ജെ. ഹാർട്ട്വെൽ ഹാരിസൺ
ജെ. ഹാർട്ട്വെൽ ഹാരിസൺ (ഫെബ്രുവരി 16, 1909 - ജനുവരി 20, 1984) [1]ഒരു അമേരിക്കൻ യൂറോളജിക് സർജൻ ആയിരുന്നു. മെഡിക്കൽ ടീമിന്റെ അംഗമെന്ന നിലയിൽ ഒരു സുപ്രധാന ചുമതലയായ ആദ്യത്തെ സുപ്രധാന മാനുഷിക അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി.. 1961-ൽ ഇത് അമേരിക്കൻ അക്കാഡമി ഓഫ് ആർട്സ് ആൻഡ് സയൻസിന്റെ അമോരി പ്രൈസ് നേടിക്കൊടുത്തു. ലോകമെമ്പാടും വൃക്ക ട്രാൻസ്പ്ലാൻറേഷൻ കൊണ്ടുവരാൻ ഇതു സഹായിച്ചു.[2][3]
J. Hartwell Harrison | |
---|---|
ജനനം | |
മരണം | ജനുവരി 20, 1984 | (പ്രായം 74)
ദേശീയത | American |
അറിയപ്പെടുന്നത് | kidney transplant |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | urology |
കുടുംബം, വിദ്യാഭ്യാസം, പരിശീലനം
തിരുത്തുകഹാരിസൺ, വിർജീനിയയിലെ ക്ലാർക്സ്വില്ലായിൽ റസ്സലി എസ്,. ഐ. കരിങ്ങ്ടൺ ഹാരിസൺ, എം. ഡി എന്നിവരുടെ പുത്രനായി ജനിച്ചു. [4]വിർജീനിയയിലെ ദാൻവില്ലെയിൽ വളർന്നു. 1929-ൽ വിർജീനിയ സർവകലാശാലയിൽ നിന്ന് ബിരുദവും 1932-ൽ എം ഡിയും കരസ്ഥമാക്കി .ഒഹായോയിലെ ക്ലീവ്ലാന്റിലെ ലേക്സൈഡ് ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിനിൽ ഇന്റേൺഷിപ്പിനുശേഷം അദ്ദേഹം ബോസ്റ്റണിലെ പീറ്റർ ബെന്റ് ബ്രിഗാം (ഇപ്പോൾ ബ്രിഗാം ആൻഡ് വുമൻസ്) ഹോസ്പിറ്റലിൽ ശസ്ത്രക്രിയാവിദഗ്ദ്ധൻറെ പരിശീലനം പിന്തുടർന്നു. 1939 ൽ അദ്ദേഹം ബ്രിഗാം സ്റ്റാഫ് അംഗമായി. 1941-ൽ യുറോളജി ഡിവിഷൻ തലവനായി പ്രവർത്തിച്ചു. ബ്രൂക്ക്ലൈൻ, എം.എ. ഭാര്യയും നാല് മക്കളുമടക്കം അദ്ദേഹത്തിൻറെ സ്ഥിരം വസതിയായി. രണ്ടാം ലോകമഹായുദ്ധകാലത്ത് അദ്ദേഹം പസഫിക് തീയേറ്റർ ഓഫ് ഓപ്പറേഷൻറെ അമേരിക്കയിലെ ആർമി മെഡിക്കൽ കോർപ്പറേഷനിൽ സേവനം അനുഷ്ടിച്ചു.
അവലംബം
തിരുത്തുക- ↑ Harrison(1975) p. 556
- ↑ Boston Globe (1984)
- ↑ Murray (1990)
- ↑ Harrison(1975), p. 557
ഉറവിടങ്ങൾ
തിരുത്തുക- Dr. J. Hartwell Harrison-Urologic Surgeon, The Boston Globe, Jan. 21, 1984.
- Harrison, J. Houston (1975). Settlers by the Long Grey Trail. Genealogical Publ. Co.
- Joint Ventures, Harvard Medical Alumni Bulletin, Spring 2004.
- Murray, Joseph E., Nobel Lecture: The First Successful Organ Transplants in Man, Nobel Foundation (1990), Retrieved December 20, 2010.
- Perspectives, Harvard Medical School Quarterly, Winter 1985.
കൃതികൾ
തിരുത്തുക- Harrison, J. Hartwell ed. (1978) Campbell's Urology, 4th ed., Saunders.