അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയകളുടെ രംഗത്ത് ശ്രദ്ധേയമായ ഒരു ഭിഷഗ്വരനാണ് ജോസഫ് മറേ (1 ഏപ്രിൽ 1919 – 26 നവംബർ 2012). ലോകത്തെ ആദ്യത്തെ വിജകരമായ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത് മറേയായിരുന്നു. അവയവമാറ്റ രംഗത്തെ സംഭാവനകൾ പരിഗണിച്ച് 1990 ൽ മറേയ്ക്ക് വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയാ രംഗത്തെ ഡോ. ഇ ഡോണൽ തോമസുമായാണ് അദ്ദേഹം പുരസ്‌കാരം പങ്കുവെച്ചത്.

ജോസഫ് മറേ
ജനനം(1919-04-01)ഏപ്രിൽ 1, 1919
മരണംനവംബർ 26, 2012(2012-11-26) (പ്രായം 93)
ദേശീയതAmerican
കലാലയംCollege of the Holy Cross and Harvard Medical School
അറിയപ്പെടുന്നത്First successful Kidney transplant
പുരസ്കാരങ്ങൾNobel Prize in Physiology or Medicine in 1990
Scientific career
FieldsPlastic surgery, reconstructive surgery, transplantation

ജീവിതരേഖതിരുത്തുക

അമേരിക്കയിൽ മസാച്ചുസെറ്റ്‌സിലെ മിൽഫഡിൽ 1919 ൽ ജനിച്ച മറേ മികച്ച ബേസ്‌ബോൾ കളിക്കാരനായിരുന്നു. വൈദ്യശാസ്ത്രം പഠിച്ച് സൈന്യത്തിൽ ചേർന്നു. രണ്ടാം ലോകയുദ്ധകാലത്താണ് അദ്ദേഹം മുറിവേറ്റവർക്ക് അവയവങ്ങൾ മാറ്റിവെക്കുന്ന കാര്യത്തിലേക്ക് ശ്രദ്ധ തിരിച്ചത്. പുറമേ നിന്ന് വെച്ചുപിടിപ്പിക്കുന്ന ശരീരഭാഗങ്ങൾ ശരീരത്തിന്റെ പ്രതിരോധസംവിധാനം പുറന്തള്ളുമെന്നതായിരുന്നു അവയവം മാറ്റിവെക്കുന്നതിനുള്ള ഏറ്റവും വലിയ തടസ്സം. ഇതൊഴിവാക്കാൻ പ്രതിരോധസംവിധാനത്തെ നിയന്ത്രിച്ചു നിർത്തുന്നതിനുള്ള മരുന്നുകൾ വികസിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.ബോസ്റ്റണിലെ ആസ്​പത്രിയിൽവെച്ച് 1954 ഡിസംബറിലാണ് മറേയുടെ നേതൃത്വത്തിൽ ലോകത്തിലെ ആദ്യത്തെ വിജയകരമായ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്. വൃക്കരോഗം ബാധിച്ച സജാതീയ ഇരട്ടകളിലൊരാൾക്ക് മറ്റേയാളുടെ വൃക്ക വെച്ചുപിടിപ്പിക്കുകയാണവർ ചെയ്തത്. 23 വയസ്സുണ്ടായിരുന്ന രോഗി പുതിയ വൃക്കയുമായി എട്ട് വർഷംകൂടി ജീവിച്ചു. സമാന ജനിതക വിശേഷങ്ങളുള്ള ഇരട്ടകളായതിനാൽ മറ്റേയാളുടെ വൃക്കയെ പുറന്തള്ളുന്ന പ്രശ്‌നം ഇതിലുണ്ടായിരുന്നില്ല. ഇത്തരത്തിലല്ലാതെ, വ്യത്യസ്ത ജനിതക വിശേഷങ്ങളുള്ള ഒരാളുടെ വൃക്ക ആദ്യമായി മറ്റൊരാൾക്ക് വെച്ചുപിടിപ്പിച്ചതും മറേതന്നെയാണ്. 1959-ലായിരുന്നു ഈ ശസ്ത്രക്രിയ.[2]

പുരസ്‌കാരങ്ങൾതിരുത്തുക

  • വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം (1990)

അവലംബംതിരുത്തുക

  1. Sleeman, Elizabeth (2003). The International Who's Who 2004. Routledge. ISBN 1-85743-217-7.
  2. http://www.mathrubhumi.com/online/malayalam/news/story/1971428/2012-11-28/world

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ജോസഫ്_മറേ&oldid=3560616" എന്ന താളിൽനിന്ന് ശേഖരിച്ചത്