സുഷിൻ ശ്യാം

സംഗീതസംവിധായകൻ , ഗായകൻ

മലയാളസിനിമയിലെ ഒരു ഗായകനും, സംഗീത സംവിധായകനുമാണ് സുഷിൻ ശ്യാം.[1] ദ ഡൗൺ ട്രൊഡൻസ് എന്ന പ്രശസ്ത മെറ്റൽ ബാന്റിലെ കീബോഡിസ്റ്റ് കൂടിയാണ് സുഷിൻ. 2019 - ൽ കുമ്പളങ്ങി നൈറ്റ്സ് എന്ന ചലച്ചിത്രത്തിലെ ഗാനങ്ങൾക്ക് മികച്ച സംഗീത സംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. [2]

സുഷിൻ ശ്യാം
ജന്മനാമംസുഷിൻ ശ്യാം
ജനനം13 February 1992 (1992-02-13) (32 വയസ്സ്)
തലശ്ശേരി, കണ്ണൂർ, ഇന്ത്യ
തൊഴിൽ(കൾ)സംഗീത സംവിധായകൻ, ഗായകൻ, കീബോഡിസ്റ്റ്
ഉപകരണ(ങ്ങൾ)കീബോർഡ്, ഗ്വിത്താർ
വർഷങ്ങളായി സജീവം2012-മുതൽ

ജീവിതരേഖ

തിരുത്തുക

സെന്റ് ജോസഫ് ഹൈസ്കൂൾ, മമ്പറം ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിൽ ആയിരുന്നു സ്കൂൾ വിദ്യാഭ്യാസം. വളരെ ചെറിയ പ്രായത്തിൽ തന്നെ കീബോർഡ് പരിശീലനം നേടിയ സുഷിൻ ശ്യാം സ്കൂൾ കാലഘട്ടത്തിൽ നിരവധി സംസ്ഥാനതല പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. സ്കൂൾ പഠനത്തിന് ശേഷം എഞ്ചിനീയറിംഗിന് ചേർന്നെങ്കിലും സംഗീതത്തോടുള്ള ഇഷ്ടംകൊണ്ട് പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.[3] പിന്നീട്, മലയാളത്തിലെ സംഗീത സംവിധായനായ ദീപക് ദേവിന്റെ സഹായി ആയി 2 വർഷത്തോളം ജോലി ചെയ്തു.[4] 2008ൽ ടി.ഡി.ടി എന്ന മെറ്റൽ ബാന്റിൽ ചേർന്നു.[5]

Year Film Language Songs Score Notes
2014 സപ്തമശ്രീ തസ്കര: മലയാളം അല്ല അതെ സംഗീത സംവിധായകനായി ആദ്യ സിനിമ
2015 ലോർഡ് ലിവിംഗ്സ്റ്റൺ 7000 കണ്ടി മലയാളം അല്ല അതെ
2016 കിസ്മത്ത് മലയാളം അതെ അതെ ഒരു പാട്ടും പശ്ചാത്തലസംഗീതവും
2017 എസ്ര മലയാളം അതെ അതെ പശ്ചാത്തലസംഗീതവും രണ്ട് പാട്ടുകളും
ദി ഗ്രേറ്റ് ഫാതർ മലയാളം അല്ല അതെ
വില്ലൻ മലയാളം അല്ല അതെ
2018 മറഡോണ Malayalam അതെ അതെ
വരത്തൻ മലയാളം അതെ അതെ
ലില്ലി മലയാളം അതെ അതെ
2019 കുമ്പളങ്ങി നൈറ്റ്സ് മലയാളം അതെ അതെ
വൈറസ് മലയാളം അതെ അതെ

-

  1. "Sushin Shyam happy composing BGM for 'LL&K' - Times of India". indiatimes.com. Retrieved 18 April 2017.
  2. "സുരാജ് മികച്ച നടൻ, കനി കുസൃതി നടി; വാസന്തി മികച്ച ചിത്രം". Mathrubhumi (in ഇംഗ്ലീഷ്). മാതൃഭൂമി. Archived from the original on 2020-10-13. Retrieved 13 ഒക്ടോബർ 2020.
  3. "I felt it better be a full-time musician: Sushin - Times of India". indiatimes.com. Retrieved 18 April 2017.
  4. George, Liza. "'I will never quit music'". thehindu.com. Retrieved 18 April 2017.
  5. "The Down Troddence to go on a Hiatus - - Rolling Stone India". rollingstoneindia.com. Retrieved 18 April 2017.
"https://ml.wikipedia.org/w/index.php?title=സുഷിൻ_ശ്യാം&oldid=4098535" എന്ന താളിൽനിന്ന് ശേഖരിച്ചത്