സിസ്റ്റമിക് ലൂപ്പസ് എരിത്തമറ്റോസിസ്

സിസ്റ്റമിക് ലൂപ്പസ് എരിത്തമറ്റോസിസ്, എസ്.എൽ.ഇ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു.ഈ രോഗമുള്ളവരിൽ രോഗപ്രതിരോധ പ്രവർത്തനം താളം തെറ്റുന്നു. തത്ഫലമായി സ്വന്തം ശരീരത്തിലെ കോശങ്ങളെയും രോഗാണുക്കളെയും വേർതിരിച്ചറിയുവാനുള്ള കഴിവ് നഷ്ടപ്പെടുന്നു. ഇതുമൂലം സ്വന്തം ശരീരത്തെ ശത്രുവായി കണ്ട് കോശങ്ങൾക്കെതിരെ പ്രതിപ്രവർത്തനം നടത്തുന്നതുമൂലം പല രോഗലക്ഷണങ്ങളും പ്രത്യക്ഷപ്പെടുന്നു.[1]

സിസ്റ്റമിക് ലൂപ്പസ് എരിത്തമറ്റോസിസ്
സ്പെഷ്യാലിറ്റിഇമ്മ്യൂണോളജി, റുമറ്റോളജി, ഡെർമറ്റോളജി Edit this on Wikidata

സ്ത്രീകളിലാണ് രോഗം കൂടുതലായി കാണപ്പെടുന്നത്. 15 മുതൽ 35 വയസുവരെയുള്ളവരിലാണ് രോഗം വരുവാനുള്ള സാധ്യത കൂടുതൽ. ആഫ്രിക്കൻ അമേരിക്കൻ വംശജരിലും ഏഷ്യക്കാരിലുമാണ് രോഗം കൂടുതലായി കാണപ്പെടുന്നത്. രോഗത്തിൻറെ ഗൌരവ സ്വഭാവവും രോഗത്തെ കുറിച്ചുള്ള അജ്ഞതയും കണക്കിലെടുത്ത് 2004 മുതൽ മെയ് 10 ലോക ലൂപ്പസ് ദിനമായി ആചരിക്കുന്നു.

രോഗലക്ഷണങ്ങൾ

തിരുത്തുക
 • കവിളിലും മൂക്കിന് മുകളിലും ചുവന്നു തിണർത്ത പാടുകൾ (ബട്ടർഫ്ളൈ റാഷസ്)
 • നെഞ്ചുവേദന (ശ്വാസമെടുക്കുമ്പോൾ)
 • പനി (പ്രത്യേക കാരണമൊന്നുമില്ലാതെ)
 • മുടി കൊഴിച്ചിൽ
 • വായ്പുണ്ണ്
 • സൂര്യപ്രകാശത്തോടുള്ള ത്വക്കിന്റെ അമിതമായ പ്രതികരണം.
 • അമിതമായ ക്ഷീണം
 • ശരീരമാസകലം ചൊറിച്ചിൽ [2]

രോഗകാരണങ്ങൾ

തിരുത്തുക

രോഗനിർണ്ണയം

തിരുത്തുക
 • ആന്റി ന്യൂക്ലിയർ ആൻറി ബോഡി പരിശോധന

ചികിത്സ

തിരുത്തുക

സങ്കീർണ്ണതകൾ

തിരുത്തുക
 • രോഗിയുടെ കാലുകളിലും ശ്വാസകോശങ്ങളിലും രക്തം കട്ടപിടിക്കുക,
 • വിളർച്ച -രക്തത്തിലെ ചുവന്ന രക്താണുക്കൾ നശിക്കുന്നത് മൂലം.
 • ഹൃദയാഘാതം-ഹൃദയത്തിനു ചുറ്റും ദ്രാവകം നിറയുന്നത്‌ മൂലം.
 • പക്ഷാഘാതം
 • രക്തത്തിലെ പ്ലേറ്റ്ലെറ്റ്സിൻറെ എണ്ണത്തിൽ അപകടകരമായ തോതിൽ കുറവ് വരിക,
 • രക്തക്കുഴലുകൾക്ക് അണുബാധയുണ്ടാവുക [4]