ശ്രീനാഥ് ഭാസി

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

ഒരു മലയാള സിനിമാ അഭിനേതാവും, ഗായകനുമാണ് ശ്രീനാഥ് ഭാസി (ജനനം: 31 മേയ് 1988, കൊച്ചി, കേരളം). 2012ൽ പുറത്തിറങ്ങിയ പ്രണയം എന്ന ചിത്രമാണ് ശ്രീനാഥിന്റെ അരങ്ങേറ്റ ചലച്ചിത്രം. പിന്നീട് ഉസ്താദ് ഹോട്ടൽ, ടാ തടിയാ, ഹണീ ബീ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച് അദ്ദേഹം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ഐസ്ഡ് ടീ പോലെയുള്ള ചില ഹ്രസ്വ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.[1][2] ക്രിസ്ത്യൻ സംഗീത ബാൻഡായ ക്രിംസൺ വുഡിൽ അംഗമാണ് അദ്ദേഹം. ടാ തടിയാ, ഹണി ബീ തുടങ്ങിയ ചിത്രങ്ങളിൽ മലയാളത്തിന്റെ, കൊച്ചി പ്രാദേശിക രൂപത്തിലുള്ള സംഭാഷണങ്ങൾ മികച്ച രീതിയിൽ അവതരിപ്പിച്ച് അദ്ദേഹം ശ്രദ്ധനേടി.[3]

ശ്രീനാഥ് ഭാസി
ജനനം (1988-05-29) 29 മേയ് 1988  (36 വയസ്സ്)
തൊഴിൽഅഭിനേതാവ്
സജീവ കാലം2011 – തുടരുന്നു

അഭിനയിച്ച ചിത്രങ്ങൾ

തിരുത്തുക
വർഷം ചലച്ചിത്രം കഥാപാത്രം മറ്റ് വിവരങ്ങൾ
2012 പ്രണയം അരുൺ ആദ്യ ചിത്രം
2012 22 ഫീമെയിൽ കോട്ടയം ബോണി
2012 അരികെ
2012 ഉസ്താദ് ഹോട്ടൽ കല്ലുമ്മക്കായ ബാൻഡ് അംഗം
2012 അയാളും ഞാനും തമ്മിൽ രാഹുൽ
2012 ടാ തടിയാ [4] സണ്ണി ജോസ് പ്രകാശ്
2013 ഹണീ ബീ അബു
2013 റാസ്പുടിൻ റാറ്റ്സ് ചിത്രീകരണത്തിൽ
2013 മിസ്റ്റർ ഫ്രോഡ് പ്രീ-പ്രൊഡക്ഷൻ
2013 നോർത്ത് 24 കാതം
2015 കെ.എൽ.10 പത്ത് ജിന്ന്
2024 മഞ്ഞുമ്മൽ ബോയ്സ്[5]
  1. "ജീവിതം ആഘോഷമാക്കൂ". ദി ഹിന്ദു. 2012 ഡിസംബർ 27. Retrieved 2013 ഫെബ്രുവരി 18. {{cite news}}: Check date values in: |accessdate= and |date= (help)
  2. "യങ് മാൻ ഓൺ എ ഹോട്ട് സ്ട്രീക്ക്". 2013 ജനുവരി 20. Archived from the original on 2013-07-30. Retrieved 2013 ഫെബ്രുവരി 18. {{cite news}}: Check date values in: |accessdate= and |date= (help)
  3. "കൊച്ചിമലയാളം പ്രചരിപ്പിച്ച് ശ്രീനാഥ് ഭാസി". ടൈംസ് ഓഫ് ഇന്ത്യ. Archived from the original on 2013-01-21. Retrieved 2013 ഫെബ്രുവരി 18. {{cite web}}: Check date values in: |accessdate= (help)
  4. "കൊച്ചിമലയാളം പ്രചരിപ്പിച്ച് ശ്രീനാഥ്". ഭാരത് സ്റ്റുഡന്റ്.കോം. Archived from the original on 2018-12-15. Retrieved 2013 ഫെബ്രുവരി 26. {{cite web}}: Check date values in: |accessdate= (help)
  5. "സീൻ മാറിലു, ഇനി മഞ്ഞുമ്മൽ യുഗം: മഞ്ഞുമ്മൽ ബോയ്സ് റിവ്യു". Retrieved 2024-02-22.
"https://ml.wikipedia.org/w/index.php?title=ശ്രീനാഥ്_ഭാസി&oldid=4057620" എന്ന താളിൽനിന്ന് ശേഖരിച്ചത്