കെറി പാക്കർ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ആസ്‌ത്രേലിയൻ മാധ്യമ ഉടമയാണ് കെറി പാക്കർ . കെറി ഫ്രാൻസിസ് ബുൾമോർ പാക്കർ എന്ന് മുഴുവൻ പേര്. ടെലിവിഷൻ ചാനലുകൾ, റേഡിയോ നിലയങ്ങൾ, ആസ്‌ത്രേലിയൻ വിമൻസ് വീക്‌ലി, ബുള്ളറ്റിൻ തുടങ്ങിയ പ്രസിദ്ധീകരണങ്ങളുമുള്ള കൺസോളിഡേറ്റസ് പ്രസ് ഹോൾസിങ്‌സിന്റെ ചെയർമാൻ. ആസ്‌ത്രേലിയയിലെ വേൾഡ് സീരിസ് ക്രിക്കറ്റ് ആരംഭിച്ചതും വർണവസ്ത്രങ്ങൾ, രാത്രിമത്സരങ്ങൾ, വെളുത്ത പന്ത് തുടങ്ങിയ ആശയങ്ങൾ ഏകദിന ക്രിക്കറ്റിൽ പ്രാവർത്തികമാക്കിയതും പാക്കർ ആയിരുന്നു. ആസ്‌ത്രേലിയയിൽ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണാവകാശം തന്റെ ചാനൽനയൻ എന്ന ടെലിവിഷൻ ചാനലിനു ലഭിക്കുന്നതിൽ പരാജയപ്പെട്ട പാക്കർ സ്വന്തം നിലയിൽ കളികൾ സംഘടിപ്പിച്ചു. വിവിധ രാജ്യങ്ങളിലെ കളിക്കാരെ വൻ പ്രതിഫലത്തിന് കരാർ ചെയ്ത് 1977-78ൽ വേൾഡ് സീരിസ് ക്രിക്കറ്റ് എന്ന പരമ്പര പാക്കർ ആരംഭിച്ചു. ഫഌ്‌ലിറ്റ് സ്റ്റേഡിയത്തിൽ കളിനടത്തിയ പാക്കർ പിച്ചിൽ ഒളിപ്പിച്ച മൈക്രോഫോണുകളും പലതരം ക്യാമറ ആംഗിളുകളും ഉപയോഗിച്ച് ക്രിക്കറ്റ് സംപ്രേഷണത്തിന്റെ ചരിത്രം തിരുത്തി. കെറി പാക്കർ സർക്കസ് എന്നറിയപ്പെട്ട വേൾഡ് സീരീസിൽ പങ്കെടുത്ത കളിക്കാരെ 1979-ലെ ലോകകപ്പിൽ പങ്കെടുക്കുന്നതിൽ പല രാജ്യങ്ങളും വിലക്കി.
കെറി പാക്കർ | |
---|---|
ജനനം | Kerry Francis Bullmore Packer 17 ഡിസംബർ 1937 Sydney |
മരണം | 26 ഡിസംബർ 2005 Sydney, New South Wales | (പ്രായം 68)
ദേശീയത | Australian |
അറിയപ്പെടുന്നത് | Media interests, World Series Cricket |
ജീവിതപങ്കാളി(കൾ) | Roslyn Redman Packer (nee Weedon) AO |
കുട്ടികൾ | James Packer, Gretel Packer |
മാതാപിതാക്ക(ൾ) | Sir Frank Packer |
ബന്ധുക്കൾ | Clyde Packer (brother) |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക