ക്രിയാറ്റിനിൻ
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
നൈട്രജൻ അടങ്ങിയ ഒരു ഓർഗാനിക് ആസിഡ് ആണ് ക്രിയാറ്റിൻ .ഇതിന്റെ തന്മാത്രാവാക്യം C4H9N3O2 ആണ് . ഇത് വെർട്ടിബ്രേറ്റിസിൽ സ്വാഭാവികമായി കാണപ്പെടുന്നു.ശരീരത്തിനാവശ്യമായ ഊർജ്ജം എത്തിക്കുന്നത് ക്രിയാറ്റിനാണ് ; പ്രത്യേകിച്ചും മാംസപേശികളിൽ .മനുഷ്യശരീരത്തിൽ ക്രിയാറ്റിൻ
![]() | |
![]() | |
Names | |
---|---|
Preferred IUPAC name
2-Amino-1-methyl-5H-imidazol-4-one[അവലംബം ആവശ്യമാണ്] | |
Systematic IUPAC name
2-Amino-1-methyl-1H-imidazol-4-ol[അവലംബം ആവശ്യമാണ്] | |
Other names
2-Amino-1-methylimidazol-4-ol[അവലംബം ആവശ്യമാണ്]
| |
Identifiers | |
CAS number | 60-27-5 |
PubChem | |
EC number | |
UN number | 1789 |
KEGG | D03600 |
MeSH | Creatinine |
ChEBI | 16737 |
SMILES | |
InChI | |
Beilstein Reference | 112061 |
ChemSpider ID | |
3DMet | B00175 |
Properties | |
തന്മാത്രാ വാക്യം | C4H7N3O |
Molar mass | 113.12 g mol−1 |
Appearance | White crystals |
സാന്ദ്രത | 1.09 g cm−3 |
ദ്രവണാങ്കം | 300 °C (572 °F; 573 K) |
Solubility in water | 1 part per 12[1] 90 mg/mL at 20° C[2] |
log P | -1.76 |
അമ്ലത്വം (pKa) | 12.309 |
Basicity (pKb) | 1.688 |
Isoelectric point | 11.19 |
Thermochemistry | |
Std enthalpy of formation ΔfH |
−240.81–239.05 kJ mol−1 |
Std enthalpy of combustion ΔcH |
−2.33539–2.33367 MJ mol−1 |
Standard molar entropy S |
167.4 J K−1 mol−1 |
Specific heat capacity, C | 138.1 J K−1 mol−1 (at 23.4 °C) |
Hazards | |
EU classification | {{{value}}} |
R-phrases | R34, R36/37/38, R20/21/22 |
S-phrases | S26, S36/37/39, S45, S24/25, S36 |
Flash point | {{{value}}} |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa). | |
![]() ![]() ![]() | |
Infobox references | |
കിഡ്നിയിലും ലിവറിലുമുള്ള അമീനോ ആസിഡുകളിൽ നിന്നാണ് ക്രിയാറ്റിൻ ഉല്പാദിപ്പിക്കുന്നത് .മാംസപേശികളുടെ ഉപയോഗത്തിനായി രക്തത്തിലൂടെ ഇത് എത്തിച്ചേരുന്നു. ശരീരത്തിലുള്ള ആകെ ക്രിയാറ്റിന്റെ 95 ശതമാനവും മാംസപേശികളിലാണ് കാണപ്പെടുന്നത് .മനുഷ്യനിലും മൃഗങ്ങളിലും ആകെ സംഭരിച്ചിട്ടുള്ള ക്രിയാറ്റിന്റെ
പകുതിഭാഗവും മാംസപേശികളിലാണ് കാണപ്പെടുന്നത് . വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവരിൽ നോൺ വെജിറ്റേയൻ ഭക്ഷണം കഴിക്കുന്നവരേക്കാൾ ആകെ ക്രിയാറ്റിന്റെ അളവ് കുറവായാണ് കാണപ്പെടുന്നത് . പശുവിൻ പാലിൽ ക്രിയാറ്റിന്റെ അളവ്
കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട് .
ക്രിയാറ്റിനിൻ :
മാംസപേശികളിലെ ക്രിയാറ്റിൻ ഫോസ്ഫേറ്റ് വിഘടിച്ചാണ് ക്രിയാറ്റിനിൻ ഉണ്ടാകുന്നത് .
ഇത് മനുഷ്യശരീരത്തിൽ ഒരേ നിരക്കിലാണ് ( റേറ്റിൽ ) ഉല്പാദിപ്പിക്കപ്പെടുന്നത് .ഇങ്ങനെ ഉല്പാദിപ്പിക്കപ്പെടുന്ന ക്രിയാറ്റിനിൻ മാംസപേശികളുടെ മാസിനെ ആശ്രയിച്ചിരിക്കുന്നു. രക്തത്തിലെ ക്രിയാറ്റിനിന്റെ ലെവൽ കിഡ്നിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.
മാംസപേശികളിലെ മെറ്റബോളിസത്തിന്റെ ഫലമായാണ് ക്രിയാറ്റിനിൻ ഉണ്ടാകുന്നത് .
രക്തത്തിലെ ക്രിയാറ്റിനിനെ കിഡ്നിയാണ് നീക്കം ചെയ്യുന്നത് . ഇത്തരത്തിൽ കിഡ്നിക്ക് രക്തത്തിലെ ക്രിയാറ്റിനിനെ നീക്കംചെയ്യാനുള്ള കഴിവ് കുറഞ്ഞാൽ രക്തത്തിലെ ക്രിയാറ്റിനിൻ ലെവൽ ഉയരും . ഓരോദിവസവും 1 - 2 % വരെ മാംസപേശിയിലുള്ള ക്രിയാറ്റിൻ ക്രിയാറ്റിനിനായി പരിവർത്തനം ചെയ്യുന്നു. സ്കെലിറ്റൽ മസിലുകളുടെ മാസ് പുരുഷന്മാർക്ക് സ്ത്രീകളേക്കാൾ കൂടുതലാണ് . അതിനാൽ രക്തത്തിലെ ക്രിയാറ്റിനിന്റെ ലെവൽ സ്ത്രീകളേക്കാൾ പുരുഷന്മാരിൽ കാണപ്പെടുന്നു.
ക്രിയാറ്റിൻ അടങ്ങിയ ഭക്ഷണം കൂടുതൽ കഴിക്കുന്നത് കൂടുതൽ ക്രിയാറ്റിനിൻ രക്തത്തിലേക്ക് മാംസപേശികൾ പുറംതള്ളുന്നതിന് കാരണമാവുന്നു. ഡൈയൂറിറ്റിക്കുകൾ ( കൂടുതൽ മൂത്രം വിസർജ്ജിപ്പിക്കുന്നത് ) കഴിക്കുന്നതുവഴി കൂടുതൽ മൂത്രം പുറത്തേക്കുപോകുന്നു . ഇത് ഇത് രക്തത്തിലെ ക്രിയാറ്റിനിന്റെ ലെവൽ അല്പം കുറക്കുന്നതിന് കാരണമാക്കുന്നു. സാധാരണയായി ഓരോ ദിവസവും മാംസപേശികളുടെ മാസിന് വ്യത്യാസമില്ലാത്തതിനാൽ ഉല്പാദിപ്പിക്കപ്പെടുന്ന ക്രിയാറ്റിനിന്റെ അളവ് വ്യത്യാസപ്പെടുന്നില്ല . അതിനാൽ ഓരോ ദിവസവും രക്തത്തിലെ ക്രിയാറ്റിനിന്റെ ലവൽ മാറ്റമില്ലാതെ തുടരുന്നു. രക്തത്തിലെ ക്രിയാറ്റിനിൻ ലെവൽ സാധാരണയിൽ നിലനിർത്തുന്നത് കിഡ്നിയാണ് .
രക്തത്തിലെ ക്രിയാറ്റിനിൻ ലെവൽ ഉയർന്നാൽ അത് കിഡ്നിയുടെ പ്രവർത്തനത്തകരാറിനെ സൂചിപ്പിക്കുന്നു. കുടവയറന്മാർ സൂക്ഷിക്കുന്നത് നല്ലതാണ് ,കുടവയറിലെ കൊഴുപ്പ് ( ഫാറ്റ് ) കിഡ്നിയിലേക്കുള്ള രക്തപ്രവാഹത്തെ കുറക്കുന്നതു കാരണം അവർക്ക് കിഡ്നി തകരാറ് വരാനുള്ള സാദ്ധ്യത കൂടുതലാണ് . നോർമൽ ക്രിയാറ്റിൻ ലെവൽ : പുരുഷന്മാർ : 0.6 മുതൽ 1.2 mg / dL സ്ത്രീകൾ : 0.5 മുതൽ 1.1 mg / dL
ക്രിയാറ്റിനിൻ ലെവൽ 10 ൽ അധികമായാൽപ്പിന്നെ ഡയാലിസിസ് നടത്തേണ്ടി വരും.
മറ്റുപദങ്ങൾ : 1. ഡൈയൂറിറ്റിക് (Diuretic ) : ശരീരത്തിൽ മൂത്രത്തിന്റെ ഉല്പാദനം കൂട്ടുന്ന എന്തിനേയും ഡൈയൂറീറ്റിക് എന്നു പറയാം . 2.എഡിമ ( Edema): പാദങ്ങളിൽ നീരുകാണപ്പെടുന്നത് എഡിമക്ക് ഉദാഹരണമാണ് . ശരീരത്തിലെ കലകളിൽ ജലം കെട്ടിനിൽക്കുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത് . 3.മില്ലീഗ്രാം ( mg) : ഗ്രാമിന്റെ ആയിരത്തിലൊരു ഭാഗം 4.ഡെസി ലിറ്റർ (dL ) : ഒരു ലിറ്ററിന്റെ പത്തിലൊരു ഭാഗം
ക്രിയാറ്റിനിൽ അളവ് കൂടാനുള്ള കാരണങ്ങൾതിരുത്തുക
1. സാധാരണയായി പ്രായമാകുമ്പോൾ ശരീരത്തിലെ അവയവങ്ങളുടെ ക്ഷമത കുറയുക പതിവാണല്ലോ . അത്തരത്തിലൊരു ക്ഷമത കുറവ് കിഡ്നിക്കും സംഭവിക്കുന്നു.
2. ചില പ്രത്യേക രോഗങ്ങൾ , മരുന്നുകളുടെ ഉപയോഗം , ഭക്ഷണത്തിലെ കൃത്രിമ പദാർത്ഥങ്ങൾ , ചൂടുകൂടിയ സാഹചര്യങ്ങൾ എന്നിവ കിഡ്നിയെ തകരാറിലാക്കും 3.ക്രിയാറ്റിനിന്റെ അളവ് അല്പ മാത്രയിൽ കൂടുമ്പോൾ തന്നെ ഇക്കാര്യത്തിൽ ശ്രദ്ധവെച്ച് അനുയോജ്യമായ മെഡിക്കേഷനും ഡയറ്റും സ്വീകരിക്കേണ്ടതാണ് . 4. ഡൈയൂറിറ്റിക്കുകൾ ഉപയോഗിച്ച് രക്തത്തിലെ ക്രിയാറ്റിനിന്റെ ലെവൽ ചെറിയ തോതിൽ കുറക്കാമെങ്കിലും അത് കിഡ്നിയെ കൂടുതൽ പ്രവർത്തിപ്പിക്കുന്നതിനാൽ ( ജോലിഭാരം കൂട്ടുന്നതിനാൽ ) ഈ രീതി ആശാസ്യമല്ല .അതായത് തകരാറായ അവയവത്തിനെക്കൊണ്ട് കൂടുതൽ ജോലിചെയ്യിക്കുന്നത് പ്രസ്തുത അവയവത്തെ കൂടുതൽ തകരാറിലാക്കുകയാണ് ചെയ്യുക . അതിനാൽ ചായ , കാപ്പി മുതലായ ഡൈയൂറിറ്റിക്കുകൾ ഉപയോഗിക്കുന്നത് നല്ലതല്ല. “ഞെരിഞ്ഞൽ ” ഇട്ട് തിളപ്പിച്ച് വെള്ളം കുടിക്കുന്ന ചികിത്സാരീതി ചിലപ്പോൾ കിഡ്നിക്ക് കൂടുതൽ ഭാരം വരുത്തിവെക്കാം.
5. ക്രിയാറ്റിനിൻ ലെവൽ കൂടുക എന്നുവെച്ചാൽ കിഡ്നിക്ക് തകരാറ് സംഭവിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കേണ്ടതുണ്ട് . അതിനാൽ കിഡ്നിക്ക് സുഖകരമായ ജോലി ചെയ്യുന്നതിന് അനുയോജ്യമായ സാഹചര്യം ഒരുക്കേണ്ടതാണ് . 6.വെജിറ്റേറിയൻ ഭക്ഷണരീതി ക്രിയാറ്റിനിന്റെ അളവ് കുറക്കുന്നതായി കണ്ടിട്ടുണ്ട് 7. കുടവയറുള്ളവർ , കുടവയറിലെ കൊഴുപ്പ് കുറക്കുന്നതിനുള്ള വ്യായാമക്രമങ്ങൾ എല്ലാ ദിവസവും ചെയ്യേണ്ടതാണ് .
8. പാദങ്ങളിലും കാലുകളിലുമുള്ള നീര് വരുന്നുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ടതാണ് . അത് കിഡ്നി രോഗത്തിനുള്ള സൂചനയാണ് . 9.ചാരുകസേര തുടങ്ങിയ ഫർണീച്ചറുകളിലെ ദീർഘനേരമുള്ള ഇരുപ്പ് കിഡ്നിക്ക് ദോഷകരമാണ് . 10.അമിതമായ വെള്ളം കുടിക്കലും കുറച്ച് വെള്ളം കുടിക്കലും കിഡ്നിക്ക് ദോഷകരമാണ് .
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Merck
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Creatinine, anhydrous - CAS 60-27-5". Scbt.com.