മധു സി. നാരായണൻ

(മധു സി.നാരായണൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളത്തിലെ ഒരു യുവ സംവിധായകനാണ് മധു സി. നാരായണൻ. എറണാകുളം ജില്ലയിലാണ് സ്വദേശം. 2009ൽ പ്രദർശനത്തിനെത്തിയ ഡാഡി കൂൾ, സോൾട്ട് ആൻഡ് പെപ്പർ എന്നീ ചിത്രങ്ങളിൽ ആഷിക് അബുവിന്റെ കൂടെ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്‌. 2015ൽ പ്രദർശനത്തിനെത്തിയ ആഷിക് അബു ചിത്രം റാണി പത്മിനി, 2016ൽ പ്രദർശനത്തിനെത്തിയ ദിലീഷ് പോത്തൻ ചിത്രം മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്നു ഫഹദ് ഫാസിൽ & ഫ്രണ്ട്സ് നിർമിച്ച കുമ്പളങ്ങി നൈറ്റ്സിലൂടെ ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി.[1][2]

മധു സി. നാരായണൻ
തൊഴിൽചലച്ചിത്ര സംവിധായകൻ
  1. "മധു സി നാരായണൻ". FilmiBeat.
  2. "Madhu C Narayanan". M3DB.COM.
"https://ml.wikipedia.org/w/index.php?title=മധു_സി._നാരായണൻ&oldid=3783010" എന്ന താളിൽനിന്ന് ശേഖരിച്ചത്