റോഷി അഗസ്റ്റിൻ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

പ്രമുഖ കേരള കോൺഗ്ഗ്രസ്‌ നേതാവും ഇടുക്കി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് റോഷി അഗസ്റ്റിൻ[1][2][3][4]. 1969 ജനുവരി 20 ന് പാലായിൽ ജനിച്ചു, ലീലാമ്മ-അഗസ്റ്റിൻ തോമസാണ് മാതാപിതാക്കൾ. സ്കൂൾ തലം മുതൽ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചിരുന്ന റോഷി അഗസ്റ്റിൻ ഇടക്കോളി ഗവൺമെന്റ് ഹൈസ്‌കൂൾ പാർലമെന്റ് നേതാവ്, പാലയിലെ സെന്റ് തോമസ് കോളേജിലെ കേരള സ്റ്റുഡന്റ്സ് കോൺഗ്രസ് (എം) യൂണിറ്റ് പ്രസിഡന്റ്, കേരള സ്റ്റുഡന്റ്സ് കോൺഗ്രസ് (എം) പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, കേരള സ്റ്റേറ്റ് ലീഗൽ അംഗവുമായിരുന്നു. രാമപുരം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായിരുന്ന ഇദ്ദേഹം ഇപ്പോൾ കേരള കോൺഗ്രസ് (എം) ജനറൽ സെക്രട്ടറിയാണ്[5][6].

റോഷി അഗസ്റ്റിൻ
കേരള നിയമസഭയിലെ അംഗം.
പദവിയിൽ
പദവിയിൽ വന്നത്
മേയ് 16 2001
മുൻഗാമിപി.പി. സുലൈമാൻ റാവുത്തർ
മണ്ഡലംഇടുക്കി
വ്യക്തിഗത വിവരണം
ജനനം (1969-01-20) 20 ജനുവരി 1969  (52 വയസ്സ്)
പാലാ
രാഷ്ട്രീയ പാർട്ടികേരള കോൺഗ്രസ് (എം)
പങ്കാളിറാണി തോമസ്
മക്കൾരണ്ട് മകൾ, ഒരു മകൻ
അമ്മലീലാമ്മ അഗസ്റ്റിൻ
അച്ഛൻഅഗസ്റ്റിൻ തോമസ്
വസതിവാഴത്തോപ്പ്
വെബ്സൈറ്റ്www.roshyaugustine.com
As of ഓഗസ്റ്റ് 23, 2020
ഉറവിടം: നിയമസഭ

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=റോഷി_അഗസ്റ്റിൻ&oldid=3554059" എന്ന താളിൽനിന്ന് ശേഖരിച്ചത്