സാധാരണ രോമം വളരാറുള്ള ശരീരഭാഗത്തോ ഭാഗങ്ങളിലോ, പ്രത്യേകിച്ച് തലയിൽ, രോമം ഇല്ലാതിരിക്കുന്ന അവസ്ഥയാണ് മുടി കൊഴിച്ചിൽ. [1] ഇതിൻറെ ഏറ്റവും സാധാരണമായ പ്രത്യക്ഷം, തലയിൽ ക്രമേണ മുടി നഷ്ടപ്പെടുന്ന ആൺ മാതൃക കഷണ്ടി ആണ്. മനുഷ്യരിൽ, പ്രായപൂർത്തിയായ പുരുഷന്മാരിലാണ് ഈ അവസ്ഥ കൂടുതലും കണ്ടുവരുന്നത്. വ്യാപ്തിയിലും രൂപത്തിലും വ്യത്യസ്തമായ ഇനം കഷണ്ടികളുണ്ട്; ശിരസിൻറെ കുറേ ഭാഗത്തെ മാത്രം മുടി നഷ്ടപ്പെടുന്ന ആൺ, പെൺ മാതൃക കഷണ്ടികൾ, മുഴുവൻ ശിരസിനേയും ബാധിക്കുന്ന സമ്പൂർണ്ണ ശിരോ കഷണ്ടി, ശരീരത്തിലെ മുഴുവൻ രോമവും നഷ്ടപ്പെടുന്ന സർവാംഗ കഷണ്ടി എന്നിവ മുടി കൊഴിച്ചിലിൻറെ അവസ്ഥാഭേദങ്ങളും മാതൃകകളുമാണ്.

മുടി കൊഴിച്ചിൽ
സ്പെഷ്യാലിറ്റിഡെർമറ്റോളജി Edit this on Wikidata

ജനിതകം, ഫംഗസ് ബാധ, അപകടം, റേഡിയോതെറാപ്പി, കീമോതെറാപ്പി, ശരീരത്തിൽ പോഷകങ്ങളുടെ കുറവ്, ഓട്ടോഇമ്മ്യൂൺ എന്നിവ മുടികൊഴിച്ചിലിനു കാരണമാകാം.[2][3]

ലക്ഷണങ്ങൾ

തിരുത്തുക

വട്ടത്തിലുള്ള രൂപത്തിൽ മുടികൊഴിച്ചിൽ, താരൻ, ചർമം പൊളിഞ്ഞുവരൽ, സ്കാറിംഗ് എന്നിവയാണ് മുടി കൊഴിച്ചിലിൻറെ ലക്ഷണങ്ങൾ. അലോപീഷിയ ആരിയേറ്റ എന്ന മുടികൊഴിച്ചിൽ അസാധാരണമായ സ്ഥലങ്ങളിൽ മുടികൊഴിച്ചിലിനു കാരണമാകും, ഉദാഹരണത്തിനു ആൺ മാതൃക കഷണ്ടിയിൽ കാണപ്പെടാത്ത പുരികത്തിൻറെ കൊഴിച്ചിൽ, തലയുടെ പിൻഭാഗം, ചെവികൾക്കു മുകളിലുള്ള ഭാഗം.[4][5]

സാധാരണയായി ഒരാളുടെ തലയിൽ 100,000 മുതൽ 150,000 മുടികളാണ് ഉള്ളത്. സാധാരണയായി ഒരു ദിവസം ശരാശരി 100 മുടി ഇഴകൾ തലയിൽനിന്നും കൊഴിയും.[6] അത്രതന്നെ പുതിയ മുടി ഇഴകൾ ഉണ്ടാവുകയും ചെയ്യണം.

കാരണങ്ങൾ

തിരുത്തുക

ഇതുവരെ പൂർണമായി മനസ്സിലാക്കാൻ സാധിച്ചില്ലെങ്കിലും മുടികൊഴിച്ചിലിനു അനവധി കാരണങ്ങൾ ഉണ്ടാകാം: പുരുഷന്മാരിലെ 95 ശതമാനം കഷണ്ടിയും ആൺ മാതൃക കഷണ്ടിയാണ് (എംപിബി).[7] തലയുടെ മുൻഭാഗത്തും വെർട്ടക്സ് ഭാഗം എന്നിവിടങ്ങളിൽ കഷണ്ടി വരുന്നു.[8]

പാരമ്പര്യത്തിനു അനുസരിച്ചു കഷണ്ടിയുടെ രൂപം മാറാം. ഇത്തരം കഷണ്ടികളെ പാരിസ്ഥിക അവസ്ഥകൾ ബാധിക്കാറില്ല. കഷണ്ടിയുടെ പാരമ്പര്യ തുടർച്ചയുടെ കാരണങ്ങൾ ഇപ്പോഴും അവ്യക്തമാണ്. ഒന്നിലധികം ജീനുകൾ ഇവയുടെ കാരണമാകാം, അമ്മയിൽനിന്നും ലഭിക്കുന്ന എക്സ് ക്രോമസോമിലെ അണ്ട്രോജൻ റിസപ്റ്റർ ജീനുകൾ എംപിബിയുടെ കാരണമായി കണ്ടെത്തിയിട്ടുണ്ട്.

ഫംഗസ് ബാധ, അപകടം, റേഡിയോതെറാപ്പി, കീമോതെറാപ്പി, ശരീരത്തിൽ പോഷകങ്ങളുടെ കുറവ്, ഓട്ടോഇമ്മ്യൂൺ എന്നിവ മുടികൊഴിച്ചിലിനു കാരണമാകാം. രക്തസമ്മർദ്ദ പ്രശ്നങ്ങൾ, പ്രമേഹം, ഹൃദ്രോഗങ്ങൾ, കൊളസ്ട്രോൾ എന്നിവയുടെ ഭാഗമായി ഉപയോഗിക്കുന്ന മരുന്നുകൾ കാരണം താൽകാലികമായതോ സ്ഥിരമായതോ ആയ കഷണ്ടി ഉണ്ടാകാം.[9] ശരീരത്തിൻറെ ഹോർമോൺ സന്തുലനത്തിനെ ബാധിക്കുന്ന എന്തിനും വലിയ തരത്തിലുള്ള പ്രഭാവം ഉണ്ടാകാം. മൈക്കോട്ടിക് ബാധയുടെ ചില ചികിത്സകൾ വലിയതോതിലുള്ള മുടികൊഴിച്ചിലിനു കാരണമാകാറുണ്ട്. കീമോതെറാപ്പി ഉൾപ്പെടെ വിവിധ തരം ചികിത്സകൾ കാരണവും മുടി കൊഴിച്ചിൽ കാണപ്പെടാറുണ്ട്.

പ്രതിവിധികൾ

തിരുത്തുക

മുടികൊഴിച്ചിലിനുള്ള വിവിധതരം ചികിത്സകൾക്കു പരിമിതമായ വിജയങ്ങളെ ഒള്ളു. ആൺ മാതൃക കഷണ്ടിയ്ക്കു ഉപയോഗിക്കാവുന്ന മൂന്ന് മരുന്നുകളാണ് ഫിനസ്റ്റെറൈഡ്, ഡ്യുറ്റസ്റ്റെറൈഡ്, മിനോക്സിടിൽ എന്നിവ. ലോക്കൽ അനസ്തേഷ്യ ഉപയോഗിച്ചു മുടി മാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടത്താറുണ്ട്. നല്ല രീതിയിൽ മുടിയുള്ള പിൻഭാഗങ്ങളിൽ നിന്നും മുടി എടുത്തു ഡോക്ടർ മുടികൊഴിച്ചിലുള്ള ഭാഗങ്ങളിൽ വെച്ചുപിടിപ്പിക്കും. ഈ പ്രക്രിയയ്ക്കു നാലു മുതൽ എട്ട് മണിക്കൂർ വരെ സമയം എടുക്കും. ചിലപ്പോൾ ഒന്നിലധികം തവണ മുടി മാറ്റിവെക്കൽ നടത്തേണ്ടി വരും.[10]

  1. "Hair loss". NHS Choices. Retrieved 24 June 2016.
  2. "Hair loss, balding, hair shedding. DermNet NZ". Archived from the original on 14 November 2007. Retrieved 24 June 2016.
  3. "Hair Loss". drbatul.com. Retrieved 24 June 2016.
  4. "Alopecia: Causes". Better Medicine. Archived from the original on 2012-03-23. Retrieved 24 June 2016.
  5. http://www.webmd.com/skin-problems-and-treatments/hair-loss/drug-induced-hair-loss
  6. Alaiti, Samer. "Hair growth". eMedicine. Archived from the original on January 21, 2015.
  7. ‘Male Pattern Baldness’, March 01 2010, WebMD
  8. Proctor, PH (1999). "Hair-raising. The latest news on male-pattern baldness". Advance for nurse practitioners. 7 (4): 39–42, 83.
  9. ‘Drug Induced Hair Loss’, WebMD.com
  10. ‘Hair Transplants’, WebMD: http://www.webmd.com/skin-problems-and-treatments/hair-loss/hair-transplants
"https://ml.wikipedia.org/w/index.php?title=മുടി_കൊഴിച്ചിൽ&oldid=3656303" എന്ന താളിൽനിന്ന് ശേഖരിച്ചത്