കേരള കോൺഗ്രസ്‌ (എം)

(Kerala Congress (M) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഒരു സംസ്ഥാന കക്ഷിയാണ് കേരള കോൺഗ്രസ്‌ (എം.) 1979-ൽ കെ.എം. മാണി രൂപീകരിച്ച പാർട്ടിയാണ് കേരള കോൺഗ്രസ് (എം.) ഇപ്പോൾ പാർട്ടി രണ്ട് വിഭാഗങ്ങൾ ആണ് പി.ജെ. ജോസഫ് വിഭാഗം യു.ഡി.എഫ് ലും. ജോസ് കെ. മാണി വിഭാഗം ഇടതുമുന്നണി യിലും ചേർന്ന് പ്രവർത്തിക്കുന്നു. പാർട്ടിയുടെ സ്ഥാപക നേതാവായിരുന്ന കെ. എം.മാണി മുൻ ചെയർമാനും ആയിരുന്നു . 1964 ഒക്ടോബർ 9 ന് കോട്ടയം തിരുനക്കര മൈതാനിയിൽ വെച്ച് എൻ.എസ്.എസ്. നേതാവ് മന്നത്ത് പത്മനാഭൻ തിരികൊളുത്തിയാണ് കേരള കോൺഗ്രസ് പാർട്ടി ജനിച്ചത്.[2][3] 2020 ഒക്ടോബർ 14 ന് ജോസ് കെ. മാണി വിഭാഗം ഇടതുമുന്നണിയിൽ ചേർന്നു. [4]

കേരള കോൺഗ്രസ്‌ (എം)
ലീഡർപി.ജെ. ജോസഫ്
Lok Sabha leaderതോമസ് ചാഴിക്കാടൻ
Rajya Sabha leaderജോസ് കെ. മാണി
രൂപീകരിക്കപ്പെട്ടത്1979
തലസ്ഥാനംസംസ്ഥാന കമ്മിറ്റി ഓഫിസ്, ഫയർ സ്റ്റേഷനു സമീപം, കോട്ടയം .[1]
പത്രംപ്രതിച്ഛായ ആഴ്ചപ്പതിപ്പ്
വിദ്യാർത്ഥി പ്രസ്താനംകേരള സ്റ്റുഡൻസ് കോൺഗ്രസ്‌ (എം)
യുവജന വിഭാഗംകേരള യൂത്ത് ഫ്രണ്ട് (എം)
Labour wingകെ.റ്റി.യു.സി (എം)
നിറം(ങ്ങൾ)പകുതി വെള്ളയും പകുതി ചുവപ്പും.
Allianceയു.ഡി എഫ്.(കേരളം),യു.പി.എ.
Seats in Lok Sabha
1 / 545
Seats in Rajya Sabha
1 / 245
Seats in 
5 / 140
(കേരള നിയമസഭ|)
Election symbol
Indian election symbol two leaves.svg
Website
www.keralacongressm.org

കേരള കോൺഗ്രസ് ചരിത്രംതിരുത്തുക

1964 ഒക്ടോബർ 9 ന് രൂപികൃതമായ കേരള കോൺഗ്രസ് ഏതെങ്കിലും മുന്നണിയിൽ അംഗമാകുന്നത് അഞ്ച് വർഷത്തിന് ശേഷമാണ്.

സി.പി.ഐ നേതാവായിരുന്ന സി. അച്യുതമേനോൻ നയിച്ച ഐക്യമുന്നണി സർക്കാരിൽ 1969-ൽ കേരള കോൺഗ്രസിൻ്റെ പ്രതിനിധിയായി കെ.എം. ജോർജ്ജ് അംഗമായതോടെയാണ് പാർട്ടിയുടെ മുന്നണി ബന്ധത്തിന് തുടക്കമായത്. കോൺഗ്രസ് പുറത്ത് നിന്ന് പിന്തുണച്ച സി. അച്യുതമേനോൻ സർക്കാരിൽ സി.പി.ഐ, മുസ്ലീംലീഗ്, എസ്.എസ്.പി എന്നീ പാർട്ടികൾക്കൊപ്പം കേരള കോൺഗ്രസ് അധികാരം പങ്കിട്ടു.

1970 ൽ സീറ്റുകളെ ചൊല്ലി ഉള്ള തർക്കത്തിൽ കേരള കോൺഗ്രസ് ഐക്യമുന്നണി വിട്ടു. 1970 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര നിലപാട് സ്വീകരിച്ചു. 1971ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം ഐക്യമുന്നണിയിൽ ചേർന്നെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം ഈ സഖ്യം തുടർന്നില്ല.

1975 ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടർന്ന് വീണ്ടും ഐക്യമുന്നണി സർക്കാരിൽ ചേർന്നു. കേരള കോൺഗ്രസിൻ്റെ പ്രതിനിധികളായി സി. അച്യുതമേനോൻ സർക്കാരിൽ ധനകാര്യം വകുപ്പിൻ്റെ ചുമതലയുമായി കെ.എം. മാണി ആദ്യമായി മന്ത്രിയായി. ഒപ്പം ആർ. ബാലകൃഷ്ണപിള്ളയും മന്ത്രിയായി സ്ഥാനമേറ്റു.

1977 ൽ കേരള കോൺഗ്രസിൽ പിളർപ്പ്. ആർ. ബാലകൃഷ്ണപിള്ള ഇടതുമുന്നണിയിലേയ്ക്ക് ചേർന്നു. 1977 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മാണി വിഭാഗം യു.ഡി.എഫ് ലും പിള്ള വിഭാഗം എൽ.ഡി.എഫ് ലും മത്സരിച്ചു.

1979 ൽ കേരള കോൺഗ്രസ് മാണി, ജോസഫ് വിഭാഗങ്ങളായി പിളർന്നു. ഇരുവരും സ്വന്തം പേരിൽ പാർട്ടി രൂപീകരിച്ചു. കെ.എം. മാണിയുടെ പാർട്ടിയാണ് കേരള കോൺഗ്രസ് (എം.) പി.ജെ. ജോസഫ് ൻ്റെ പാർട്ടി കേരള കോൺഗ്രസ് (ജോസഫ്).

1979-ൽ പി.കെ. വാസുദേവൻ നായർ മന്ത്രിസഭയിൽ അംഗമായിരുന്ന കെ.എം. മാണി ജോസഫ് ഗ്രൂപ്പിൻ്റെ പ്രതിനിധിയെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കാത്തതിനെ തുടർന്ന് യു.ഡി.എഫ് വിട്ടു.

1979 നവംബർ 14 ന് കെ.എം. മാണി ഇടതുമുന്നണിയിൽ ചേർന്നു. 1980 ൽ നടന്ന ലോകസഭ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിക്ക് ഒപ്പം മത്സരിച്ചു. ഇതോടെ നീണ്ട പതിനൊന്ന് വർഷത്തിന് ശേഷം ഇടതുമുന്നണി കേരളത്തിൽ വീണ്ടും അധികാരത്തിൽ എത്തി. ഇ.കെ. നായനാർ നയിച്ച മന്ത്രിസഭയിലെ ധനകാര്യം വകുപ്പ് മന്ത്രിയായി കെ.എം. മാണി അധികാരത്തിൽ തുടർന്നു.

1981 ഒക്ടോബർ 20ന് നായനാർ മന്ത്രിസഭയ്ക്ക് ഉള്ള പിന്തുണ കെ.എം. മാണിയും ആ സമയത്ത് കേരളത്തിലെ കോൺഗ്രസ് പാർട്ടിയിലെ വിമത വിഭാഗമായിരുന്ന എ.കെ. ആൻ്റണി വിഭാഗവും പിൻവലിച്ചു. ഇതോടെ ഇ.കെ. നായനാർ മന്ത്രിസഭ രാജിവയ്ച്ചു. ഇടതുമുന്നണി ബന്ധം ഉപേക്ഷിച്ച മാണി വീണ്ടും യു.ഡി.എഫ് ൽ തിരിച്ചെത്തി. മാണിക്കൊപ്പം ജോസഫും ഐക്യ ജനാധിപത്യ മുന്നണിയിൽ അംഗമായി.

1981-ൽ കോൺഗ്രസ് ലെ എ.കെ. ആൻ്റണി വിഭാഗവും കേരള കോൺഗ്രസിലെ മാണി വിഭാഗവും യു.ഡി.എഫ് ൽ മടങ്ങിയെത്തിയതിനെ തുടർന്ന് ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിൽ തിരിച്ചെത്തി 1981 ഡിസംബർ 28ന് കെ. കരുണാകരൻ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. 1982 മാർച്ച് 17 വരെ തുടർന്ന കരുണാകരൻ മന്ത്രിസഭയിലെ ധനകാര്യ വകുപ്പിൻ്റെ ചുമതലക്കാരനായി കെ.എം. മാണി വീണ്ടും മന്ത്രിയായി.

1982 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചു. കെ. കരുണാകരൻ മുഖ്യമന്ത്രിയായി. 1985 ൽ പി.ജെ. ജോസഫ് കെ.എം. മാണിയുടെ പാർട്ടിയിൽ ലയിച്ചു. 1985 ൽ തന്നെ ഐക്യ കേരള കോൺഗ്രസ് എന്ന പേരിൽ പിളർന്ന കക്ഷികളെല്ലാം ലയിച്ചു. 1982-1987 ലെ കെ. കരുണാകരൻ മന്ത്രിസഭയിൽ ഐക്യകേരള കോൺഗ്രസിൻ്റെ പ്രതിനിധികളായി കെ.എം. മാണി, പി.ജെ. ജോസഫ്, ആർ. ബാലകൃഷ്ണപിള്ള എന്നിവർ മന്ത്രിമാരും ആയി.

1987 ൽ ഐക്യ കേരള കോൺഗ്രസ് പിളർന്നു. 1989 ൽ മൂവാറ്റുപുഴ ലോക്സഭ സീറ്റിനെ ചൊല്ലി ഉണ്ടായ തർക്കത്തിന് ഒടുവിൽ പി.ജെ. ജോസഫ് യു.ഡി.എഫ് വിട്ടു. ഇടതുമുന്നണിയിൽ ചേർന്നു. 1991 ഏപ്രിൽ മുതൽ ഇടതുമുന്നണിയിൽ ഘടകകക്ഷിയായി ജോസഫ് തുടർന്നു.

1993 ൽ വീണ്ടും പിളർന്നു. ടി.എം. ജേക്കബ് മാണി ഗ്രൂപ്പ് വിട്ട് പുതിയ പാർട്ടി കേരള കോൺഗ്രസ് (ജേക്കബ്) രൂപീകരിച്ചു. ആർ. ബാലകൃഷ്ണപിള്ളയും പിളർന്ന് മാറി. തർക്കത്തിനൊടുവിൽ മൂന്ന് കൂട്ടരും യു.ഡി.എഫ് ൽ തുടർന്നു.

2010 ഏപ്രിൽ 30ന് ഇടതുമുന്നണി ബന്ധവും മന്ത്രിസ്ഥാനവും ഉപേക്ഷിച്ച് പി.ജെ. ജോസഫ് കെ.എം. മാണിയുടെ പാർട്ടിയിൽ ലയിച്ചു. 2011, 2016 നിയമസഭ തിരഞ്ഞെടുപ്പുകളിൽ കേരള കോൺഗ്രസ് (എം.) യു.ഡി.എഫ് ൻ്റെ ഘടകകക്ഷിയായി മത്സരിച്ചു.

2016 ഓഗസ്റ്റ് 7ന് ബാർ കോഴ വിവാദത്തിൽ പാർട്ടിയുടെ പ്രതിഛായ നഷ്ടമായതിനെ തുടർന്ന് യു.ഡി.എഫ് വിട്ടു. നിയമസഭയിൽ പ്രത്യേക ബ്ലോക്ക്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിയ്ക്ക് പിന്തുണ അറിയിച്ചു.

2018 ജൂൺ 8ന് ഒഴിവ് വന്ന രാജ്യസഭ സീറ്റ് മാണി ഗ്രൂപ്പിന് നൽകാൻ യു.ഡി.എഫ് ൽ ധാരണ ആയതിനെ തുടർന്ന് കേരള കോൺഗ്രസ് (എം.) വീണ്ടും യു.ഡി.എഫ് ൽ ചേർന്നു.

2019 ൽ നടന്ന പാല ഉപതിരഞ്ഞെടുപ്പിൽ ജോസ് കെ. മാണിയുടെ പിന്തുണയോടെ മത്സരിച്ച യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് പരാജയം.

2020 ജൂൺ 20ന് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം രാജിവയ്ക്കാത്തതിനെ തുടർന്ന് ജോസ് കെ. മാണി വിഭാഗത്തെ യു.ഡി.എഫ് ൽ നിന്ന് പുറത്താക്കി.

2020 ഒക്ടോബർ 14 ന് ജോസ് കെ. മാണി വിഭാഗം ഇടതുമുന്നണി യിൽ ചേർന്നു.

[5]

രണ്ടില ചിഹ്നംതിരുത്തുക

പാലാ ഉപതിരഞ്ഞെടുപ്പ് പരാജയത്തോടെ മാണി ഗ്രൂപ്പിൽ രണ്ട് വിഭാഗങ്ങളായി ചേരി തിരിഞ്ഞ ജോസ് കെ. മാണി, പി.ജെ. ജോസഫ് വിഭാഗങ്ങൾ രണ്ടില ചിഹ്നത്തിനായി കോടതിയിൽ ഹർജി നൽകി.

ജോസ് കെ. മാണി വിഭാഗത്തിന് അനുകൂലമായി ആദ്യം വിധി വന്നു എങ്കിലും പി.ജെ. ജോസഫിൻ്റെ അപ്പീൽ പ്രകാരം കോടതി വിധി സ്റ്റേ ചെയ്തു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തിരഞ്ഞെടുപ്പ് കമ്മീഷൻ രണ്ടില ചിഹ്നം മരവിപ്പിച്ചു. ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ് വിഭാഗത്തിന് ടേബിൾഫാനും അനുവദിച്ചു.[6]

2020 നവംബർ 20ന് ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച ഹൈക്കോടതി പി.ജെ. ജോസഫിൻ്റെ ഹർജി തള്ളി. അപ്പീൽ കൊടുക്കുമെന്ന് പി.ജെ. ജോസഫ്. [7] രണ്ടില ജോസിന് തന്നെ വിധിയിൽ സ്റ്റേ ഇല്ല. 2020 നവംബർ 23ന് പി ജെ ജോസഫ് കോടതിയിൽ സമർപ്പിച്ച അപ്പീലിൻ പ്രകാരം സ്റ്റേ ഇല്ലെന്ന് കോടതി. ഹർജി ഫയലിൽ സ്വീകരിച്ച കോടതി വിശദമായ വാദം കേട്ടതിനു ശേഷം അന്തിമ വിധി പുറപ്പെടുവിക്കും. [8]

നേതാക്കൻമാർതിരുത്തുക

അവലംബംതിരുത്തുക

  1. http://eci.nic.in/eci_main/ElectoralLaws/OrdersNotifications/Symbols_Notification17.09.2010.pdf
  2. "തിരിച്ചുവരുന്ന കാര്യം പിസിക്ക് തീരുമാനിക്കാം; നല്ല മനസോടെ ആരു വന്നാലും സ്വീകരിക്കും: മാണി". മനോരമ.
  3. Kerala Congress
  4. https://www.manoramaonline.com/news/latest-news/2020/10/14/kerala-congress-ldf.html
  5. https://www.manoramaonline.com/news/latest-news/2020/10/14/kerala-congress-ldf.html
  6. https://www.mathrubhumi.com/mobile/news/kerala/election-commission-freezes-kerala-congress-m-randila-symbol-1.5214284
  7. https://www.mathrubhumi.com/mobile/news/kerala/high-court-rejects-pj-joseph-s-plea-over-randila-election-symbol-1.5221559
  8. https://www.mathrubhumi.com/news/kerala/kerala-congress-m-randila-symbol-jose-k-mani-1.5228479

3. www.keralacongresm.org 4. www.keralanewz.com

"https://ml.wikipedia.org/w/index.php?title=കേരള_കോൺഗ്രസ്‌_(എം)&oldid=3479478" എന്ന താളിൽനിന്ന് ശേഖരിച്ചത്