അന്ന ബെൻ
മലയാള ചലച്ചിത്ര നടി
ഒരു മലയാള ചലച്ചിത്രനടിയാണ് അന്ന ബെൻ. തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലത്തിന്റെ മകളാണ്. ശ്യാം പുഷ്ക്കർ തിരക്കഥയെഴുതി മധു സി. നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സാണ് ആദ്യ സിനിമ.[1] ഹെലനിലെ അഭിനയത്തിന് അന്ന ബെന്നിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു.[2]
അന്ന ബെൻ | |
---|---|
ജനനം | |
തൊഴിൽ |
|
സജീവ കാലം | 2019–present |
മാതാപിതാക്ക(ൾ) |
|
2020 ലെ മികച്ച അഭിനേത്രിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം അന്ന ബെൻ കപ്പേള എന്ന ചിത്രത്തിലെ അഭിനയത്തിന് നേടിയെടുത്തു.
ജീവിത രേഖ
തിരുത്തുകബെന്നി പി നായരമ്പലത്തിന്റെയും ഫുൽജയുടെയും മകളായി കൊച്ചിയിൽ നായരമ്പലത്താണ് ജനനം. എറണാകുളം സെന്റ് തെരേസ കോളേജിൽ ഫാഷൻ ആൻഡ് അപ്പാരൽ ഡിസൈർ എന്ന കോഴ്സിൽ ബിരുദധാരിയാണ്.
ചലച്ചിത്രങ്ങൾ
തിരുത്തുകചലച്ചിത്രം | വർഷം | കഥാപാത്രം | സംവിധാനം | ഭാഷ | കുറിപ്പുകൾ |
---|---|---|---|---|---|
കുമ്പളങ്ങി നൈറ്റ്സ്[3] | 2019 | ബേബിമോൾ | മധു സി. നാരായണൻ | മലയാളം | ആദ്യ ചിത്രം |
ഹെലൻ (ചലച്ചിത്രം) | 2019 | ഹെലൻ പോൾ | മാതുക്കുട്ടി സേവ്യർ | മലയാളം | |
കപ്പേള (ചലച്ചിത്രം) | 2020 | ജെസ്സി | മുഹമ്മദ് മുസ്തഫ | മലയാളം |
അവലംബം
തിരുത്തുക- ↑ "Helen Movie Review in Malayalam".
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-10-13. Retrieved 2020-10-13.
- ↑ "'Kumbalangi Nights' review: Life and love in a beautiful, borderless isle". The Hindu. Retrieved 18 February 2019.
{{cite web}}
: Cite has empty unknown parameter:|dead-url=
(help)