ലിംഫോമ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മനുഷ്യശരീരത്തിന്റെ രോഗപ്രതിരോധസംവിധാനത്തിന്റെ ഭാഗമായ ലിംഫോസൈറ്റുകൾ എന്ന ശ്വേതരക്താണുക്കളെ ബാധിക്കുന്ന ഒരുതരം രക്താർബുദമാണ് ലിംഫോമ. ഇംഗ്ലീഷ്: Lymphoma. മറ്റു സസ്തനികളിലും ലിംഫോമ ഉണ്ടാവാറുണ്ട്. ലിംഫ് ഗ്രന്ഥികളെ ബാധിക്കുന്ന അസുഖമായാണ് ഇത് പ്രത്യക്ഷമാകുന്നത്.
ലിംഫോമ | |
---|---|
സ്പെഷ്യാലിറ്റി | Hematology and oncology |
ലക്ഷണങ്ങൾ
തിരുത്തുകലിംഫ് ഗ്രന്ഥികളുടെ വീക്കമാണ് ആദ്യ രോഗലക്ഷണം. ലിംഫ് ഗ്രന്ഥികൾ അസാധാരണമായി വലിപ്പം വയ്ക്കുന്നു. കഴുത്ത്, കക്ഷം, തുടയിടുക്ക് എന്നീ ഭാഗങ്ങളിലെ ഗ്രന്ഥികളുടെ വീക്കമാണ് പ്ര ധാനമായി കണ്ടുവരുന്നത്. കരൾ, ശ്വാസകോശം, നട്ടെല്ല്, പ്ലീഹ എന്നീ അവയവങ്ങളിലും ഈ രോഗം ബാധിക്കാം. ഇപ്രകാരം രോഗം ബാധിച്ചുകഴിഞ്ഞാൽ രോഗത്തോടനുബന്ധിച്ച്, പനി, ശ്വാസം മുട്ടൽ, ക്ഷീണം, വിയർപ്പ്, മഞ്ഞപ്പിത്തം, നടുവുവേദന, അകാരണമായി ശരീരത്തിൻറെ തൂക്കം കുറയൽ എന്നീ ലക്ഷണങ്ങളും കാണാറുണ്ട്. ഈ രോഗം പ്രതിരോധ ശക്തിയെ കുറയ്ക്കുന്നതുകൊണ്ട് ഈ രോഗികൾക്ക് പല വിധത്തിലുള്ള പകർച്ച വ്യാധികളും ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.