മാത്യു തോമസ്

മലയാളചലച്ചിത്ര അഭിനേതാവ്

ഒരു മലയാള ചലച്ചിത്ര അഭിനേതാവാണ് മാത്യു തോമസ് (ജനനം:2002 ഒക്ടോബർ 16). 2019ൽ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്സ് ആണ് മാത്യു തോമസ് അഭിനയിച്ച ആദ്യ ചലച്ചിത്രം. പിന്നീട്, കൗമാര പ്രണയകഥ പറഞ്ഞ തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചു.[1][2][3]

മാത്യു തോമസ്
ജനനം
മാത്യു തോമസ്

(2002-10-16) 16 ഒക്ടോബർ 2002  (21 വയസ്സ്)
തിരുവാങ്കുളം,എറണാകുളം
കലാലയംചിന്മയ കോളേജ് ഓഫ് ആർട്സ്, സയൻസ് & കോമേഴ്‌സ് തൃപ്പൂണിത്തുറ
തൊഴിൽചലച്ചിത്ര അഭിനേതാവ്
സജീവ കാലം2019 – ഇന്നുവരെ
മാതാപിതാക്ക(ൾ)ബിജു ജോൺ
സൂസൻ കെ.മാത്യു

ജീവിതരേഖ

തിരുത്തുക

2002 ഒക്ടോബർ 16ന് ബിജു ജോണിന്റെയും സൂസൻ കെ.മാത്യുവിൻ്റെയും മകനായി എറണാകുളം ജില്ലയിലെ തിരുവാങ്കുളത്ത് ജനിച്ചു. ജോൺ തോമസ് ജ്യേഷ്ഠ സഹോദരനാണ്. ഇന്ത്യൻ ഹൈസ്കൂൾ ബഹ്റിൻ, ഗ്രിഗോറിയൻ പബ്ലിക് സ്കൂൾ മരട് എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. തൃപ്പൂണിത്തുറ ചിന്മയ കോളേജിൽ നിന്നും ബിരുദ പഠനം പൂർത്തിയാക്കി.

സിനിമ ജീവിതം

തിരുത്തുക

കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെയാണ് മാത്യു മലയാള ചലച്ചിത്ര മേഖലയിലേക്ക് കടന്നു വന്നത്.ഈ ചിത്രത്തിലെ കഥാപാത്രം വളരെ അധികം പ്രേക്ഷക ശ്രദ്ധ നേടി. 2019ൽ തന്നെ പ്രദർശനത്തിന് എത്തിയ തണ്ണീർ മത്തൻ ദിനങ്ങൾ എന്ന പ്രണയ ചലച്ചിത്രം മാത്യുവിന്റെ കരിയറിൽ വലിയ ബ്രേക്ക് നൽകി. 50 കോടി രൂപയോളം ഈ ചിത്രം ബോക്സ് ഓഫിസിൽ നിന്നും സ്വന്തമാക്കി. ജയ്സൺ എന്ന കഥാപാത്രത്തെ ആണ് ഇതിൽ മാത്യൂ അവതരിപ്പിച്ചത്. അനശ്വര രാജൻ ആയിരുന്നു ഈ ചിത്രത്തിലെ നായിക.ശേഷം അഞ്ചാം പാതിര എന്നാ ചിത്രത്തിൽ ഒരു അഥിതി വേഷം ചെയ്തു. ചിത്രം ബോക്സ്‌ ഓഫീസിൽ വലിയ വിജയമായി മാറി.2021-ൽ റിലീസ് ആയ "ഓപ്പറേഷൻ ജാവ" എന്ന ചിത്രത്തിലേ ജെറി എന്നാ കഥാപാത്രമായിരുന്നു പിന്നീട് ചെയ്തത്. അതും ബോക്സ്‌ ഓഫീസിൽ ഹിറ്റ്‌ ആയിരുന്നു. മമ്മൂട്ടി നായകനായ "വൺ" എന്ന പൊളിറ്റിക്കൽ ചിത്രത്തിൽ സഹതാരമായി അഭിനയിച്ചു. 2022-ൽ റിലീസായ ജോ & ജോ എന്ന സിനിമയിലെ ജോമോൻ എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ട സിനിമയാണ്.

അഭിനയിച്ച ചലച്ചിത്രങ്ങൾ

തിരുത്തുക
  1. കുമ്പളങ്ങി നൈറ്റ്സ് (2019)...ഫ്രാങ്കി നെപ്പോളിയൻ
  2. തണ്ണീർ മത്തൻ ദിനങ്ങൾ (2019)...ജയ്സൺ
  3. അഞ്ചാം പാതിര (2020)... ബെഞ്ചമിൻ ലൂയിസ്
  4. ഓപ്പറേഷൻ ജാവ (2021)...ജെറി
  5. വൺ... സനൽ (2021)
  6. പ്രകാശൻ പറക്കട്ടെ... ദാസ് പ്രകാശൻ (2022)
  7. ജോ ആൻഡ് ജോ... ജോമോൻ (2022)
  8. ക്രിസ്റ്റി (2023)
  9. വിശുദ്ധ മെജോ (2022)
  10. നെയ്മർ (2023)
  11. 18 + (2023)
  12. ലിയോ (2023) (ആദ്യ തമിഴ് ചിത്രം)
  13. ഫാമിലി (2023)
  14. പ്രേമലൂ (2024).... മാത്യു
  15. സമാധാന പുസ്തകം (2024)
  16. കപ്പ് (2024)
  1. തണ്ണീർമത്തൻ ദിനങ്ങളിലെ ജെയ്സൺ
  2. മാത്യുവിൻ്റെ വിശേഷങ്ങൾ
  3. മാത്യു തോമസ് m3db
"https://ml.wikipedia.org/w/index.php?title=മാത്യു_തോമസ്&oldid=4118885" എന്ന താളിൽനിന്ന് ശേഖരിച്ചത്