കളഭ്രർ
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
ക്രിസ്തുവർഷം 3-ആം നൂറ്റാണ്ടിനും 6-ആം നൂറ്റാണ്ടിനും ഇടയ്ക്ക് തമിഴ് രാജ്യം ഭരിച്ചിരുന്ന തെക്കേ ഇന്ത്യൻ രാജവംശമാണ് കളഭ്രർ. പാണ്ഡ്യ, ചോള, ചേര സാമ്രാജ്യങ്ങളെ ഇവർ നിഷ്കാസിതരാക്കി. കളഭ്രരുടെ ഉൽഭവത്തെക്കുറിച്ചും ഭരണത്തെക്കുറിച്ചും വിരളമായ രേഖകളേ ഉള്ളൂ. കളഭ്രരുടെ ഭരണകാലത്തെ സ്മാരകങ്ങളോ പുരാവസ്തുക്കളോ ലഭ്യമല്ല. ബുദ്ധമത, ജൈനമത സാഹിത്യത്തിൽ ചിതറിക്കിടക്കുന്ന പരാമർശങ്ങളാണ് കളഭ്രരെക്കുറിച്ചുള്ള ഇന്നത്തെ അറിവിന് ആധാരം. ആറാം നൂറ്റാണ്ടോടെ പല്ലവരും പാണ്ഡ്യരും വീണ്ടും ശക്തിയാർജ്ജിച്ച് കളഭ്രരെ നിഷ്കാസനം ചെയ്തു.
കളഭ്ര സാമ്രാജ്യം | |||||||||||
---|---|---|---|---|---|---|---|---|---|---|---|
250–600 | |||||||||||
കളഭ്രരുടെ സാമ്രാജ്യം | |||||||||||
തലസ്ഥാനം | കാവേരിപട്ടണം | ||||||||||
പൊതുവായ ഭാഷകൾ | തമിഴ് | ||||||||||
മതം | Buddhism Hinduism Jainism | ||||||||||
ഗവൺമെൻ്റ് | Monarchy | ||||||||||
• 5th century | Achchutavikranta | ||||||||||
• ? | Tiraiyan of Pavattiri | ||||||||||
• ? | Pulli of Vengadam Tirupati | ||||||||||
ചരിത്ര യുഗം | Classical India | ||||||||||
• 3rd century | circa 250 | ||||||||||
• 7th century | circa 600 | ||||||||||
|
തമിഴകത്തെ ചേരചോളപാണ്ഡ്യരാജാക്കന്മാരെ കളഭ്രർ ആക്രമിച്ച് കീഴടക്കി തടവിലാക്കിയെന്നും, ഏകദേശം 5ഉം 6ഉം നൂറ്റാണ്ടിലായിരുന്നു കളഭ്രർ തമിഴകത്തെ കീഴടക്കിയതെന്നും ചരിത്രരേഖകൾ തെളിയിക്കുന്നു. ഇക്കാലയളവിലാണ് തമിഴകത്തെ ജൈനമതത്തിന്റെ പിറവിയും വളർച്ചയും സംഭവിച്ചതെന്നും കരുതപ്പെടുന്നു. പിന്നീട് പാണ്ഡ്യരും ചാലൂക്യരും പല്ലവരും കളഭ്രരെ കീഴടക്കി അധികാരം കൈവശം വെച്ചു.
അനേക നൂറ്റാണ്ടുകളായി കൊങ്ങുനാട് ഭരിച്ചിരുന്നത് രാട്ടന്മാരായിരുന്നു. അവർ കളഭ്രർക്ക് തിറ നല്കി ഭരണം നടത്തി. രാട്ടന്മാർ ജൈനമതക്കാരായിരുന്നു.
ചരിത്രകാരന്മാരുടെ അഭിപ്രായമനുസരിച്ച് കളഭ്രർ ബുദ്ധമത വിശ്വാസികളോ ജൈനമത വിശ്വാസികളോ ആയിരിക്കണം. തമിഴ് പ്രദേശത്ത് ഇവരുടെ ഭരണം വരുന്നതിനു മുൻപേ ഭൂരിഭാഗം ജനങ്ങളും പിന്തുടർന്നിരുന്ന ബ്രാഹ്മണ മതത്തോട് ഇവർക്ക് എതിർപ്പായിരുന്നു. കളഭ്രരുടെ അധഃപതനത്തിനു ശേഷം 7-ആം നൂറ്റാണ്ടിലും 8-ആം നൂറ്റാണ്ടിലും വന്ന പാണ്ഡ്യ, പല്ലവ രാജ്യങ്ങളിലെചരിത്രകാരന്മാരും പണ്ഡിതരും കളഭ്രരെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു. ഇതുകൊണ്ടായിരിക്കാം കളഭ്രരുടെ ഭരണകാലത്തെ ഇരുണ്ട കാലഘട്ടം എന്നും ഭരണമില്ലാത്ത കാലഘട്ടം എന്നും വിളിക്കുന്നത്.