വൃക്ക മാറ്റിവയ്ക്കൽ

(Kidney transplantation എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വൃക്കരോഗചികിത്സയുടെ അവസാനഘട്ടത്തിലായി (ESRD), പ്രവർത്തനരഹിതമായ വൃക്കകൾക്കു പകരമായി മറ്റൊരു ദാതാവിന്റെ വൃക്ക വെക്കുന്നതിനെ വൃക്ക മാറ്റിവെക്കൽ (Kidney transplant or renal transplant) എന്ന് പറയുന്നു. മരണപ്പെട്ട വ്യക്തിയിൽ നിന്നോ അല്ലെങ്കിൽ ജീവിച്ചിരിക്കുന്ന ദാതാവിൽ നിന്നോ ശേഖരിയ്ക്കപ്പെടുന്ന വൃക്കകളാണ് ഇത്തരത്തിൽ വെച്ചുപിടിപ്പിക്കുന്നത്. ദാതാക്കൾ യഥാക്രമം ഡിസീസഡ് ഡോണർ (മരണപ്പെട്ട ദാതാവ്, deceased-donor, മുൻപ് കഡാവെറിക് ഡോണർ എന്നാണറിയപ്പെട്ടിരുന്നത്), ലിവിങ് ഡോണർ (ജീവിച്ചിരിക്കുന്ന ദാതാവ്, living-donor) എന്നിങ്ങനെ അറിയപ്പെടുന്നു. ദാതാവും സ്വീകർത്താവും തമ്മിൽ ജനിതക ബന്ധം ഉണ്ടോ, ഇല്ലേ എന്നതിന്റെ അടിസ്ഥാനത്തിൽ ജീവിച്ചിരിക്കുന്ന ദാതാക്കളെ വീണ്ടും ലിവിങ്-റിലേറ്റഡ്, ലിവിങ്-അൺറിലേറ്റഡ് എന്ന് തിരിക്കുന്നു.

Kidney Transplantation
Other namesRenal transplantation
Specialtyനെഫ്രോളജി, transplantology
ICD-10-PCSOTY
ICD-9-CM55.6
MeSHD016030
OPS-301 code5-555
MedlinePlus003005

മറ്റു വൈദ്യശാസ്ത്രപരമായ കാരണങ്ങളില്ലെങ്കിൽ, പ്രവർത്തനരഹിതമായ വൃക്കകൾ നീക്കം ചെയ്യാതെ തന്നെയാണ് അടിവയറ്റിൽ കോമൺ ഇലിയാക് ആർട്ടറി, കോമൺ ഇലിയാക് വെയിൻ എന്നിവയെ ബന്ധപ്പെടുത്തി പുതിയ വൃക്ക സ്ഥാപിക്കുന്നത്. അതിലേക്ക് മൂത്രസഞ്ചിയിൽ നിന്ന് പുതുതായി കുഴൽ സ്ഥാപിക്കുകയും ചെയ്യുന്നു.

ഇ.എസ്.ആർ.ഡി രോഗിയെ സമഗ്രമായ ഒരു വൈദ്യപരിശോധനക്ക് ശേഷം വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് തക്ക ആരോഗ്യമുണ്ടോ എന്ന് വിലയിരുത്തുന്നു. തദടിസ്ഥാനത്തിൽ രോഗിയുടെ അവസ്ഥ ശസ്ത്രക്രിയക്ക് യോജിച്ചതാണെങ്കിൽ അനുയോജ്യമായ വൃക്ക ലഭ്യമാവുന്ന രീതിയിൽ വെയിറ്റിങ് ലിസ്റ്റിൽ രോഗിയുടെ പേര് ചേർക്കുന്നു. മരണപ്പെട്ട ദാതാക്കളുടെ വൃക്ക ലഭ്യമാക്കുന്നതിനായാണ് ഇത്തരം വെയിറ്റിങ് ലിസ്റ്റുകൾ നിലനിൽക്കുന്നത്.[1] പല രാജ്യങ്ങളിലും ഇത്തരത്തിൽ മാസങ്ങളോ വർഷങ്ങളോ കാത്തിരിക്കേണ്ടി വരാറുണ്ട്[2].

ഡയാലിസിസിന് വിധേയരാവുന്ന ഇ.എസ്.ആർ.ഡി രോഗികളെ അപേക്ഷിച്ച് വൃക്ക മാറ്റിവെച്ച വ്യക്തികൾ കൂടുതൽ കാലം മെച്ചപ്പെട്ട ജീവിതനിലവാരത്തിൽ ജീവൻ നിലനിർത്തുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു[1]. എന്നാലും, ജീവിതകാലം മുഴുവൻ തുടരേണ്ട മരുന്നുകൾ കൊണ്ട് രോഗപ്രതിരോധശേഷി കുറച്ച് നിറുത്തേണ്ടി വരുന്നത് കൊണ്ട് അണുബാധ, കാൻസർ തുടങ്ങിയ രോഗസാധ്യതകൾ ഇവരിൽ കൂടുതലാണ്[3]. കൂട്ടിച്ചേർക്കപ്പെട്ട വൃക്ക ശരീരത്താൽ നിരസിക്കപ്പെടാതിരിക്കാനാണ് ഇത്തരം മരുന്നുകൾ നൽകപ്പെടുന്നത്. ഇമ്മ്യൂണോസപ്രസന്റുകൾ എന്നാണ് ഇത്തരം മരുന്നുകൾ അറിയപ്പെടുന്നത്.

ചേർക്കപ്പെട്ട വൃക്ക ശരീരബാഹ്യ വസ്തു എന്ന് കണ്ട് ശരീരത്താൽ നിരസിക്കപ്പെട്ടേക്കാം. സെല്ലുലാർ റിജക്ഷൻ, ആന്റിബോഡി-മീഡിയേറ്റഡ് റിജക്ഷൻ എന്നീ തരങ്ങളിൽ നിരസിക്കപ്പെടൽ സംഭവിക്കുന്നു. ശസ്ത്രക്രിയക്ക് എത്രകാലം ശേഷമാണ് വൃക്ക നിരസിക്കപ്പെടുന്നത് എന്നതിന്റെ അടിസ്ഥാനത്തിൽ ആന്റിബോഡി-മീഡിയേറ്റഡ് റിജക്ഷൻ വീണ്ടും അക്യൂട്ട്, ഹൈപ്പർക്യൂട്ട്, ക്രോണിക് എന്നിങ്ങനെ തിരിക്കപ്പെടുന്നുണ്ട്. മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ശേഷം ഓരോ മൂന്ന് മാസത്തിലും വൃക്കയുടെ പ്രവർത്തനം ക്രിയാറ്റിനിൻ അടക്കമുള്ള ലാബ് പരിശോധനകളിലൂടെ വിലയിരുത്തപ്പെടേണ്ടത് പ്രധാനമാണ്. ഇതിൽ എന്തെങ്കിലും സംശയങ്ങൾ തോന്നിയാൽ വൃക്ക ബയോപ്സി പരിശോധനക്ക് വിധേയമാക്കേണ്ടതായി വരും.

2018-ൽ മാത്രം ലോകത്ത് 95,479 വൃക്ക മാറ്റിവെക്കലുകൾ നടന്നതായാണ് കണക്കാക്കപ്പെടുന്നത്. ഇതിൽ 36 ശതമാനവും ലിവിങ് ഡോണർ ട്രാൻസ്പ്ലാന്റേഷൻ ആയിരുന്നു[4]. 1954-ൽ ജോസഫ് മുറെയാണ് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. ഇതിന്റെ പേരിൽ 1990-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം അദ്ദേഹത്തിന് സമ്മാനിക്കപ്പെട്ടു[5].

ചരിത്രം

തിരുത്തുക

വൃക്കയുൾപ്പെടെയുള്ള അവയവങ്ങൾ മാറ്റിവെക്കുന്നതിന്റെ സാധ്യത എന്ന ആശയം 1907-ൽ ചിക്കാഗോ സർവകലാശാലയിൽ അവതരിപ്പിച്ച ടെൻഡൻസീസ് ഇൻ പത്തോളജി എന്ന പ്രബന്ധത്തിലൂടെ സൈമൺ ഫ്ലെക്സ്നർ മുന്നോട്ടുവെക്കുകയുണ്ടായി. ധമനികൾ, ആമാശയം, വൃക്ക, ഹൃദയം എന്നിവയുൾപ്പെടെയുള്ള അവയവങ്ങളാണ് അതിൽ പരാമർശിക്കപ്പെട്ടത്[6].

യുക്രൈനിലെ കെർസണിലെ ശസ്ത്രക്രിയാവിദഗ്ദനായിരുന്ന യൂറി വൊറോണിയാണ് ആദ്യമായി വൃക്ക മാറ്റിവെക്കാൻ ശ്രമിച്ചത്. 1933-ൽ ഡിസീസഡ് ഡോണറിൽ (ദാതാവിന്റെ മരണശേഷം ശേഖരിക്കപ്പെട്ടത്) നിന്ന് ശേഖരിച്ച വൃക്ക രോഗിയുടെ തുടയിലാണ് വൊറോണി സ്ഥാപിച്ചത്. രക്തഗ്രൂപ്പുമായി പൊരുത്തപ്പെടാത്തതിനാൽ രണ്ട് ദിവസത്തിനുള്ളിൽ വൃക്ക ശരീരം തിരസ്കരിക്കുകയും രോഗി മരണപ്പെടുകയും ചെയ്തു[7].

ഇല്ലിനോയ്സിലെ റിച്ചാർഡ് ലോലർ[8] എന്ന വൈദ്യശാസ്ത്രജ്ഞൻ പോളിസിസ്റ്റിക് വൃക്കരോഗിയായ റൂത്ത് ടക്കർ (44 വയസ്സ്) എന്ന വനിതക്ക് വെച്ചുപിടിപ്പിച്ച വൃക്ക പത്ത് മാസം വരെ തിരസ്കരിക്കപ്പെടാതെ നിലനിന്നു. രോഗപ്രതിരോധശേഷി കുറക്കുന്നതിനുള്ള മരുന്നുകൾ അന്ന് നിലവിലില്ലായിരുന്നു. ഈ പത്ത് മാസത്തിനുള്ളിൽ അവരുടെ വൃക്കകൾ ആരോഗ്യം വീണ്ടെടുത്തതിനാൽ പിന്നീട് അഞ്ചുകൊല്ലം കൂടി അവർക്ക് ആയുസ്സ് കിട്ടി[9].

1952-ൽ ജീൻ ഹാംബർഗർ ലിവിങ് ഡോണറിൽ നിന്നുള്ള വൃക്കയെടുത്തുകൊണ്ട് രോഗിയിൽ സ്ഥാപിച്ചുവെങ്കിലും മൂന്ന് ആഴ്ചക്കുള്ളിൽ തന്നെ അത് പരാജയപ്പെടുകയായിരുന്നു[10]. പാരീസിലെ നെക്കർ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ നടന്നത്.

1954 ഡിസംബറിൽ ബോസ്റ്റണിൽ നടന്ന ശസ്ത്രക്രിയയാണ് വിജയകരമായ വൃക്ക മാറ്റിവെക്കലായി കണക്കാക്കപ്പെടുന്നത്. ഡിസംബർ 23-ന് ബിഗ്രാം ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയ ജോസഫ് മുറെ, ജെ. ഹാർട്ട്വെൽ ഹാരിസൺ, ജോൺ പി. മെറിൽ എന്നിവർ ചേർന്നാണ് നടത്തിയത്. സമാന ഇരട്ടകളായ (Identical twins) രോഗിയും ദാതാവുമായിരുന്നു എന്നതിനാൽ തിരസ്ക്കരിക്കപ്പെടാനുള്ള സാധ്യത വിരളമായിരുന്നു. റൊണാൾഡ് ഹെറിക്ക് ആയിരുന്നു ദാതാവ്. റിച്ചാർഡ് ഹെറിക് എന്ന രോഗിയിലേക്കാണ് വൃക്ക സ്ഥാപിച്ചത്. എന്നാൽ സ്വീകരിക്കപ്പെട്ട വൃക്കയിലെ മറ്റുചില സങ്കീർണ്ണതകൾ കാരണം എട്ട് വർഷത്തിന് ശേഷം റിച്ചാർഡ് മരണപ്പെടുകയായിരുന്നു[11]. എന്നാൽ ഈ സങ്കീർണ്ണതകൾക്ക് ശസ്ത്രക്രിയയുമായോ മറ്റോ ബന്ധമുണ്ടായിരുന്നില്ല.

ഈ ശസ്ത്രക്രിയക്കും തുടർന്നുള്ള ഗവേഷണങ്ങൾക്കുമായി 1990-ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്ക്കാരം ജോസഫ് മുറേക്ക് ലഭിക്കുകയുണ്ടായി.[അവലംബം ആവശ്യമാണ്]

1955-ൽ ലണ്ടനിലെ ചാൾസ് റോബ്, ജിം ഡെംപ്സ്റ്റർ എന്നീ വൈദ്യശാസ്ത്രജ്ഞർ ചേർന്ന് ഡിസീസഡ് ഡോണറിൽ നിന്നുള്ള വൃക്ക രോഗിയുടെ ശരീരത്തിൽ പിടിപ്പിച്ചു. യു.കെയിലെ ആദ്യത്തെ വൃക്ക മാറ്റിവെക്കലായിരുന്ന ഇത് പക്ഷെ, വിജയകരമായിരുന്നില്ല. 1959-ൽ വീണ്ടും മാറ്റിവെക്കൽ ശ്രമം നടന്നെങ്കിലും കുറഞ്ഞകാലം മാത്രമേ നീണ്ടുനിന്നുള്ളൂ. 1960-ൽ മൈക്കൽ വുഡ്റൂഫ് നടത്തിയ ശസ്ത്രക്രിയയിലൂടെ സമാന ഇരട്ടകൾക്കിടയിൽ മാറ്റിവെച്ചതാണ് യു.കെയിലെ ആദ്യ വിജയകരമായ മാറ്റിവെക്കൽ[12].

1994 നവംബറിൽ ഒമാനിലെ സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ 33 ആഴ്ച പ്രായമുള്ള നവജാതശിശുവിന്റെ മരണത്തോടെ ഇരു വൃക്കകളും 17 മാസം പ്രായമുള്ള ഒരു സ്വീകർത്താവിലേക്ക് മാറ്റിവെച്ചത് ഏറ്റവും പ്രായം കുറഞ്ഞവരിൽ നടത്തപ്പെട്ട വൃക്ക മാറ്റിവെക്കലായിരുന്നു.[13]. പ്രസ്തുത രോഗി ശസ്ത്രക്രിയക്ക് ശേഷം 22 വർഷം ജീവിച്ചു.

പെട്ടെന്നുള്ള അവയവ തിരസ്ക്കരണത്തെ പ്രതിരോധിക്കാനായി മരുന്നുകൾ 1964 മുതൽ സാർവ്വത്രികമായതോടെ ഡിസീസഡ് ഡോണേഴ്സിന്റെ വൃക്കകൾ മാറ്റിവെക്കൽ വിജയം കണ്ടുതുടങ്ങി. കോശ-കലകൾ താരതമ്യം ചെയ്യൽ മുതൽ വൃക്ക ശേഖരിക്കാനും രോഗിയിലേക്ക് ഘടിപ്പിക്കാനുമുള്ള എളുപ്പം എന്നിവ കാരണം ലിവിങ് ഡോണേഴ്സിൽ നിന്നുള്ള വൃക്ക മാറ്റം എളുപ്പമേറിയതായി കരുതപ്പെട്ടു. 1940 മുതൽ ഡയാലിസിസ് ലഭ്യമായത് കൊണ്ട് അഥവാ തിരസ്ക്കരണം നടന്നാലും ജീവൻ നിലനിർത്താനും കഴിഞ്ഞുവന്നു. [അവലംബം ആവശ്യമാണ്]

ജനിതകമായ പൊരുത്തമില്ലെങ്കിൽ സ്വീകർത്താവിന്റെ പ്രതിരോധ സംവിധാനം പുതിയ വൃക്കയെ സ്വന്തമല്ലാത്ത വസ്തു എന്ന് കണ്ട് പുറന്തള്ളാൻ ശ്രമിക്കും. ഈ പുറന്തള്ളൻ ഒരുപക്ഷേ ഉടനടിയോ കാലക്രമേണയോ സംഭവിക്കാം. ഇത് തടയാനായി പ്രതിരോധശക്തിയെ മരുന്നിലൂടെ കുറച്ചുനിർത്തേണ്ടത് അനിവാര്യമായി വരും. ഇത്തരം മരുന്നുകളുടെ ഉപയോഗം മൂലം സ്വാഭാവിക പാർശ്വഫലങ്ങൾ കൂടാതെ തന്നെ അണുബാധ, അർബുദം (ത്വക്ക്, ലിംഫോമ) എന്നിവക്കുള്ള സാധ്യതയും കൂടിയിരിക്കുന്നു.[അവലംബം ആവശ്യമാണ്]

ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷിയെ അടിച്ചമർത്തുന്ന മരുന്നുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. കോർട്ടിക്കോസ്റ്റിറോയ്ഡ് ആയ പ്രെഡ്നിസോളോൺ ആണ് ഇത്തരത്തിലുള്ള മിക്ക മരുന്നുകളുടെയും അടിസ്ഥാനം. ഉയർന്ന മാത്രകളിൽ ദീർഘകാലമുള്ള മരുന്നുപയോഗത്താൽ നിരവധി പാർശ്വഫലങ്ങൾ രോഗിയിൽ വരാറുണ്ട്. ഗ്ലൂക്കോസ് നിലയിലെ വ്യതിയാനങ്ങൾ, പ്രമേഹം, അമിതഭാരം, തിമിരം, ഓസ്റ്റിയോപൊറോസിസ്, പേശികളുടെ ബലഹീനത, ഹൈപ്പർ കൊളസ്ട്രോളീമിയ തുടങ്ങിയവ ഉദാഹരണം. [അവലംബം ആവശ്യമാണ്]

വൃക്ക തിരസ്കരിക്കപ്പെടുന്നത് തടയാനായി പ്രെഡ്നിസോളോൺ മാത്രം മതിയാവുകയില്ല. അതിനാൽ മറ്റു നോൺ-സ്റ്റിറോയ്ഡ് പ്രതിരോധ നിയന്ത്രണ ഉപാധികൾ ആവശ്യമായി വരുന്നു. ഇതിന്റെ സഹായത്താൽ പ്രെഡ്നിസോളോൺ ഉപയോഗത്തിന്റെ മാത്ര കുറച്ചു നിർത്താൻ സാധിക്കും. അസാത്തിയോപ്രിൻ, മൈകോഫെനോലേറ്റ്, സിക്ലോസ്പോരിൻ, ടാക്രോലിമസ് എന്നിവ ഇത്തരം മരുന്നുകൾക്ക് ഉദാഹരണമാണ്.[അവലംബം ആവശ്യമാണ്]

എൻഡ് സ്റ്റേജ് റീനൽ ഡിസീസ് (ESRD) രോഗികളെ സംബന്ധിച്ചേടത്തോളം വൃക്ക മാറ്റിവെക്കൽ എന്നത് മാത്രമാണ് പ്രായോഗിക പരിഹാരം. രോഗി ഈ അവസ്ഥയിലെത്തിക്കഴിഞ്ഞാൽ രോഗത്തിന്റെ അടിസ്ഥാന കാരണം പരിഗണിക്കാതെ തന്നെ വൃക്ക മാറ്റിവെക്കൽ പ്രക്രിയക്കായി നിർദ്ദേശിക്കപ്പെടുന്നു. ഗ്ലോമെറുലാർ ഫിൽട്ടറേഷൻ നിരക്ക് 15ml/minute/1.73m2 എന്നതിൽ താഴ്ന്നാൽ ESRD എന്ന നിലയിൽ എത്തി എന്ന് കണക്കാക്കപ്പെടുന്നു. ക്രോണിക് ഗ്ലോമെറുലോനെഫ്രൈറ്റിസ്, ല്യൂപ്പസ് എന്നീ ഓട്ടോ ഇമ്മ്യൂൺ കണ്ടീഷനുകൾ, അണുബാധ, പ്രമേഹം എന്നീ രോഗങ്ങളാൽ വൃക്ക രോഗം വന്ന് ESRD എന്ന അവസ്ഥയിലെത്തുന്നു. പോളിസിസ്റ്റിക് വൃക്ക രോഗം, ശരീരവ്യവസ്ഥയിലെ ജന്മനയുള്ള തകരാറുകൾ തുടങ്ങി ജനിതകമായ കാരണങ്ങളാലും ESRD നിലയിലെത്തുന്നതായി കാണപ്പെടുന്നു. എന്നാൽ ഭൂരിഭാഗം രോഗികളിലും രോഗകാരണം അജ്ഞാതമായി തുടരുന്നു.

വൃക്ക മാറ്റിവെക്കലിന് വിധേയമാവുന്ന 25 ശതമാനം രോഗികളിലും പ്രമേഹമായിരുന്നു മൂലകാരണമെന്ന് അമേരിക്കയിലെ സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു. ബഹുഭൂരിഭാഗം ശസ്ത്രക്രിയകളും നടക്കുന്നത് രോഗികൾ നിരന്തരമായ ഡയാലിസിസിന് വിധേയരായ ശേഷമാണ്. എന്നാൽ വൃക്കരോഗം സ്ഥിരീകരിച്ച ചിലർക്കെങ്കിലും ലിവിങ് ഡോണർ (ഡിസീസഡ് ഡോണർ ലഭ്യമാണെങ്കിലോ) ഉണ്ടെങ്കിൽ പെട്ടെന്ന് തന്നെ (സ്ഥിരം ഡയാലിസിസ് വേണ്ടി വരുന്നതിന് മുൻപായി) മുൻകരുതൽ മാറ്റിവെക്കൽ (pre-emptive transplant) നടത്താവുന്നതാണ്.

മാറ്റിവെക്കലിനെ നിരുത്സാഹപ്പെടുത്തുന്ന കാര്യങ്ങൾ

തിരുത്തുക

വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തേണ്ട രോഗികളിൽ ഹൃദ്രോഗം, ശ്വാസകോശ സംബന്ധിയായ പ്രശ്നങ്ങൾ, കരൾ രോഗം, ചിലയിനം അർബുദങ്ങൾ എന്നിവ പ്രതികൂലമായി ബാധിക്കുന്നു. പുകയില ഉപയോഗം, അമിതവണ്ണം എന്നിവയും ശസ്ത്രക്രിയയുടെ സങ്കീർണ്ണത വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. വിവിധ രാജ്യങ്ങളിൽ വിവിധ മാനദണ്ഡങ്ങളാണ് ശസ്ത്രക്രിയക്ക് അർഹത നേടാനായി വെച്ചിട്ടുള്ളത്. പ്രായപരിധി, വൃക്കരോഗമല്ലാത്ത മറ്റു രോഗങ്ങളിൽ നിന്ന് മുക്തനായിരിക്കണം, അർബുദങ്ങൾ, മരുന്നുകളുമായി പൊരുത്തം, മാനസികരോഗം, ലഹരി ഉപയോഗം എന്നിവ പലയിടങ്ങളിലും പരിശോധിച്ചാണ് അർഹത തീരുമാനിക്കുന്നത്.

ഒരു കാലത്ത് എയിഡ്സ് രോഗം വൃക്ക മാറ്റിവെക്കലിന് തടസ്സമായി കണക്കാക്കപ്പെട്ടിരുന്നു. അല്ലെങ്കിലേ പ്രതിരോധശേഷി കുറഞ്ഞ എയിഡ്സ് രോഗികൾ വീണ്ടും പ്രതിരോധം കുറക്കാനുള്ള മരുന്നുകൾ കഴിക്കുമ്പോളുള്ള സങ്കീർണ്ണതകളാണ് ഇതിന് കാരണം. എന്നാൽ പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് എച്ച്.ഐ.വി രോഗാണുക്കൾ മരുന്നുകളുമായി സഹവർത്തിക്കാനുള്ള സാധ്യതയെയാണ്.

വൃക്കകളുടെ ഉറവിടങ്ങൾ

തിരുത്തുക

വൃക്ക നിരസിക്കപ്പെടുന്നത് തടയാനായുള്ള മരുന്നുകൾ ഫലപ്രദമായതോടെ ദാതാക്കൾക്കും സ്വീകർത്താക്കൾക്കുമിടയിലുള്ള പൊരുത്തം അനിവാര്യമല്ലാതായി. ഇന്ന് ലോകത്ത് മാറ്റിവെക്കപ്പെടുന്ന വൃക്കകളിൽ ഭൂരിഭാഗവും ഡിസീസഡ് ഡോണേഴ്സിൽ നിന്നുള്ളതാണ്. എന്നാലും വിവിധ രാജ്യങ്ങളിൽ ലിവിങ് ഡോണ്ണേഴ്സ് കൂടിവരികയാണ്. വിവിധ രാജ്യങ്ങളുടെ നയങ്ങൾക്കനുസൃതമായി ലിവിങ്-ഡിസീസഡ് ഡോണേഴ്സ് തമ്മിലുള്ള അനുപാതം വ്യത്യാസപ്പെടുന്നു. ഉദാഹരണത്തിന് അമേരിക്കയിൽ 2006-ൽ നടന്നതിൽ 47 ശതമാനവും ലിവിങ് ഡോണേഴ്സിൽ നിന്നായിരുന്നെങ്കിൽ[14], സ്പെയിനിൽ അത് 3 ശതമാനം മാത്രമായിരുന്നു. കാരണം സ്പെയിന്റെ ദേശീയനയമനുസരിച്ച് എല്ലാ പൗരന്മാരും അവരുടെ മരണത്തോടെ അവയവ ദാനത്തിന് സന്നദ്ധമാണ്[15], മറിച്ചാണെങ്കിൽ ജീവിതകാലത്ത് തന്നെ അവയവ ദാനത്തിന് സന്നദ്ധമല്ല എന്ന് രേഖാമൂലം അറിയിക്കേണ്ടതാണ്[16].

ലിവിങ് ഡോണേഴ്സ്

തിരുത്തുക

യുഎസ്, യുകെ, ഇസ്രായേൽ എന്നീ രാജ്യങ്ങളിലെ മൂന്നിലൊന്ന് വൃക്ക മാറ്റിവെക്കലും ലിവിങ് ഡോണേഴ്സിൽ നിന്നാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.[17][18] ലിവിങ് ഡോണറിനെ ശസ്ത്രക്രിയക്ക് അനുയോജ്യനാണോ എന്ന് അറിയാനായി വൈദ്യശാസ്ത്രതലത്തിലും മന:ശാസ്ത്രതലത്തിലും പരിശോധനകൾ നടത്തുന്നു. വൈദ്യശാസ്ത്ര പരിശോധനയിലൂടെ ശസ്ത്രക്രിയ നടത്താനുള്ള സാധ്യതകളും ദാതാവിനോ സ്വീകർത്താവിനോ ഉണ്ടാവാനിടയുള്ള അപകടസാധ്യതകളും പഠിക്കുന്നതോടൊപ്പം, രോഗങ്ങളില്ല എന്ന് ഉറപ്പ് വരുത്തുകയും ചെയ്യുന്നു. മന:ശാസ്ത്ര പരിശോധനയിലൂടെ ദാതാവിന്റെ സമ്മതം സ്വമേധയായാണെന്നും അതിന്റെ പേരിൽ സാമ്പത്തിക ഇടപാടുകൾ (അത് നിയമവിധേയമല്ലാത്ത രാജ്യങ്ങളിൽ) ഇല്ല എന്നും ഉറപ്പ് വരുത്തുന്നു.

 
ലിവിങ് ഡോണേഴ്സിൽ നിന്ന് ശേഖരിക്കപ്പെട്ട വൃക്ക

1950-കളിൽ സമാന ഇരട്ടകൾക്കിടയിലായിരുന്നു ആദ്യത്തെ ലിവിങ് ഡോണർ വൃക്ക മാറ്റിവെക്കൽ. 1960-1970 കാലഘട്ടത്തിൽ നടന്ന ലിവിങ് ഡോണർ മാറ്റിവെക്കലുകൾ ജനിതകബന്ധമുള്ളവർ തമ്മിലായിരുന്നു. അതിന് ശേഷം 1980-1990 കളിലായി വൈകാരിക ബന്ധങ്ങൾക്കിടയിലേക്ക് (ജീവിതപങ്കാളികൾ, സുഹൃത്തുക്കൾ) ഇത് വികസിച്ചതായി കാണുന്നു. നിലവിൽ അത് വീണ്ടും വികസിച്ച് പരിചയക്കാർ, അപരിചിതർ എന്നിവർ വരെ എത്തിനിൽക്കുന്നു. 2009-ൽ ക്രിസ് സ്ട്രോത്ത് എന്ന സംഗീതജ്ഞന് വൃക്ക ലഭിക്കുന്നത് ട്വിറ്റർ വഴിയാണ് എന്നത് ഇതിന്റെ വികാസത്തെ സൂചിപ്പിക്കുന്നു. സാമൂഹികമാധ്യമങ്ങൾ വഴി രൂപപ്പെട്ട ആദ്യ വൃക്ക മാറ്റിവെക്കലായി ഈ സംഭവം കണക്കാക്കപ്പെടുന്നു[19][20].

പലപ്പോഴും വൃക്ക ദാനം ചെയ്യാൻ ഉദ്ദേശിച്ച വ്യക്തിയുടെ വൃക്ക ബന്ധപ്പെട്ട രോഗിക്ക് യോജിക്കണമെന്നില്ല. അങ്ങനെ നിരവധി സംഭവങ്ങൾ ആവർത്തിച്ചതോടെ എക്സ്ചേഞ്ച് ശൃംഖല എന്ന ആശയം ഉയർന്നുവന്നു. അതായത് അങ്ങനെയുള്ള ദാതാക്കളുടെയും രോഗികളുടെയും ഒരു കൂട്ടത്തിൽ നിന്ന് യോജിക്കുന്ന വൃക്കകൾ അനുയോജ്യരായ രോഗികൾക്ക് കൈമാറുക എന്നതാണ് ഇതിന്റെ രീതി. അമേരിക്കയിലെ നാഷണൽ കിഡ്നി രെജിസ്ട്രി 2012-ൽ രൂപീകരിച്ച ഇത്തരം കൂട്ടത്തിൽ 60 ദാതാക്കൾ ചേർന്നു. 2014-ൽ ഇത് 70 ആയി ഉയർന്നു. ഇത്തരം നൂതനരീതികൾ വഴി വൃക്ക ദാനം പരോപകാരം എന്ന രീതിയിലേക്ക് വളരാനിടയാക്കി. ജോൺസ് ഹോപ്കിൻസ് സർവകലാശാലയിൽ വികസിപ്പിച്ചെടുത്ത ഒരു ആശയത്തിൽ നിന്ന് ടോളിഡോ സർവകലാശാലയിലെ മൈക്കേൽ റേസ് ഓപ്പൺ എൻഡ് ചെയിൻ എന്ന സംവിധാനം രൂപപ്പെടുത്തി[21].[22] 2008 ജൂലൈ 30 ന്, ഒരു സന്നദ്ധ ദാതാവിന്റെ വൃക്ക കോർണലിൽ നിന്ന് യു‌സി‌എൽ‌എയിലേക്ക് വാണിജ്യ എയർലൈൻ വഴി കയറ്റി അയച്ചു, അങ്ങനെ ഒരു ട്രാൻസ്പ്ലാൻറ് ആരംഭിച്ചു. [23]. മാറ്റിവെക്കൽ കേന്ദ്രങ്ങൾ തമ്മിലെ സഹകരണം, ലിവിങ് ഡോണേഴ്സിന്റെ വൃക്കകൾ കൊണ്ടുപോകാനുള്ള സൗകര്യം, കമ്പ്യൂട്ടർ അധിഷ്ഠിത പൊരുത്തപരിശോധന എന്നിവയെല്ലാം ഇത്തരം ശൃംഖലകളുടെ വികാസത്തിന് നിമിത്തമായി.

വൃക്ക ദാതാക്കളിൽ നടത്തപ്പെട്ട പരിശോധനകളിൽ അവരുടെ അതിജീവനവും ESRD രോഗസാധ്യതയും സാധാരണ സമൂഹത്തിലുള്ളതിന് സമാനമാണെന്ന് വിലയിരുത്തപ്പെടുന്നു.[24] എന്നാലും, അടുത്തകാലത്ത് നടത്തപ്പെട്ട ഗവേഷണങ്ങൾ പ്രകാരം ക്രോണിക് വൃക്കരോഗസാധ്യത ദാതാക്കളിൽ പല മടങ്ങ് കൂടുതലാണ്. എങ്കിലും സമ്പൂർണ്ണ അപകടസാധ്യത വളരെ കുറവാണ്[25].

ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിൻ എന്ന പ്രസിദ്ധീകരണത്തിൽ 2017-ൽ വന്ന പഠനപ്രകാരം, ഒരു വൃക്ക മാത്രമുള്ളവർ ഭക്ഷണത്തിലെ പ്രോട്ടീൻ ശരീരഭാരത്തിന്റെ ഓരോ കിലോക്കും ഓരോ ഗ്രാം എന്ന നിലക്ക് പരിമിതപ്പെടുത്തേണ്ടതായിട്ടുണ്ട്[26]. ഒരേ ആരോഗ്യസ്ഥിതിയിലുള്ള ഒരു സ്ത്രീയേക്കാൾ വൃക്ക ദാനം ചെയ്ത സ്ത്രീക്ക് ഗർഭാവസ്ഥയിലെ രക്താതിമർദ്ധവും പ്രീക്ലാമ്പ്സിയയും കൂടുതലാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു[27].

പരമ്പരാഗതമായ ശസ്ത്രക്രിയകളിലൂടെ വൃക്ക ശേഖരിക്കുമ്പോൾ ദാതാവിന്റെ മുറിവ് 4–7 inches (10–18 സെ.മീ) വരെ ആകാറുണ്ടെങ്കിലും, നിലവിൽ ലിവിങ് ഡോണേഴ്സിൽ നിന്നും ലാപ്രോസ്കോപിക് ശസ്ത്രക്രിയകളിലൂടെയാണ് ഭൂരിഭാഗം വൃക്കകളും ശേഖരിക്കപ്പെടുന്നത്. ഇതുവഴി മുറിവ് ചെറുതാക്കാനും വേദന ലഘൂകരിക്കാനും സാധിക്കുന്നു. ദാതാവിന് വളരെ പെട്ടെന്ന് തന്നെ പൂർവ്വസ്ഥിതി പ്രാപിക്കാൻ ഇതുവഴി സാധിക്കുന്നു. ഒരു ശസ്ത്രക്രിയാവിദഗ്ദനെ സംബന്ധിച്ചേടത്തോളം 150 ശസ്ത്രക്രിയകളോടെ വേഗതയോടെയും കൃത്യതയോടെയും ചെയ്യാനായി സാധിച്ചുതുടങ്ങും. ഡിസീസഡ് ഡോണറേക്കാൾ ലിവിങ് ഡോണറിന്റെ വൃക്കകൾക്ക് ദീർഘകാല വിജയനിരക്ക് കൂടുതലാണ്.[28] ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയുടെ ഉപയോഗം വർദ്ധിച്ചതിനുശേഷം, ലിവിങ് ഡോണേഴ്സിന്റെ എണ്ണത്തിൽ വർദ്ധനവുണ്ടായി. വേദനയും മുറിവുകളും കുറയുകയും, പൂർവ്വസ്ഥിതി പ്രാപിക്കാനുള്ള എളുപ്പവും കാരണമാണ് ഈ വർദ്ധനവിന് കാരണം. 2009 ജനുവരിയിൽ സെന്റ് ബർണബാസ് മെഡിക്കൽ സെന്ററിൽ രണ്ട് ഇഞ്ച് മുറിവിലൂടെ ആദ്യത്തെ സമ്പൂർണ്ണ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ നടത്തി. തുടർന്നുള്ള ആറുമാസത്തിനുള്ളിൽ, അതേ സംഘം റോബോട്ടിക് സഹായത്തോടെ എട്ട് ശസ്ത്രക്രിയകൾ കൂടി നടത്തി.[29]

2004-ൽ ഉയർന്ന മാത്രയിലുള്ള ഐ.വി.ഐ.ജി പ്രയോഗത്തിന് അംഗീകാരം ലഭിച്ചതോടെ, ദാതാവും സ്വീകർത്താവും തമ്മിലുള്ള പൊരുത്തം അനിവാര്യമല്ലാതായി മാറി[30][31]. രക്തഗ്രൂപ്പ്, കോശങ്ങൾ എന്നീ പൊരുത്തങ്ങൾ പോലും ഇല്ലെങ്കിലും വൃക്ക മാറ്റിവെക്കൽ സാധ്യമായി തുടങ്ങി. വൃക്ക തിരസ്ക്കരിക്കപ്പെടുന്നത് ഗണ്യമായി കുറയാൻ ഇത് കാരണമായി.

ഗർഭപാത്രം നീക്കം ചെയ്യപ്പെട്ട സ്ത്രീയിൽ നിന്നും 2009-ൽ യോനി വഴി വൃക്ക ശേഖരിക്കുകയുണ്ടായി. ഇത്തരം ശസ്ത്രക്രിയകളിൽ ആന്തരികമായ ഒരൊറ്റ മുറിവിലൂടെ ശസ്ത്രക്രിയ പൂർണ്ണമാകുന്നു. പെട്ടെന്നുള്ള പൂർവ്വസ്ഥിതി പ്രാപിക്കൽ ഇതുവഴി സാധിക്കുന്നു. നാച്ചുറൽ ഓറിഫൈസ് ട്രാൻസ്‌ലൂമിനൽ എൻഡോസ്കോപിക് സർജറി എന്നാണ് ഇത്തരം ശസ്ത്രക്രിയക്ക് പേര്.

നാഭിയിലെ ഒരൊറ്റ കീറിലൂടെ നടത്തപ്പെടുന്ന സിംഗിൾ പോർട്ട് ലാപ്രോസ്കോപി എന്നത് ഈ മേഖലയിലെ വലിയൊരു മുന്നേറ്റമാണ്.

അവയവവ്യാപാരം

തിരുത്തുക

ലോകത്ത് പലയിടങ്ങളിലും ദാരിദ്ര്യം മൂലവും മറ്റുമായി തങ്ങളുടെ അവയവങ്ങൾ വിൽക്കാൻ വ്യക്തികൾ തയ്യാറാകുന്നുണ്ട്. ഇടനിലക്കാരുടെയും മറ്റും തട്ടിപ്പിനിരയായും പലപ്പോഴും ദാതാവ് അറിയാതെ പോലും അവയവങ്ങൾ കവർന്നെടുത്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വികസ്വര രാജ്യങ്ങളിലാണ് ഇത്തരം സംഭവങ്ങൾ കൂടുതൽ സംഭവിക്കുന്നത്. ഇത്തരം വൃക്കകൾ സ്വീകരിക്കാനായി ടൂറിസ്റ്റുകളായി പലയിടത്ത് നിന്നും എത്തി ശസ്ത്രക്രിയക്ക് വിധേയരാവുന്നു. ട്രാൻസ്പ്ലാന്റ് ടൂറിസ്റ്റ് എന്ന സംജ്ഞ ഇങ്ങനെ രൂപപ്പെട്ടതാണ്. ഇത്തരം വിപണനങ്ങളെ ലോകം പൊതുവെ പ്രോത്സാഹിപ്പിക്കുന്നില്ല[32]. ഓർഗൻസ് വാച്ച് തുടങ്ങിയ മനുഷ്യാവകാശ സംഘങ്ങൾ ഇതിനെ നിശിതമായി വിമർശിക്കുന്നുണ്ട്. അണുബാധ നിയന്ത്രണം, ശസ്ത്രക്രിയ നിലവാരം എന്നിവ ഉറപ്പുവരുത്താൻ ഇത്തരം ശസ്ത്രക്രിയകളിൽ സാധ്യമല്ലാത്തതിനാൽ രോഗികൾക്ക് പലവിധ സങ്കീർണ്ണതകളും നേരിടേണ്ടി വരുന്നു[33][34]. ഹെപറ്റൈറ്റിസ്, എച്ച്.ഐ.വി എന്നീ രോഗസാധ്യതകളും നിലനിൽക്കുന്നു.

ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ അവയവദാനത്തിന് സാമ്പത്തിക നഷ്ടപരിഹാരം എന്നത് നിയമവിധേയമാക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് വരുന്നുണ്ട്. ഏതാനും രാജ്യങ്ങൾ ഇതിനകം തന്നെ ഇത് നിയമപരമാക്കിയിട്ടുമുണ്ട്[35].

"ഇൻട്രൊഡ്യൂസിങ് ഇൻസെന്റീവ്സ് ഇൻ ദ മാർക്കറ്റ് ഫോർ ലൈവ് ആൻഡ് കഡാവെറിക് ഓർഗൻ ഡൊണേഷൻസ്" എന്ന പേരിൽ അവതരിപ്പിച്ച ലേഖനത്തിൽ സ്വതന്ത്രകമ്പോളത്തിന് മേഖലയിൽ വഹിക്കാനുള്ള പങ്ക് ചൂണ്ടിക്കാട്ടുന്നു. അവയവക്ഷാമത്തിന് ഇത് ഒരു പരിഹാരമാണെന്ന് പറയുന്ന അവർ, ഒരു കിഡ്നിയുടെ വില 15,000 ഡോളർ എന്നും കരളിന്റേത് 32,000 ഡോളർ എന്നും കണക്കാക്കുന്നുമുണ്ട്.

വിപണിയിലുള്ള പ്രശ്നങ്ങളല്ല, മറിച്ച് അവയവകച്ചവടം എന്ന പരിപാടി തന്നെയാണ് ധാർമ്മികമായി എതിർക്കപ്പെടേണ്ടത് എന്ന് ജോർജ്ജ്ടൗൺ സർവകലാശാലയിലെ ജേസൺ ബ്രെണൻ, പീറ്റർ ജാവേഴ്സ്കി എന്നിവർ ചൂണ്ടിക്കാണിക്കുന്നു[36].

അവയവദാതാക്കളുടെ സാമ്പത്തിക നഷ്ടപരിഹാരം ഓസ്‌ട്രേലിയയിലും സിംഗപ്പൂരിലും നിയമവിധേയമാക്കി. ഇരു രാജ്യങ്ങളിലെയും വൃക്കരോഗ സംഘടനകൾ പിന്തുണ അറിയിച്ചിട്ടുണ്ട്.[37][38]

ഡിസീസഡ് ഡോണർ (ദാതാവിന്റെ മരണശേഷം നടക്കുന്ന ദാനം)

തിരുത്തുക
 
ഇംഗ്ലണ്ടിൽ നിന്നുള്ള വൃക്ക ദാതാക്കളുടെ കാർഡുകൾ, 1971–1981. ഉദാഹരണത്തിന്, ഒരു അപകടത്തിൽ കൊല്ലപ്പെട്ടാൽ വൃക്ക ദാനം ചെയ്യാൻ അവർ തയ്യാറാണെന്നതിന്റെ തെളിവായി കാർഡുകൾ ദാതാക്കളാണ് കൊണ്ടുപോകേണ്ടത്.

നിലവിൽ നടക്കുന്ന ഭൂരിഭാഗം വൃക്ക മാറ്റിവെക്കലുകളും നടക്കുന്നത് മരണശേഷം ദാതാവിൽ നിന്നും ശേഖരിച്ചുകൊണ്ടാണ്. ഡിസീസഡ് ഡോണർ എന്നത് രണ്ട് വിഭാഗമായി തിരിക്കാൻ കഴിയും. മസ്തിഷ്കമരണത്താൽ (ബി.ഡി) ഉള്ള ദാതാക്കൾ, കാർഡിയാക് മരണത്താൽ (ഡി.സി.ഡി) ഉള്ള ദാതാക്കൾ.

മസ്തിഷ്കമരണം സംഭവിക്കുന്നതോടെ മരണം സ്ഥിരീകരിക്കാമെങ്കിലും ഹൃദയമിടിപ്പ് തുടരുന്നതിനാൽ രക്തചംക്രമണം നിലക്കുന്നില്ല. ശസ്ത്രക്രിയാസമയത്തും അവയവങ്ങളിലൂടെ രക്തം ഓടുന്നതിനാൽ ഈ സാഹചര്യം അവയവ ശേഖരണത്തെ സഹായിക്കുന്നതാണ്. ശേഖരിക്കപ്പെട്ട അവയവങ്ങളിൽ നിന്ന് രക്തം നീക്കം ചെയ്ത് പകരം തണുപ്പേകുന്ന ലായനികൾ പ്രവഹിപ്പിക്കുന്നു. മാറ്റിവെക്കുന്ന അവയവത്തെ ആസ്പദിച്ചാണ് ഏത് ലായനിയാണ്, അല്ലെങ്കിൽ ഏതൊക്കെ ലായനികളുടെ മിശ്രിതമാണ് നൽകേണ്ടത് എന്ന് തീരുമാനിക്കുന്നത്.

കാർഡിയാക് ഡെത്ത് സംഭവിച്ചാൽ ജീവൻ നിലനിർത്താൻ വേണ്ടിയുള്ള പിന്തുണ (മെക്കാനിക്കൽ വെന്റിലേഷൻ) പിൻവലിക്കുന്നതോടെ മരണം രേഖപ്പെടുത്തുകയും ദാതാവിനെ ശസ്ത്രക്രിയക്കായി മാറ്റുകയും ചെയ്യുന്നു. ഇതോടെ രക്തചംക്രമണം നിലക്കുന്നതിനാൽ രക്തം കട്ടപിടിക്കാതിരിക്കാനും ശീതീകരണം ഒഴിവാക്കാനുമായി ശേഖരിക്കേണ്ട അവയവങ്ങളിലൂടെ അനുയോജ്യമായ ലായനികൾ പ്രവഹിപ്പിക്കുന്നു. കാർഡിയാക് ഡെത്തിനെ തുടർന്ന് നടക്കുന്ന ശസ്ത്രക്രിയകൾക്ക് കൂടുതൽ കർശനമായ ധാർമ്മിക-നിയമ മാർഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതായിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനം അവയവശേഖരണസംഘം ഒരുകാരണവശാലും മരണം പ്രഖ്യാപിക്കുന്നതിന് മുൻപ് രോഗിയുടെ പരിചരണത്തിൽ പങ്കുകൊള്ളരുത് എന്നതാണ്.

വെൽഷ് സർക്കാർ ആരോഗ്യമന്ത്രി വോൺ ഗെത്തിംഗ് വൃക്ക ഗവേഷണ യുകെ വാർഷിക ഫെലോ ദിനത്തെ അഭിസംബോധന ചെയ്യുന്നു; 2017

മരണശേഷമുള്ള അവയവ ദാനത്തെ പ്രോത്സാഹിപ്പിക്കാനായി വിവിധ രാജ്യങ്ങൾ പലവിധ നിയമനിർമ്മാണങ്ങളും നടപ്പാക്കിയിട്ടുണ്ട്. ചില രാജ്യങ്ങളിലെങ്കിലും എല്ലാ പൗരന്മാരും സ്വതേ ദാതാക്കളുടെ പട്ടികയിൽ ഉൾപ്പെടുന്നു. അതോടെ എല്ലാ പൗരന്മാരും മരണശേഷം അവയവദാനത്തിന് സമ്മതമാണെന്നാണ് നിയമം. ആർക്കെങ്കിലും ആ പട്ടികയിൽ നിന്ന് ഒഴിവാകണമെങ്കിൽ അതിനായി അപേക്ഷ നൽകേണ്ടതുണ്ട്.[39]

വൃക്കകൾ തമ്മിലെ പൊരുത്തം

തിരുത്തുക

രക്തഗ്രൂപ്പ്, ക്രോസ് മാച്ച് എന്നീ പൊരുത്തങ്ങൾ ദാതാവും സ്വീകർത്താവും തമ്മിൽ ഉണ്ടായിരിക്കുന്നത് ഉചിതമാണ്. ഒരു ലിവിങ് ഡോണറുടെ വൃക്ക ഉദ്ദേശിക്കുന്ന വ്യക്തിക്ക് യോജിക്കുന്നതല്ലെങ്കിൽ അനുയോജ്യമായ മറ്റൊരു സ്വീകർത്താവിന് കൈമാറ്റം ചെയ്യുകയും പകരം അനുയോജ്യമായ വൃക്ക തിരികെ ലഭ്യമാക്കുകയും ചെയ്യുന്ന ശൃംഖലകൾ ഇന്ന് വിപുലമാണ്.

ഇൻട്രാവൈനസ് ഇമ്യൂണോഗ്ലോബുലിൻ (ഐ.വി.ഐ.ജി) ഉപയോഗത്തോടെ ദാതാവും സ്വീകർത്താവും തമ്മിലുള്ള പൊരുത്തം അനിവാര്യമല്ലാതായി. ഈ പ്രക്രിയയുടെ വിവിധ പ്രോട്ടോക്കോളുകൾ വഴി രക്തഗ്രൂപ്പ്, വൃക്കാകോശ പൊരുത്തങ്ങൾ നിർബന്ധമല്ലാതായി. 1980-കളിൽ ഈ ദിശയിലുള്ള പരീക്ഷണങ്ങൾ ആരംഭിക്കുകയും, 1990-കളിൽ ജപ്പാനിൽ ഇതിന്റെ ഫലപ്രാപ്തിയെക്കുറിച്ച പഠനങ്ങൾ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു[40]. നിലവിൽ ലോകമെമ്പാടും പൊരുത്തപ്പെടാത്ത അവയവങ്ങൾ ഐ.വി.ഐ.ജി സാങ്കേതികവിദ്യയാൽ മാറ്റിവെക്കൽ നടത്തപ്പെടുന്നു[41].

സ്വീകർത്താവിന്റെ ശരീരത്തിലെ എച്ച്.എൽ.എ ആന്റിബോഡികളുമായുള്ള താരതമ്യം കണ്ടെത്താനായി ദാതാവിന്റെ എച്ച്.എൽ.എ ആന്റിബോഡികളുമായി പാനൽ റിയാക്റ്റീവ് ആന്റിബോഡി ടെസ്റ്റ് നടത്തുന്നു. വൃക്ക മാറ്റിവെക്കലിന്റെ ഫലത്തെ കുറിച്ച ഒരു മുൻകൂർ വിലയിരുത്തലാണ് ഈ പരിശോധന. നിലവിൽ ലിവിങ്-റിലേറ്റഡ് ഡോണറുടെയും ലിവിങ്-നോൺ റിലേറ്റഡ് ഡോണറിന്റെയും മാറ്റിവെക്കലുകൾ സർവ്വസാധാരണമാണ്.

നടപടിക്രമം

തിരുത്തുക
 
വൃക്കമാറ്റിവയ്ക്കൽ

ശസ്ത്രക്രിയയുടെ സങ്കീർണ്ണതയും അനന്തരമായുണ്ടാകുന്ന പൂർവ്വസ്ഥിതി പ്രാപിക്കാനുള്ള കാലവിളംബവും ഒഴിവാക്കാനായി നിലവിലുള്ള രണ്ട് വൃക്കകളും നീക്കം ചെയ്യാതെയാണ് പുതിയ വൃക്ക സ്ഥാപിക്കുന്നത്. അടിവയറ്റിൽ ഇലിയാക് ഫോസയിൽ സ്ഥാപിക്കുന്ന വൃക്കയിലേക്ക് പുതുതായി രക്തവിതരണ സംവിധാനം, മൂത്രനാളി എന്നിവ ഒരുക്കുന്നു.

  • അബ്ഡോമിനൽ അയർട്ടയിൽ നിന്ന് ശാഖയായി വൃക്കയിലേക്ക് വന്നിരുന്ന വൃക്കാധമനി, സ്വീകർത്താവിന്റെ എക്സ്റ്റീരിയർ ഇലിയാക് ആർട്ടറിയിലേക്ക് ബന്ധിപ്പിക്കുന്നു.
  • ഇൻഫീരിയർ വെന കാവയിലേക്ക് രക്തമൊഴുക്കിയിരുന്ന വൃക്കാസിര, സ്വീകർത്താവിന്റെ എക്സ്റ്റീരിയർ ഇലിയാക് വെയിനിലേക്ക് ബന്ധിപ്പിക്കുന്നു.
  • ദാതാവിന്റെ മൂത്രനാളി ഉപയോഗിച്ച് വൃക്കയിൽ നിന്ന് ബ്ലാഡറിലേക്കുള്ള സ്വീകർത്താവിന്റെ മൂത്രനാളിയുമായി ബന്ധിപ്പിക്കുന്നു. ആദ്യകാലത്ത് യൂറിറ്ററൽ സ്റ്റെന്റ് ഉപയോഗിച്ചിരുന്നെങ്കിലും സാങ്കേതികവിദ്യയുടെ വികാസത്തോടെ അത് ആവശ്യമില്ലാതായി[42].

അടിവയറ്റിൽ ഇടുപ്പെല്ലിന്റെ ഏത് ഭാഗത്താണ് പുതിയ വൃക്ക സ്ഥാപിക്കേണ്ടത് എന്നതിൽ വൈദ്യശാസ്ത്രഗ്രന്ഥങ്ങളിൽ വിവിധ അഭിപ്രായങ്ങൾ കാണപ്പെടുന്നുണ്ട്. ഇടത് ഭാഗത്ത് നിന്ന് ശേഖരിക്കപ്പെട്ട വൃക്ക രോഗിയിൽ വലത് ഭാഗത്ത് സ്ഥാപിക്കണമെന്നാണ് ക്യാമ്പ്ബെല്ലിന്റെ യൂറോളജി (2002) പറയുന്നത്. സ്മിത്തിന്റെ യൂറോളജി (2004) പ്രകാരം ഏത് ഭാഗത്തും സ്ഥാപിക്കാമെങ്കിലും വലത് ഭാഗത്തിന് മുൻഗണന നൽകുന്നുണ്ട്. ഗ്ലെനിന്റെ യൂറോളജിക്കൽ സർജറി (2004) കാമ്പ്ബെല്ലിന് സമാനമായി ഏതവസരത്തിലും എതിർവശങ്ങളിൽ സ്ഥാപിക്കാൻ ശിപാർശ ചെയ്യുന്നു.

വൃക്ക-പാൻക്രിയാസ് ട്രാൻസ്പ്ലാൻറ്

തിരുത്തുക
 
വൃക്ക-പാൻക്രിയാസ് ട്രാൻസ്പ്ലാൻറ്

പ്രമേഹം മൂലമായി ഉണ്ടാകുന്ന വൃക്കരോഗിയെ സംബന്ധിച്ചേടത്തോളം പാൻക്രിയാസ് കൂടി രോഗബാധിതമായിരിക്കാൻ സാധ്യത ഉണ്ട്. ഇത്തരം രോഗികളിൽ പലപ്പോഴും വൃക്കയോടൊപ്പം പാൻക്രിയാസ് കൂടി മാറ്റിവെക്കപ്പെടാറുണ്ട്. അനുയോജ്യമായ ഡിസീസഡ് ഡോണർ ലഭ്യമാണെങ്കിൽ മാത്രമേ ഇത്തരം ശസ്ത്രക്രിയ നടത്താൻ കഴിയാറുള്ളൂ. 1966-ൽ മിനസോട്ട സർവകലാശാലയിലെ റിച്ചാർഡ് ലില്ലെഹി, വില്ല്യം കെല്ലി എന്നീ വൈദ്യശാസ്ത്രജ്ഞർ ചേർന്നാണ് ഇത്തരം ശസ്ത്രക്രിയ ആദ്യം നടത്തിയത്[43].

വളരെ അപൂർവ്വമായി മാത്രമേ ലിവിങ് ഡോണറിൽ നിന്ന് ഭാഗികമായി ശേഖരിച്ച പാൻക്രിയാസ്, വൃക്കയോടൊപ്പം മാറ്റിവെച്ചിട്ടുള്ളൂ. പ്രമേഹവും വൃക്കാതകരാറും ഒന്നിച്ചുള്ള രോഗികളിൽ എത്രയും പെട്ടെന്ന് പാൻക്രിയാസും വൃക്കയും മാറ്റിവെക്കുന്നതാണ് ഏറ്റവും നല്ലത്. ലിവിങ് ഡോണറുകളുൽ നിന്ന് പാൻക്രിയാസിന്റെ ഒരു ഭാഗവും ഒരു വൃക്കയും ശേഖരിക്കുന്നതാണ് തുടർച്ചയായ ഡയാലിസിസിനേക്കാൾ രോഗിക്ക് ഉത്തമം. ഇത് ലഭ്യമായില്ലെങ്കിൽ ആദ്യം ലഭ്യമാകുന്നത് ആദ്യശസ്ത്രക്രിയയിലൂടെയും പിന്നീട് കിട്ടുന്നത് രണ്ടാമതായും കൂട്ടിച്ചേർക്കുന്നു.

പാൻക്രിയാസിൽ നിന്ന് ഐലറ്റ് സെല്ലുകൾ മാറ്റിവെക്കുന്നത് ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണെങ്കിലും, പ്രതീക്ഷ നൽകുന്നതാണ്. ഡിസീസഡ് ഡോണറിൽ നിന്ന് ശേഖരിച്ച പാൻക്രിയാസിലെ ഇൻസുലിൻ നിർമ്മിക്കുന്ന ഐലറ്റ് സെല്ലുകൾ വേർതിരിച്ചെടുക്കുകയും, ആ കോശങ്ങൾ ഒരു കത്തീറ്റർ വഴി കുത്തിവെച്ച് കരളിൽ ലയിപ്പിക്കുകയും ചെയ്യുന്നതാണ് പരീക്ഷണഘട്ടത്തിലുള്ള രീതി. രോഗികളിലെ ഇൻസുലിൻ നില അനുസരിച്ച് കുത്തിവെപ്പുകളുടെ എണ്ണം വ്യത്യാസപ്പെട്ടിരിക്കും.

ശസ്ത്രക്രിയക്ക് ശേഷം

തിരുത്തുക

ഏകദേശം മൂന്ന് മണിക്കൂർ നീളുന്ന ശസ്ത്രക്രിയയിലൂടെ ദാതാവിന്റെ വൃക്ക സ്വീകർത്തവിന്റെ അടിവയറ്റിൽ സ്ഥാപിച്ച ശേഷം ധമനിയിലും സിരയിലുമായി ബന്ധിപ്പിക്കുന്നു. മൂത്രസഞ്ചിയിലേക്ക് കൂടി ബന്ധം ചേർക്കുന്നതോടെ വൃക്ക മൂത്ര ഉല്പാദനം ആരംഭിക്കുന്നു[44]. സ്ഥാപിക്കുന്നതോടെ തന്നെ വൃക്ക അതിന്റെ പ്രവർത്തനം ആരംഭിക്കുമെങ്കിലും സാധാരണനിലയിലെത്താനായി പിന്നെയും ദിവസങ്ങൾ ആവശ്യമാണ്. മൂന്ന് മുതൽ അഞ്ച് ദിവസം കൊണ്ട് ലിവിങ് ഡോണറുടെ വൃക്ക സാധാരണനിലയിൽ എത്താറുണ്ട്. എന്നാൽ ഡിസീസഡ് ഡോണറുടെ വൃക്ക സാധാരണനിലയിലെത്താനായി 7 മുതൽ 15 ദിവസം വരെ എടുക്കാറുണ്ട്. 4 മുതൽ 10 ദിവസം വരെയാണ് സാധാരണ നിലയിൽ ആശുപത്രിവാസം ആവശ്യമായി വരുന്നത്. ചില ഘട്ടങ്ങളിൽ മൂത്ര ഉത്പാദിപ്പിക്കാനായി ഡൈയൂററ്റിക്സ് മരുന്നുകൾ നൽകാറുണ്ട്.

ദാതാവിന്റെ വൃക്ക നിരസിക്കുന്നതൊഴിവാക്കാനായി തുടർന്നുള്ള ജീവിതകാലത്ത് രോഗി ഇമ്മ്യൂണോസപ്രസന്റ് മരുന്നുകൾ കഴിക്കേണ്ടിവരുന്നു. ടാക്രോലിമസ്, മൈകോഫെനോലൈറ്റ്, പ്രെഡ്നിസോളോൺ എന്നിവയാണ് സാധാരണ നൽകുന്നത്. ചില രോഗികൾക്ക് സിക്ലോസ്പോറിൻ, സിറോളിമസ് അഥവാ അസാത്തിയോപ്രിൻ എന്നിവയാണ് നൽകുന്നത്. കോർട്ടിക്കോസ്റ്റീറോയ്ഡുകൾ ഒഴിവാക്കുന്നത് വഴി വൃക്ക നേരത്തേ നിരസിക്കപ്പെടാനുള്ള സാധ്യത വർദ്ധിക്കുന്നു.[45]

സിക്ലോസ്പോറിൻ എന്ന ഇമ്മ്യൂണോസപ്രസന്റ് 1980-കളിൽ കണ്ടുപിടിക്കപ്പെട്ടു. സമാനമായ മറ്റൊരു മരുന്നാണ് ടാക്രോളിമസ്. ഇവ രണ്ടും പക്ഷേ വൃക്കകളിൽ ടോക്സിസിറ്റിക്ക് (നെഫ്രോടോക്സിസിറ്റി) കാരണമാകുന്നു. അതിനാൽ രക്തത്തിൽ രണ്ടിന്റെയും അളവ് സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കേണ്ടതുണ്ട്. സ്വീകർത്താവിന് വൃക്കകളുടെ പ്രവർത്തനം കുറയുകയോ പ്രോട്ടീനൂറിയ ഉണ്ടെന്ന് തോന്നുകയോ ചെയ്താൽ, വൃക്ക നിരസിക്കൽ മൂലമാണോ [46] [47] അതോ മരുന്നുകളുടെ ടോക്സിസിറ്റി കാരണമുള്ള പ്രശ്നമാണോ എന്ന് പരിശോധിക്കാനായി വൃക്കയുടെ ബയോപ്സി പരിശോധന ആവശ്യമായി വരാം.

ശസ്ത്രക്രിയയുടെ ശേഷം ആദ്യത്തെ 60 ദിവസങ്ങളിൽ 10 മുതൽ 25 ശതമാനം ആളുകളിൽ അക്യൂട്ട് റിജക്ഷൻ ഉണ്ടാകുന്നു. റിജക്ഷൻ എന്നാൽ വൃക്ക പൂർണ്ണമായി നഷ്ടപ്പെട്ടു എന്നർത്ഥമില്ല. മരുന്നുകളുടെ ക്രമീകരണവും അധികചികിത്സയും ഇതോടെ ആവശ്യമായി വരും[48].

ഇമേജിംഗ്

തിരുത്തുക

ശാസ്ത്രകിയക്ക് ശേഷം വൃക്കയുടെ അൾട്രാസൗണ്ട് ഇമേജിങ് കൃത്യമായ ഇടവേളകളിൽ നടത്തേണ്ടതുണ്ട്. റിജക്ഷൻ സംഭവിച്ചുതുടങ്ങുന്നുണ്ടെങ്കിൽ വൃക്കകളിൽ സംഭവിക്കുന്ന മാറ്റങ്ങളെ വിലയിരുത്താൻ ഇത് സഹായിക്കുന്നു. വൃക്കയെ മാത്രമല്ല അനുബന്ധമായ രക്താക്കുഴലുകളെയും മൂത്രനാളിയേയും ഇങ്ങനെ തുടർച്ചയായി നിരീക്ഷിച്ചുവരാറുണ്ട്. റെസിസ്റ്റീവ് ഇൻഡെക്സ് പരിശോധിക്കാനും അൾട്രാസൗണ്ട് ഉപയോഗിക്കുന്നു[49] [50].

വൃക്ക മാറ്റിവെക്കലിന് ശേഷം യൂറോളജി, വാസ്കുലർ പ്രതികരണങ്ങൾ നിരീക്ഷിക്കുന്നതിനായി റേഡിയോ ഐസോടോപ്പ് റെനോഗ്രഫി ഉപയോഗിക്കുന്നു[51]. മാറ്റിവെക്കപ്പെട്ട വൃക്കയുടെ പ്രവർത്തനത്തെ വിലയിരുത്തുന്നതിനായി മുൻപ് നടന്ന റെനോഗ്രഫി റിപ്പോർട്ടുകളുമായി പുതിയ റിപ്പോർട്ട് താരതമ്യം ചെയ്യാറുണ്ട്[52] [53].

ഭക്ഷണക്രമീകരണം

തിരുത്തുക

ഗ്രേപ്പ്ഫ്രൂട്ട്, മാതളനാരങ്ങ, ഗ്രീൻ ടീ ഉൽപ്പന്നങ്ങൾ തുടങ്ങിയവ വൃക്ക സ്വീകർത്താക്കൾ കഴിക്കുന്ന മരുന്നുകളുമായി പ്രതിപ്രവർത്തിക്കുന്നതിനാൽ ഇവ കഴിക്കുന്നതിനെ പൊതുവെ നിരുത്സാഹപ്പെടുത്തുന്നു.[54] ഭക്ഷണത്തിലെ പ്രോട്ടീൻ നിയന്ത്രണവും ആവശ്യമായി വരാറുണ്ട്.

സങ്കീർണതകൾ

തിരുത്തുക
 
ട്യൂബുലാർ എപിത്തീലിയത്തിനകത്ത് ലിംഫോസൈറ്റുകളുടെ സാന്നിധ്യം, വൃക്കസംബന്ധമായ ഗ്രാഫ്റ്റിന്റെ നിശിത സെല്ലുലാർ നിരസിക്കൽ സാക്ഷ്യപ്പെടുത്തുന്നു. ബയോപ്സി സാമ്പിൾ.

ശസ്ത്രക്രിയയുടെ സമയത്ത് രോഗിയുടെ പ്രായം, ആരോഗ്യസ്ഥിതി എന്നിവ ശസ്ത്രക്രിയാനന്തര സങ്കീർണതകളെ കാര്യമായി സ്വാധീനിക്കുന്നു. ശസ്ത്രക്രിയാകേന്ദ്രങ്ങളുടെ പ്രാഗദ്ഭ്യം ഇത്തരം സങ്കീർണ്ണതകളെ കൈകാര്യം ചെയ്യുന്നതിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. വൃക്ക മാറ്റിവെക്കൽ പൂർത്തിയായ ശേഷം താഴെപ്പറയുന്ന സങ്കീർണ്ണതകൾ വരാവുന്നതാണ്:

  • രക്തസ്രാവം, അണുബാധ, വാസ്കുലർ ത്രോംബോസിസ്, മൂത്രാശയ സംബന്ധമായ പ്രശ്നങ്ങൾ.[55]
  • ട്രാൻസ്പ്ലാൻറ് നിരസിക്കൽ (ഹൈപ്പർ‌ക്യൂട്ട്, അക്യൂട്ട് അല്ലെങ്കിൽ ക്രോണിക്).
  • നിരസിക്കാനുള്ള സാധ്യത കുറയ്ക്കുന്നതിന് ആവശ്യമായ പ്രതിരോധനിയന്ത്രണ മരുന്നുകൾ മൂലമുള്ള അണുബാധകളും സെപ്സിസും.
  • പോസ്റ്റ്-ട്രാൻസ്പ്ലാൻറ് ലിംഫോപ്രൊലിഫറേറ്റീവ് ഡിസോർഡർ (പ്രതിരോധ ശേഷി കുറയുന്നത് മൂലമുള്ള ലിംഫോമയുടെ ഒരു രൂപം). ഇത് ഏകദേശം 2% രോഗികളിൽ സംഭവിക്കുന്നു, പ്രത്യേകിച്ച് ട്രാൻസ്പ്ലാൻറ് കഴിഞ്ഞ ആദ്യ രണ്ട് വർഷങ്ങളിൽ ഇത് സംഭവിക്കുന്നു
  • ചർമ്മ മുഴകൾ [56]
  • അസ്ഥി പ്രശ്നങ്ങൾക്ക് കാരണമാകുന്ന കാൽസ്യം, ഫോസ്ഫേറ്റ് എന്നിവയുൾപ്പെടെയുള്ള ഇലക്ട്രോലൈറ്റുകളിലെ അസന്തുലിതാവസ്ഥ
  • പ്രോട്ടീനൂറിയ [47]
  • രക്താതിമർദ്ദം
  • വൃക്ക തകരാറിനുള്ള യഥാർത്ഥ കാരണം ആവർത്തിക്കുന്നു
  • ഗ്യാസ്ട്രോഇന്റസ്റ്റൈനൽ വീക്കം, ആമാശയത്തിലെയും അന്നനാളത്തിലെയും വൻകുടൽ, സിക്ലോസ്പോരിനുമൊത്തുള്ള ഹിർസുറ്റിസം (പുരുഷ പാറ്റേൺ വിതരണത്തിൽ അമിതമായ മുടി വളർച്ച), ടാക്രോലിമസിനൊപ്പം മുടി കൊഴിച്ചിൽ, അമിതവണ്ണം, മുഖക്കുരു, ഡയബറ്റിസ് മെലിറ്റസ് തരം 2, ഹൈപ്പർ കൊളസ്ട്രോളീമിയ, ഓസ്റ്റിയോപൊറോസിസ് എന്നിവയുൾപ്പെടെയുള്ള മരുന്നുകളുടെ മറ്റ് പാർശ്വഫലങ്ങൾ.


ഡിസീസഡ് ഡോണറിൽ നിന്ന് സ്വീകരിക്കപ്പെട്ട വൃക്കക്ക് പത്ത് വർഷവും, ലിവിങ് ഡോണറിൽ നിന്ന് സ്വീകരിക്കപ്പെട്ട വൃക്കയ്ക്ക് പതിനഞ്ച് വർഷവുമാണ് ശരാശരി ആയുസ്സ്. മാറ്റിവെക്കപ്പെട്ട വൃക്കയുടെ പ്രവർത്തനം പരാജയപ്പെടുകയാണെങ്കിൽ അടുത്ത വൃക്ക മാറ്റിവെക്കൽ, അല്ലെങ്കിൽ ഇടക്കാല ഡയാലിസിസ് എന്നിവയിലേതെങ്കിലുമൊന്നിലേക്ക് രോഗി നയിക്കപ്പെടാം. പ്രായാധിക്യമുള്ള ചില രോഗികളെങ്കിലും ഇവ രണ്ടിലേക്കും നീങ്ങാതെ ജീവൻരക്ഷാ ഉപാധികളിലേക്ക് മാത്രമായി മടങ്ങുന്നു.

വൃക്ക നിരസിക്കപ്പെടുന്നതൊഴിവാക്കാനായി ശരീരത്തിന്റെ പ്രതിരോധശേഷി കുറച്ചുനിർത്തേണ്ടതുള്ളതിനാൽ അണുബാധകൾക്കുള്ള സാധ്യത വളരെയധികമാണ്. ശ്ലേഷ്മസ്തരങ്ങൾ, മൂത്രനാളി, ശ്വാസകോശം എന്നിവയിലാണ് അണുബാധകൾ കൂടുതലായി കാണപ്പെടുന്നത്[57]. ബാക്ടീരിയ (46%), വൈറൽ (41%), ഫംഗസ് (13%), പ്രോട്ടോസോവൻ (1%) എന്നിവയാണ് ഏറ്റവും സാധാരണമായ അണുബാധകൾ. വൈറൽ രോഗങ്ങളിൽ, ഏറ്റവും സാധാരണമായ ഏജന്റുകൾ ഹ്യൂമൻ സൈറ്റോമെഗലോവൈറസ് (31.5%), ഹെർപ്പസ് സിംപ്ലക്സ് (23.4%), ഹെർപ്പസ് സോസ്റ്റർ (23.4%) എന്നിവയാണ്. മാറ്റിവയ്ക്കൽ അപകടസാധ്യത ഘടകമായി BK വൈറസ് ഇപ്പോൾ കൂടുതലായി അംഗീകരിക്കപ്പെടുന്നു. [58] വൃക്കസംബന്ധമായ മാറ്റിവയ്ക്കൽ ഉള്ള മൂന്നിലൊന്ന് ആളുകളിൽ അണുബാധയാണ് മരണകാരണം, കൂടാതെ രോഗികളിൽ 50% മരണവും ന്യുമോണിയകളാണ്.

രോഗനിർണയം

തിരുത്തുക

വൃക്കമാറ്റിവയ്ക്കൽ ഒരു ആയുസ്സ് നീട്ടുന്ന പ്രക്രിയയാണ്. [59] സാധാരണ രോഗി ഡയാലിസിസ് ചെയ്തതിനേക്കാൾ 10 മുതൽ 15 വർഷം വരെ വൃക്ക മാറ്റിവയ്ക്കൽ മൂലം ജീവിക്കാം. [60] ആയുർദൈർഘ്യം വർദ്ധിക്കുന്നത് പ്രായം കുറഞ്ഞ രോഗികൾക്ക് കൂടുതലാണ്, എന്നാൽ 75 വയസ്സുള്ള സ്വീകർത്താക്കൾ പോലും (ഡാറ്റയുള്ള ഏറ്റവും പഴയ ഗ്രൂപ്പ്) ശരാശരി നാല് വർഷം കൂടി ജീവിതം നേടുന്നു. പരമ്പരാഗത ഡയാലിസിസിൽ തുടരുന്നതിനേക്കാൾ കൂടുതൽ ഊർജ്ജം, നിയന്ത്രണങ്ങൾ കുറഞ്ഞ ഭക്ഷണക്രമം, കുറഞ്ഞ സങ്കീർണതകൾ എന്നിവ സാധാരണയായി വൃക്കമാറ്റിവച്ചവരിൽ കണ്ടുവരുന്നു.

ട്രാൻസ്പ്ലാൻറ് ചെയ്യുന്നതിന് മുമ്പ് ഒരു രോഗി ഡയാലിസിസ് കൂടുതൽ കാലം ചെയ്തിട്ടുണ്ടെങ്കിൽ മാറ്റിവച്ച വൃക്ക കുറഞ്ഞകാലമേ നിലക്കുകയുള്ളൂവെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് വ്യക്തമല്ല, പക്ഷേ ഒരു ട്രാൻസ്പ്ലാൻറ് പ്രോഗ്രാമിലേക്ക് വേഗത്തിൽ റഫറൽ ചെയ്യേണ്ടതിന്റെ ആവശ്യകത ഇത് അടിവരയിടുന്നു. വൃക്കമാറ്റിവയ്ക്കൽ പ്രീ-എംപ്റ്റീവ് ആയിരിക്കണം, അതായത്, രോഗി ഡയാലിസിസ് ആരംഭിക്കുന്നതിന് മുമ്പ് നടക്കുക. ശസ്ത്രക്രിയക്ക് ശേഷം കാലക്രമേണ വൃക്ക തകരാറിലാകാനുള്ള കാരണം അടുത്ത കാലത്തായി വ്യക്തമാണ്. യഥാർത്ഥ വൃക്കരോഗം ആവർത്തിക്കുന്നതിനു പുറമേ, നിരസിക്കൽ (പ്രധാനമായും ആന്റിബോഡി-മെഡിയേറ്റഡ് റിജക്ഷൻ), പ്രോഗ്രസീവ് സ്കാർറിംഗ് (മൾട്ടിഫാക്റ്റോറിയൽ) എന്നിവ നിർണ്ണായക പങ്ക് വഹിക്കുന്നു. [61] വൃക്കമാറ്റിവയ്ക്കൽ പരാജയപ്പെടുന്നത് ഒഴിവാക്കാൻ കർശനമായ മരുന്ന് പാലിക്കൽ വഴി നിരസിക്കുന്നത് ഒഴിവാക്കേണ്ടത് വളരെ പ്രധാനമാണ്.

ന്യൂസിലന്റിലെ റഗ്ബി കളിക്കാരൻ ജോനാ ലോമു, ജർമ്മൻ-ക്രൊയേഷ്യൻ സോക്കർ കളിക്കാരൻ ഇവാൻ ക്ലാസ്നിക്, ബാസ്കറ്റ് ബോൾ കളിക്കാരായ സീൻ ഏലിയട്ട്, അലൻസോ മോണിങ് തുടങ്ങിയവരെല്ലാം വൃക്കമാറ്റിവെക്കലിന് ശേഷവും കളികളിൽ സജീവമായി നിന്നവരാണ്. 

ലിവിങ് ഡോണറുകളെ നടത്തുന്ന പഠനങ്ങളിൽ സാധാരണ വ്യക്തികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം തുല്യമായ മരണനിരക്കാണ് കാണപ്പെടുന്നത്. ഇതുപക്ഷേ ഡോണർമാരെ തെരഞ്ഞെടുക്കുമ്പോൾ പാലിക്കപ്പെടുന്ന കർശനമായ നിബന്ധനകളുമായി ബന്ധപ്പെട്ടാണെന്ന് വിലയിരുത്തപ്പെടുന്നു. കാരണം ആരോഗ്യപരമായി മികച്ചുനിൽക്കുന്നവരെ മാത്രമാണ് ലിവിങ് ഡോണറായി അംഗീകരിക്കപ്പെടുന്നുള്ളൂ എന്നതാണ്[62].

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
രാജ്യം വർഷം ഡിസീസഡ്
ഡോണർ
ലിവിങ്
ഡോണർ
ആകെ
സർജറികൾ
കാനഡ [63] 2000 724 388 1,112
ഫ്രാൻസ് [64] 2003 1,991 136 2,127
ഇറ്റലി 2003 1,489 135 1,624
ജപ്പാൻ [65] 2010 208 1276 1,484
സ്പെയിൻ 2003 1,991 60 2,051
യുണൈറ്റഡ് കിംഗ്ഡം 2003 1,297 439 1,736
യുണൈറ്റഡ് സ്റ്റേറ്റ്സ് [66] 2008 10,551 5,966 16,517

വൃക്ക മാറ്റിവെക്കൽ നിരക്ക് വിവിധ രാജ്യങ്ങളിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. ദേശവ്യത്യാസം എന്നതുപോലെത്തന്നെ വംശീയവും ലിംഗപരവുമായ വ്യതിരിക്തതകളും മാറ്റിവെക്കൽ നിരക്കിനെ ബാധിക്കുന്നു. രോഗിയുടെയോ ബന്ധുക്കളുടെയോ വരുമാനവും ഇതിനെ സ്വാധീനിക്കുന്നു. സാമൂഹികവും ജനസംഖ്യാപരവുമായ പ്രതിബന്ധങ്ങൾ പലപ്പോഴും പരിഗണനാപട്ടികയിൽ പേര് വരുന്നതിനെ പോലും ബാധിക്കുന്നതായി ദീർഘകാലം ഡയാലിസിസ് നടത്തുന്ന രോഗികളിൽ നടത്തപ്പെട്ട സർവ്വേകളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്[67]. വിവിധങ്ങളായ സമൂഹങ്ങൾ ഇക്കാര്യത്തിൽ കാണിക്കുന്ന താല്പര്യവ്യത്യാസം മാറ്റിവെക്കലിന് മുന്നോടിയായുള്ള പ്രക്രിയകളെ സ്വാധീനിക്കുന്നുവെന്ന് സാരം. പട്ടികയിൽ വരുന്ന ആളുകൾക്കനുസരിച്ചാണ് പലപ്പോഴും ഇതുസംബന്ധിച്ച നയങ്ങൾ രൂപപ്പെട്ടിരുന്നത് എന്നത് ഇതോടുകൂടി ചേർത്തുവായിക്കേണ്ടതാണ്.

ശ്രദ്ധേയമായ സ്വീകർത്താക്കൾ

തിരുത്തുക
  • സ്റ്റീവൻ ചൊജൊചരു (ജനനം 1970), കനേഡിയൻ ഫാഷൻ നിരൂപകൻ, ട്രാൻസ്പ്ലാന്റ് 2005 ൽ
  • ആൻഡി കോൾ (ജനനം 1971), ഇംഗ്ലീഷ് ഫുട്ബോൾ, 2017 ഏപ്രിലിൽ ട്രാൻസ്പ്ലാൻറ്
  • നതാലി കോൾ (1950–2015), അമേരിക്കൻ ഗായിക, 2009 ൽ ട്രാൻസ്പ്ലാൻറ് (അതിജീവനം: 6 വർഷം)
  • ഗാരി കോൾമാൻ (1968–2010), അമേരിക്കൻ നടൻ, ആദ്യത്തെ ട്രാൻസ്പ്ലാൻറ് <5 വർഷം, 14 വയസ്സുള്ളപ്പോൾ രണ്ടാമത്തെ ട്രാൻസ്പ്ലാൻറ് (ഏകദേശം 1981) [68]
  • ലൂസി ഡേവിസ് (ജനനം 1973), ഇംഗ്ലീഷ് നടി, 1997 ൽ ട്രാൻസ്പ്ലാൻറ്
  • കെന്നി ഈസ്ലി (ജനനം 1959), അമേരിക്കൻ ഫുട്ബോൾ കളിക്കാരൻ, 1990 ൽ ട്രാൻസ്പ്ലാൻറ്
  • ആരോൺ ഐസൻ‌ബെർഗ് (1969-2019), അമേരിക്കൻ നടൻ, 1986 ലും 2015 ലും ട്രാൻസ്പ്ലാൻറ് (അതിജീവനം 23 ഉം 4 ഉം വർഷം)
  • ഡേവിഡ് അയേഴ്സ് (ജനനം 1977), കനേഡിയൻ ഹോക്കി കളിക്കാരൻ, 2004 ൽ ട്രാൻസ്പ്ലാൻറ്
  • അമേരിക്കൻ ബാസ്കറ്റ്ബോൾ കളിക്കാരനായ സീൻ എലിയട്ട് (ജനനം 1968), 1999 ൽ ട്രാൻസ്പ്ലാൻറ്
  • സെലീന ഗോമസ് (ജനനം 1992), അമേരിക്കൻ ഗായിക, ഗാനരചയിതാവ്, നടി, 2017 ൽ ട്രാൻസ്പ്ലാൻറ്
  • ജെന്നിഫർ ഹർമാൻ (ജനനം 1964), അമേരിക്കൻ പോക്കർ പ്ലെയർ, ലെ ത്രംസ്പ്ലംത്സ് ???? 2004 ലും
  • കെൻ ഹോവാർഡ് (ജനനം: 1932), ഇംഗ്ലീഷ് ആർട്ടിസ്റ്റ്, 2000 ൽ ട്രാൻസ്പ്ലാൻറ്
  • സാറാ ഹൈലാൻഡ് (ജനനം 1990), അമേരിക്കൻ നടി, 2012 ൽ ട്രാൻസ്പ്ലാൻറ്
  • ഇവാൻ ക്ലാസ്നിക് (ജനനം 1980), ക്രൊയേഷ്യൻ ഫുട്ബോൾ കളിക്കാരൻ, 2007 ൽ ട്രാൻസ്പ്ലാൻറ്
  • ജിമ്മി ലിറ്റിൽ (1937–2012), ഓസ്‌ട്രേലിയൻ സംഗീതജ്ഞനും നടനുമായ 2004 ൽ ട്രാൻസ്പ്ലാൻറ് (അതിജീവനം: 8 വർഷം)
  • ജോനാ ലോമു (1975–2015), ന്യൂസിലാന്റ് റഗ്ബി കളിക്കാരൻ, 2004 ൽ ട്രാൻസ്പ്ലാൻറ് (അതിജീവനം: 11 വർഷം)
  • ജോർജ്ജ് ലോപ്പസ് (ജനനം 1961), അമേരിക്കൻ ഹാസ്യനടനും നടനുമായ 2005 ൽ ട്രാൻസ്പ്ലാൻറ്
  • ട്രേസി മോർഗൻ (ജനനം 1968), അമേരിക്കൻ ഹാസ്യനടനും നടനുമായ 2010 ൽ ട്രാൻസ്പ്ലാൻറ്
  • അലോൺസോ വിലാപം (ജനനം 1970), അമേരിക്കൻ ബാസ്കറ്റ്ബോൾ കളിക്കാരൻ, 2003 ൽ ട്രാൻസ്പ്ലാൻറ്
  • കെറി പാക്കർ (1937–2005), ഓസ്‌ട്രേലിയൻ വ്യവസായി, 2000 ൽ ട്രാൻസ്പ്ലാൻറ് (അതിജീവനം: 5 വർഷം)
  • ചാൾസ് പെർകിൻസ് (1936–2000), ഓസ്‌ട്രേലിയൻ ഫുട്‌ബോളറും ആക്ടിവിസ്റ്റും, 1972 ൽ ട്രാൻസ്പ്ലാൻറ് (അതിജീവനം: 28 വർഷം)
  • ബില്ലി പ്രെസ്റ്റൺ (1946-2006), അമേരിക്കൻ സംഗീതജ്ഞൻ, 2002 ൽ ട്രാൻസ്പ്ലാൻറ് (അതിജീവനം: 4 വർഷം)
  • നീൽ സൈമൺ (1927–2018), അമേരിക്കൻ നാടകകൃത്ത്, 2004 ൽ ട്രാൻസ്പ്ലാൻറ് (അതിജീവനം: 14 വർഷം)
  • റോൺ സ്പ്രിംഗ്സ് (1956–2011), അമേരിക്കൻ ഫുട്ബോൾ കളിക്കാരൻ, 2007 ൽ ട്രാൻസ്പ്ലാൻറ് (അതിജീവനം: 4 വർഷം) 
  • ടോമോമി "ജംബോ" സുറുത (1951-2000), ജാപ്പനീസ് പ്രൊഫഷണൽ ഗുസ്തി, 2000 ൽ ട്രാൻസ്പ്ലാൻറ് (അതിജീവനം: 1 മാസം)

ഇതും കാണുക

തിരുത്തുക

ഗ്രന്ഥസൂചിക

തിരുത്തുക
  1. 1.0 1.1 "20 Common Kidney Transplant Questions and Answers". National Kidney Foundation. 26 January 2017. Archived from the original on 21 March 2021. Retrieved 23 March 2021.
  2. "The Kidney Transplant Waitlist – What You Need to Know". National Kidney Foundation. 10 February 2017. Retrieved 26 March 2021.
  3. "Management of Kidney Transplant Recipients by General Nephrologists: Core Curriculum 2019". American Journal of Kidney Diseases. 73 (6): 866–879. June 2019. doi:10.1053/j.ajkd.2019.01.031. PMID 30981567.
  4. "International Report on Organ Donation And Transplantation Activities: Executive Summary 2018" (PDF). Global Observatory on Donation and Transplantation. ONT/WHO. October 2020. Archived from the original (PDF) on 21 March 2021. Retrieved 24 March 2021.
  5. "Historical Perspectives in Kidney Transplantation: An Updated Review". Progress in Transplantation. 25 (1): 64–69. March 2015. doi:10.7182/pit2015789. PMID 25758803.
  6. MAY TRANSPLANT THE HUMAN HEART (.PDF), The New York Times, 2 January 1908
  7. "Surgeon Yurii Voronoy (1895–1961) – a pioneer in the history of clinical transplantation: in Memoriam at the 75th Anniversary of the First Human Kidney Transplantation". Transplant International. 22 (12): 1132–1139. Dec 2009. doi:10.1111/j.1432-2277.2009.00986.x. PMID 19874569.
  8. Stressmarq.com; Indiatoday.intoday.in Archived 2017-12-29 at the Wayback Machine.; Healthcentral.com (retrieved 12 February 2018)
  9. David Petechuk (2006). Organ transplantation. Greenwood Publishing Group. p. 11. ISBN 978-0-313-33542-6.
  10. Legendre, Ch; Kreis, H. (November 2010). "A Tribute to Jean Hamburger's Contribution to Organ Transplantation". American Journal of Transplantation. 10 (11): 2392–2395. doi:10.1111/j.1600-6143.2010.03295.x. PMID 20977631.
  11. "Transplant Pioneers Recall Medical Milestone". NPR. 20 December 2004. Retrieved 20 December 2010.
  12. Hakim, Nadey (2010). Living Related Transplantation. World Scientific. p. 39. ISBN 978-1-84816-497-0.
  13. Daar, Abdallah S.; Al Lawati, Nabil Mohsin (December 1, 2016). "The World's Youngest Cadaveric Kidney Transplant: Medical, Surgical and Ethical Issues". Transplant Direct. 2 (12 (Article number: e117)): e117. doi:10.1097/TXD.0000000000000631. ISSN 2373-8731. OCLC 8892768132. PMC 5142357. PMID 27990482.
  14. Organ Procurement and Transplantation Network, 2007
  15. Organización Nacional de Transplantes (ONT), 2007
  16. "How Spain became the world leader in organ transplants". The Local. 15 September 2017.
  17. HighBeam Judy Siegel, "Live liver and lung donations approved. New regulations will give hope to dozens." 'Jerusalem Post', 9 May 1995 "(subscription required)
  18. "National Data Reports". The Organ Procurement and Transplant Network (OPTN). dynamic. Retrieved 22 October 2013. (the link is to a query interface; Choose Category = Transplant, Organ = Kidney, and select the 'Transplant by donor type' report link)
  19. Kiser, Kim (August 2010). "More than Friends and Followers: Facebook, Twitter, and other forms of social media are connecting organ recipients with donors". Minnesota Medicine. Retrieved 17 October 2014.[പ്രവർത്തിക്കാത്ത കണ്ണി]
  20. To Share or Not to Share on Social Media.
  21. Rees M. A.; Kopke J. E.; Pelletier R. P.; Segev D. L.; Rutter M. E.; Fabrega A. J.; et al. (2009). "A nonsimultaneous, extended, altruistic-donor chain". The New England Journal of Medicine. 360 (11): 1096–1101. doi:10.1056/NEJMoa0803645. PMID 19279341.
  22. Montgomery R. A.; Gentry S. E.; Marks W. H.; Warren D. S.; Hiller J.; Houp J.; et al. (2006). "Domino paired kidney donation: a strategy to make best use of live non-directed donation". Lancet. 368 (9533): 419–421. doi:10.1016/S0140-6736(06)69115-0. PMID 16876670.
  23. Butt F. K.; Gritsch H. A.; Schulam P.; Danovitch G. M.; Wilkinson A.; Del Pizzo J.; et al. (2009). "Asynchronous, Out-of-Sequence, Transcontinental Chain Kidney Transplantation: A Novel Concept". American Journal of Transplantation. 9 (9): 2180–2185. doi:10.1111/j.1600-6143.2009.02730.x. PMID 19563335.
  24. Ibrahim, H. N.; Foley, R; Tan, L; Rogers, T; Bailey, RF; Guo, H; Gross, CR; Matas, AJ (2009). "Long-Term Consequences of Kidney Donation". N Engl J Med. 360 (5): 459–46. doi:10.1056/NEJMoa0804883. PMC 3559132. PMID 19179315.
  25. "Risk of end-stage renal disease following live kidney donation". JAMA. 311 (6): 579–86. 12 February 2014. doi:10.1001/jama.2013.285141. PMC 4411956. PMID 24519297.
  26. "Nutritional management of chronic kidney disease". N. Engl. J. Med. 377 (18): 1765–1776. 2 November 2017. doi:10.1056/NEJMra1700312. PMID 29091561.
  27. Garg, Amit X.; Nevis, Immaculate F.; McArthur, Eric; Sontrop, Jessica M.; Koval, John J.; Lam, Ngan N.; Hildebrand, Ainslie M.; Reese, Peter P.; Storsley, Leroy (2014). "Gestational Hypertension and Preeclampsia in Living Kidney Donors". New England Journal of Medicine. 372 (2): 124–133. doi:10.1056/NEJMoa1408932. ISSN 0028-4793. PMC 4362716. PMID 25397608.
  28. "Kidney Transplant". National Health Service. 29 March 2010. Retrieved 19 November 2011.
  29. New Robot Technology Eases Kidney Transplants Archived 4 August 2009 at the Wayback Machine., CBS News, 22 June 2009 – accessed 8 July 2009
  30. "Kidney and Pancreas Transplant Center – ABO Incompatibility". Cedars-Sinai Medical Center. Retrieved 12 October 2009.
  31. "Evaluation of intravenous immunoglobulin as an agent to lower allosensitization and improve transplantation in highly sensitized adult patients with end-stage renal disease: report of the NIH IG02 trial". J Am Soc Nephrol. 15 (12): 3256–62. December 2004. doi:10.1097/01.ASN.0000145878.92906.9F. PMID 15579530.
  32. "Call to legalise live organ trade". 19 May 2003.
  33. The Meat Market, The Wall Street Journal, 8 January 2010.
  34. Martinez, Edecio (27 July 2009). "Black Market Kidneys, $160,000 a Pop". CBS News. Archived from the original on 4 November 2012. Retrieved 12 June 2011.
  35. Schall, John A. (May 2008). "A New Outlook on Compensated Kidney Donations". RENALIFE. American Association of Kidney Patients. Archived from the original on 27 September 2011. Retrieved 14 June 2011.
  36. Comments; Tweet; Like; Submit; Plus (2 November 2015). "If You May Do It for Free, You May Do It for Money". Cato Unbound.
  37. Live donors to get financial support, RASHIDA YOSUFZAI, AAP, 7 April 2013
  38. Bland, B (2008). "Singapore legalises compensation payments to kidney donors". BMJ. 337: a2456. doi:10.1136/bmj.a2456. PMID 18996933.
  39. "Organ donation law in Wales". NHS Wales. Retrieved 31 January 2021.
  40. "Archived copy" (PDF). Archived from the original (PDF) on 29 May 2008. Retrieved 4 May 2008.{{cite web}}: CS1 maint: archived copy as title (link)
  41. "Overcoming Antibody Barriers to Kidney Transplant". discoverysedge.mayo.edu. Archived from the original on 28 August 2009. Retrieved 20 July 2009.
  42. Gołębiewska, Justyna; Ciancio, Gaetano; Farag, Ahmed; Gonzalez, Javier; Vincenzi, Paolo; Gaynor, Jeffrey J. (2021). "Results of a previously unreported extravesical ureteroneocystostomy technique without ureteral stenting in 500 consecutive kidney transplant recipients". PLOS ONE. 16 (1): e0244248. doi:10.1371/journal.pone.0244248. ISSN 1932-6203. PMC 7799771. PMID 33428659.{{cite journal}}: CS1 maint: unflagged free DOI (link)
  43. David E. R. Sutherland; Rainer W. G. Gruessner; David L. Dunn; Arthur J. Matas; Abhinav Humar; Raja Kandaswamy; S. Michael Mauer; William R. Kennedy; Frederick C. Goetz (April 2001). "Lessons Learned From More Than 1,000 Pancreas Transplants at a Single Institution". Ann. Surg. 233 (4): 463–501. doi:10.1097/00000658-200104000-00003. PMC 1421277. PMID 11303130.
  44. "Kidney transplant: MedlinePlus Medical Encyclopedia". National Institutes of Health. 22 June 2009. Retrieved 19 December 2010.
  45. Haller, Maria C.; Royuela, Ana; Nagler, Evi V.; Pascual, Julio; Webster, Angela C. (22 August 2016). "Steroid avoidance or withdrawal for kidney transplant recipients". The Cochrane Database of Systematic Reviews (8): CD005632. doi:10.1002/14651858.CD005632.pub3. ISSN 1469-493X. PMID 27546100.
  46. Nankivell, B (2011). "Diagnosis and prevention of chronic kidney allograft loss". Lancet. 378 (9800): 1428–37. doi:10.1016/s0140-6736(11)60699-5. PMID 22000139.
  47. 47.0 47.1 Naesens (2015). "Proteinuria as a Noninvasive Marker for Renal Allograft Histology and Failure: An Observational Cohort Study". J Am Soc Nephrol. 27 (1): 281–92. doi:10.1681/ASN.2015010062. PMC 4696583. PMID 26152270.
  48. "Kidney transplant". www.webmd.com. Retrieved 20 July 2009.
  49. Krumme, B; Hollenbeck, M (March 2007). "Doppler sonography in renal artery stenosis—does the Resistive Index predict the success of intervention?". Nephrology, Dialysis, Transplantation. 22 (3): 692–6. doi:10.1093/ndt/gfl686. PMID 17192278.
  50. "Postoperative Ultrasound in Kidney Transplant Recipients: Association Between Intrarenal Resistance Index and Cardiovascular Events". Transplant Direct. 6 (8): e581. 2020. doi:10.1097/TXD.0000000000001034. PMC 7581034. PMID 33134505.
  51. "Renal scintigraphy for post-transplant monitoring after kidney transplantation". Transplantation Reviews. 32 (2): 102–109. 2018. doi:10.1016/j.trre.2017.12.002. PMID 29395726.
  52. "Can transplant renal scintigraphy predict the duration of delayed graft function? A dual center retrospective study". PLOS ONE. 13 (3): e0193791. 2018. Bibcode:2018PLoSO..1393791B. doi:10.1371/journal.pone.0193791. PMC 5862448. PMID 29561854.{{cite journal}}: CS1 maint: unflagged free DOI (link)
  53. "Limited clinical value of two consecutive post-transplant renal scintigraphy procedures". European Radiology. 30 (1): 452–460. 2020. doi:10.1007/s00330-019-06334-1. PMC 6890596. PMID 31338652.
  54. "Transplant Medication Questions". Piedmont Hospital. 13 May 2011. Archived from the original on 17 September 2011. Retrieved 5 June 2011.
  55. Kim, Nancy; Juarez, Roxanna; Levy, Angela D. (October 2018). "Imaging non-vascular complications of renal transplantation". Abdominal Radiology (in ഇംഗ്ലീഷ്). 43 (10): 2555–2563. doi:10.1007/s00261-018-1566-4. ISSN 2366-004X. PMID 29550956.
  56. "Malignant and Noninvasive Skin Tumours in Renal Transplant Recipients". Dermatology Research and Practice. 409058. 2014. doi:10.1155/2014/409058. PMID 25302063.{{cite journal}}: CS1 maint: unflagged free DOI (link)
  57. Renal Transplants > Renal Transplantation Complications from eMedicine. Author: Mert Erogul, MD; Chief Editor: Erik D Schraga, MD. Updated: 5 December 2008
  58. "BK virus: Current understanding of pathogenicity and clinical disease in transplantation" (PDF). Reviews in Medical Virology. 29 (4): e2044. July 2019. doi:10.1002/rmv.2044. PMID 30958614.
  59. "Survival of recipients of cadaveric kidney transplants compared with those receiving dialysis treatment in Australia and New Zealand, 1991–2001". Nephrol. Dial. Transplant. 17 (12): 2212–9. 2002. doi:10.1093/ndt/17.12.2212. PMID 12454235.
  60. "Comparison of Mortality in All Patients on Dialysis, Patients on Dialysis Awaiting Transplantation, and Recipients of a First Cadaveric Transplant". NEJM. 341 (23): 1725–1730. 1999. doi:10.1056/nejm199912023412303. PMID 10580071.
  61. Naesens, M (2014). "The Histology of Kidney Transplant Failure: A Long-Term Follow-Up Study". Transplantation. 98 (4): 427–435. doi:10.1097/TP.0000000000000183. PMID 25243513.
  62. Morgan, Benjamin R.; Ibrahim, Hassan N. (2019). "Long-term outcomes of kidney donors". Arab Journal of Urology. 9 (2): 79–84. doi:10.1016/j.aju.2011.06.006. ISSN 2090-598X. PMC 4150560. PMID 26579273.
  63. "Facts and FAQs". Canada's National Organ and Tissue Information Site. Health Canada. 16 July 2002. Archived from the original on 4 April 2005. Retrieved 6 January 2007.
  64. "European Activity Comparison 2003". UK Transplant. March 2004. Archived from the original (gif) on 12 March 2007. Retrieved 6 January 2007.
  65. "Kidney Transplantation Factbook 2011" (PDF).
  66. "National Data Reports". The Organ Procurement and Transplant Network (OPTN). Archived from the original on 17 April 2009. Retrieved 7 May 2009. (the link is to a query interface; Choose Category = Transplant, Organ = Kidney, and select the 'Transplant by donor type' report link)
  67. Alexander, G. C.; Sehgal, A. R. (1998). "Barriers to Cadaveric Renal Transplantation Among Blacks, Women, and the Poor". Journal of the American Medical Association. 280 (13): 1148–1152. doi:10.1001/jama.280.13.1148. PMID 9777814.
  68. "Coleman battled lifelong health woes: transplants, kidney problems - CNN.com". www.cnn.com (in ഇംഗ്ലീഷ്). Retrieved 27 June 2019.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
Classification
"https://ml.wikipedia.org/w/index.php?title=വൃക്ക_മാറ്റിവയ്ക്കൽ&oldid=4118488" എന്ന താളിൽനിന്ന് ശേഖരിച്ചത്