് രക്ഷപെടുത്തുന്നത്.
അഭിനേതാക്കൾ
തിരുത്തുക- ഫഹദ് ഫാസിൽ - ഷമ്മി
- സൗബിൻ സാഹിർ - സജി
- ഷെയിൻ നിഗം - ബോബി
- മാത്യു തോമസ് - ഫ്രാങ്കി
- ശ്രീനാഥ് ഭാസി - ബോണി
- രമേഷ് തിലക് - മുരുകൻ
- അന്ന ബെൻ - ബേബി മോൾ
- ഗ്രേസ് ആന്റണി - സിമ്മി
- ലാലി പി എം
റിലീസ്
തിരുത്തുകഈ ചിത്രം 2019 ഫെബ്രുവരി 7 നാണ് റിലീസ് ചെയ്തത്.
ഗാനങ്ങൾ
തിരുത്തുകഗാനങ്ങളുടെ പട്ടിക[4] | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗാനരചന | ഗായകൻ(ർ) | ദൈർഘ്യം | ||||||
1. | "ചെരാതുകൾ" | അൻവർ അലി | സുഷിൻ ശ്യാം, സിതാര കൃഷ്ണകുമാർ | |||||||
2. | "എഴുതാ കഥ" | വിനായക് ശശികുമർ | സുഷിൻ ശ്യാം | |||||||
3. | "സൈലന്റ് ക്യാറ്റ്" | നെസർ അഹമ്മദ് | കെ സിയ | |||||||
4. | "ഉയിരിൽ തൊടും" | അൻവർ അലി ,വിനായക് ശശികുമാർ ,നെസർ അഹമ്മദ് | സൂരജ് സന്തോഷ് ,ആൻ എമീ |
സുഷിൻ ശ്യാം ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
അവലംബം
തിരുത്തുക- ↑ News India Times on 15.05.2018
- ↑ A dream debut in ‘Kumbalangi Nights' thehindu.com. Retrieved 01 feb 2019
- ↑ 3.0 3.1 "സുരാജ് മികച്ച നടൻ, കനി കുസൃതി നടി; വാസന്തി മികച്ച ചിത്രം". Mathrubhumi (in ഇംഗ്ലീഷ്). മാതൃഭൂമി. Archived from the original on 2020-10-13. Retrieved 13 ഒക്ടോബർ 2020.
- ↑ https://msidb.org/m.php?8788