അണുബാധ എന്നത് ഒരു ജീവിയുടെ ശരീരത്തിലെ കലകളിലേക്കുള്ള രോഗകാരികളുടെ കടന്നുകയറ്റമാണ്. ഈ രോഗകാരികളുടെ പെരുകലും അവ പുറപ്പെടുവിക്കുന്ന വിഷവസ്തുക്കൾക്കെതിരെയുള്ള ആതിഥേയകോശങ്ങളുടെ പ്രതികരണവും ഇവിടെ സംഭവിക്കുന്നു.[1] അണുബാധ മൂലം ഉണ്ടാകുന്ന രോഗത്തേയാണ് പകർച്ചവ്യാധി എന്നു പറയുന്നത്.

Infection
False-colored electron micrograph showing a malaria sporozoite migrating through the midgut epithelium of a rat
സ്പെഷ്യാലിറ്റിInfectious disease

അണുബാധ ഉണ്ടാക്കുന്ന രോഗകാരികളിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു:

 • വൈറസുകളും അനുബന്ധ രോഗകാരികളായ വൈറോയിഡുകളും
 • ബാക്ടീരിയ
 • പൂപ്പലിനെ ഇനിപ്പറയുന്നവയായി തരംതിരിച്ചിരിക്കുന്നു:
  • കാൻഡിഡ പോലുള്ള യീസ്റ്റുകൾ, ഫിലമെന്റസ് പൂപ്പലുകളായ <i id="mwKA">അസ്‌പെർജില്ലസ്</i>, ന്യൂമോസിസ്റ്റിസ് സ്പീഷീസുകൾ, മനുഷ്യരിൽ ചർമ്മത്തിനും മറ്റ് ഉപരിപ്ലവ ഘടനകൾക്കും അണുബാധയുണ്ടാക്കുന്ന ഒരു കൂട്ടം ജീവികളായ ഡെർമറ്റോഫൈറ്റുകൾ എന്നിവ ഉൾപ്പെടുന്ന അസ്കോമൈക്കോട്ട. [2]
  • മനുഷ്യനെ ബാധിക്കുന്ന ക്രിപ്റ്റോകോക്കസ് ജീനസ് ഉൾപ്പെടുന്ന ബസീഡിയോമൈക്കോട്ട. [3]
 • പ്രിയോണുകൾ (അവ വിഷവസ്തുക്കളെ സ്രവിക്കുന്നില്ലെങ്കിലും)
 • പരാദങ്ങളെ സാധാരണയായി ഇത്തരത്തിലാണ് തരംതിരിച്ചിരിക്കുന്നു: [4]
  • ഏകകോശജീവികൾ (ഉദാ: മലേറിയ, ടോക്സോപ്ലാസ്മ, ബാബേസിയ )
  • പരാദങ്ങളായ റൗണ്ട്വേമുകൾ, പിന്വേമുകൾ, ടേപ്പ് വേമുകൾ (സെസ്റ്റോഡകൾ), ഫ്ലൂക്കുകൾ (ഷീസ്റ്റോസോമിയാസിസിനു കാരണമാകുന്ന ട്രെമറ്റോഡുകൾ പോലെയുള്ളവ) എന്നിവ ഉൾപ്പെടുന്ന മാക്രോപാരസൈറ്റുകൾ[5]
 • ആർത്രോപോഡുകളായ പട്ടുണ്ണി, മൈറ്റുകൾ, ചെള്ളുകൾ, പേൻ എന്നിവയും മനുഷ്യരോഗങ്ങൾക്ക് കാരണമാകും, ഇത് ആശയപരമായി അണുബാധയ്ക്ക് സമാനമാണ്, എന്നാൽ ഈ മാക്രോപാരസൈറ്റുകൾ മനുഷ്യനേയോ മൃഗത്തേയോ ബാധിക്കുന്നതിനെ സാധാരണയായി ഇൻഫസ്റ്റേഷൻ എന്നാണ് വിളിക്കുന്നു. (മാക്രോപാരസൈറ്റുകളായ ഹെൽമിന്തുകൾ പരത്തുന്ന രോഗങ്ങളെ ചിലപ്പോൾ ഇൻഫസ്റ്റേഷൻ എന്നു വിളിക്കാറുണ്ട്.)

ഇതും കാണുക

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
 1. Definition of "infection" from several medical dictionaries – Retrieved on 2012-04-03
 2. "Types of Fungal Diseases". www.cdc.gov (in അമേരിക്കൻ ഇംഗ്ലീഷ്). 2019-06-27. Retrieved 2019-12-09.
 3. Mada, Pradeep Kumar; Jamil, Radia T.; Alam, Mohammed U. (2019), "Cryptococcus (Cryptococcosis)", StatPearls, StatPearls Publishing, PMID 28613714, retrieved 2019-12-09
 4. "About Parasites". www.cdc.gov (in അമേരിക്കൻ ഇംഗ്ലീഷ്). 2019-02-25. Retrieved 2019-12-09.
 5. Brown, Peter J. (1987). "Microparasites and Macroparasites". Cultural Anthropology. 2 (1): 155–71. doi:10.1525/can.1987.2.1.02a00120. JSTOR 656401.

പുറംകണ്ണികൾ

തിരുത്തുക
Classification
"https://ml.wikipedia.org/w/index.php?title=അണുബാധ&oldid=3957973" എന്ന താളിൽനിന്ന് ശേഖരിച്ചത്