ജമ്മു-കശ്മീർ

ഒരു ഉത്തരേന്ത്യൻ സംസ്ഥാനം
(Jammu and Kashmir (union territory) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കശ്മീർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കശ്മീർ (വിവക്ഷകൾ) എന്ന താൾ കാണുക. കശ്മീർ (വിവക്ഷകൾ)

ജമ്മു-കശ്മീർ (ദോഗ്രി: जम्मू और कश्मीर; ഉറുദു: مقبوضہ کشمیر) ) ഇന്ത്യയുടെ വടക്കേ അതിർത്തിയിൽ ഹിമാലയൻ പർവതനിരകളിലും താഴ്വാരങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന ഒരു കേന്ദ്രഭരണ പ്രദേശമാണ് .തെക്ക് ഹിമാചൽപ്രദേശ്, പടിഞ്ഞാറ് പാകിസ്താൻ, വടക്ക്‌ ചൈന കിഴക്ക് ലഡാക്ക് എന്നിവയാണ് ജമ്മു-കാശ്മീരിന്റെ അതിർത്തികൾ. ജമ്മു, കശ്മീർ, എന്നിങ്ങനെ രണ്ടു പ്രദേശങ്ങളുടെ സഞ്ചയമാണീ പ്രദേശം. വേനൽക്കാലത്ത് ശ്രീനഗറും മഞ്ഞുകാലത്ത് ജമ്മുവുമാണ് തലസ്ഥാനം. മനോഹരങ്ങളായ തടാകങ്ങളും മഞ്ഞു മലകളും ഹരിതാഭമായ താഴ്വാരങ്ങളും നിറഞ്ഞ ഈ പ്രദേശം ഇന്ത്യയിലെ ഏറ്റവും പ്രകൃതിരമണീയമായ പ്രദേശങ്ങളിലൊന്നാണ്. പ്രമുഖ തീർഥാടന കേന്ദ്രങ്ങളായ വൈഷ്ണോ ദേവി, അമർനാഥ്‌ എന്നിവ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്[20].

ജമ്മു-കശ്മീർ
ഔദ്യോഗിക മുദ്ര
Seal
Disputed Occupied Kashmir
കാശ്മീർ പ്രദേശത്തിന്റെ നിലവിലെ അതിർത്തികൾ
ജമ്മു-കാശ്മീറിന്റെ ഇന്ത്യൻ നിയന്ത്രണത്തിലുള്ള പ്രദേശം
ജമ്മു-കാശ്മീറിന്റെ ഇന്ത്യൻ നിയന്ത്രണത്തിലുള്ള പ്രദേശം
Coordinates (Srinagar): 33°27′N 76°14′E / 33.45°N 76.24°E / 33.45; 76.24
രാജ്യം India
ഇന്ത്യൻ യൂണിയനിലേക്കുള്ള പ്രവേശനം26 October 1947
തലസ്ഥാനംശ്രീനഗർ (മെയ്–ഒക്ടോബർ)
ജമ്മു (നവംബർ-ഏപ്രിൽ)[1]
ജില്ലകൾ22
ഭരണസമ്പ്രദായം
 • ലഫ്റ്റനന്റ് ഗവർണർമനോജ് സിൻഹ[2]
 • മുഖ്യമന്ത്രിഒഴിഞ്ഞുകിടക്കുന്നു[3]
 • നിയമസഭദ്വിമണ്ഡലം (87 സീറ്റുകൾ) നിയമസഭ + 36 സീറ്റുകൾ കൗൺസിൽ), (നിലവിൽ നിയമസഭ ജമ്മു കാശ്മീർ ഗവർണർ പിരിച്ച് വിട്ടു.)
 • പാർലമെന്റ് മണ്ഡലംരാജ്യസഭ (4)
ലോക്സഭ (6)
 • ഹൈക്കോടതിജമ്മു കശ്മീർ ഹൈക്കോടതി
വിസ്തീർണ്ണം
 • ആകെ2,22,236 ച.കി.മീ.(85,806 ച മൈ)
•റാങ്ക്5th[note 1]
ഉയരത്തിലുള്ള സ്ഥലം7,672 മീ(25,171 അടി)
താഴ്ന്ന സ്ഥലം300 മീ(1,000 അടി)
ജനസംഖ്യ
 (2011)
 • ആകെ1,25,41,302
 • റാങ്ക്19
 • ജനസാന്ദ്രത56/ച.കി.മീ.(150/ച മൈ)
ജിഡിപി
 • Total (2018–19)1.16 ലക്ഷം കോടി (US$18 billion)
സമയമേഖലUTC+05:30 (IST)
ISO കോഡ്IN-JK
വാഹന റെജിസ്ട്രേഷൻJK
HDIIncrease 0.684[7] (medium)
HDI rank17th (2017)
സാക്ഷരത68.74 (30th)
ഔദ്യോഗിക ഭാഷകൾഉർദു[8]
മറ്റു ഭാഷകൾകശ്മീരി, ഹിന്ദി, ഡോഗ്രി, പഞ്ചാബി, പഹാരി, ഗോജ്രി, ബാൾട്ടി, Dadri, ലഡാക്കി[8][9][10] സാങ്സ്കാരി,[11] ഭദർവാഹി,[12] പുർഗി,[13] ടിബറ്റൻ,[14] ബത്തേരി,[15] ഷൈന,[16] ബുറുഷാസ്കി,[17] ബ്രോക്സ്കാറ്റ്[18] and ഖോവർ[19]
വെബ്സൈറ്റ്jk.gov.in
ഔദ്യോഗിക ചിഹ്നങ്ങൾ of ജമ്മു കാശ്മീർ
മൃഗം
Kashmir stag
പക്ഷി
Black-necked crane
പുഷ്പം
Lotus
വൃക്ഷം
Chinar tree

ഇന്ത്യ സ്വതന്ത്രമായതിനുശേഷം ഏറ്റവുമേറെ വിവാദങ്ങളുണ്ടാക്കിയ ഒരു ഭൂപ്രദേശമാണിത്. ഇന്ത്യ, പാകിസ്താൻ, ചൈന എന്നീ മൂന്നു രാജ്യങ്ങളുൾപ്പെടുന്ന തർക്കപ്രദേശമെന്ന നിലയിലും ഇതിന്റെ ഫലമായുള്ള സംഘർഷങ്ങളുടെ പേരിലും രാജ്യാന്തര ശ്രദ്ധയാകർഷിക്കുന്നു. ജമ്മു-കാശ്മീരിനെ ഇന്ത്യ അതിന്റെ അവിഭാജ്യ ഘടകമായി കരുതുന്നു. എന്നാൽ ഈ ഭൂപ്രദേശത്തിന്റെ പകുതിയോളമേ ഇന്ത്യയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളൂ. എന്നാൽ ജമ്മു-കാശ്മീരിന്റെ മേലുള്ള ഇന്ത്യയുടെ അവകാശവാദത്തെ അയൽ രാജ്യങ്ങളായ പാകിസ്താനും ചൈനയും വർഷങ്ങളായി എതിർക്കുന്നു. വടക്കു പടിഞ്ഞാറുള്ള പ്രദേശങ്ങൾ പാകിസ്താന്റെ നിയന്ത്രണത്തിലുമാണ്. ഇന്ത്യ ഈ പ്രദേശത്തെ പാക്ക് അധിനിവേശ കശ്മീർ എന്നു വിശേഷിപ്പിക്കുന്നു. കിഴക്കുഭാഗത്തുള്ള അക്സായി ചിൻ പ്രദേശം ചൈനയുടെ നിയന്ത്രണത്തിലുമാണ്. ഇവയ്ക്കൊക്കെ പുറമേ സ്വതന്ത്ര കാശ്മീരിനായി പോരാടുന്നവരും തീവ്രവാദ സംഘങ്ങളും ഇവിടെ സജീവമാണ്. ചുരുക്കത്തിൽ അതിർത്തി തർക്കങ്ങളും വിഘടനവാദ പ്രവർത്തനങ്ങളും തീവ്രവാദവും സൈനിക കടന്ന് കയറ്റങ്ങളും മൂലം ഇന്ത്യയിലെ ഏറ്റവും അരക്ഷിതമായ പ്രദേശമായി മാറിയിട്ടുണ്ട് ഈ പ്രദേശം. ഭൂരിപക്ഷവും മുസ്ലിംകളാണ്. ഹിന്ദു, സിഖ് എന്നിവയാണ് ഇവിടുത്തെ മറ്റ് മതങ്ങൾ.

ചരിത്രം തിരുത്തുക

ഇന്ത്യ-പാകിസ്താൻ വിഭജനകാലത്ത് സ്വതന്ത്രമായി നിന്ന പ്രദേശം ആണ് കാശ്മീർ. പിന്നാലെ പാകിസ്താൻ അവരുടെ കൂടെ ചേർക്കുന്നതിന് കാശ്മീരിൽ സൈനിക മുന്നേറ്റം നടത്തി മൂന്നിലൊന്ന് പ്രദേശം കൈവശപ്പെടുത്തി. അപ്പോൾ കശ്മീർ മഹാരാജാവ് ഹരിസിങ് ഇന്ത്യയുടെ സഹായം തേടുകയും ഇന്ത്യയിൽ ലയിക്കാൻ സമ്മതിക്കുകയും ചെയ്തു. അപ്പോൾ മാത്രം ആണ് ഇന്തൃൻ സൈനൃം കാശ്മീരിൽ പ്രവേശിച്ച് പാകിസ്താനുമായി യുദ്ധം ചെയ്തതും. പക്ഷെ പാകിസ്താൻ പിടിച്ചെടുത്ത പ്രദേശം തിരിച്ചു പിടിക്കാൻ ഇന്ത്യക്ക് പറ്റിയില്ല . ഇത് പാക് അധിനിവേശ കാശ്മീർ എന്നറിയപ്പെട്ടു. പാകിസ്താൻ ഗവൺമെന്റ് ഇതിന്റെ സ്വയംഭരണാവകാശം ഉണ്ട് എന്ന് പ്രഖ്യപിച്ചു കൊണ്ട് ഇന്ത്യയുമായി 1947,1965 യുദ്ധം ചെയ്യുകയുണ്ടായി. രണ്ടു യുദ്ധത്തിലും പാകിസ്താൻ പരാജിതരായി. ഇതിനെ തുടർന്ന് പാകിസ്താനിനെ തീവ്രവാദികൾ ഭൂരിഭാഗ ജനവിഭാഗമായ കാശ്മീരിലെ മുസ്ലീം ജനതയെ മതവികാരത്തിന്റെ പേരിൽ ഇളക്കിവിടുകയും തീവ്രവാദ സംഘടനകൾ ഉണ്ടാക്കുകയും, കാശ്മീരിലെ ജനജീവിതം ദുസ്സഹകമാക്കുകയും കൂട്ടകൊലകൾ നടത്തുകയും ചെയ്തു. ഇത് കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിൽ കലാശിച്ചു. 1985 സിയാച്ചിനിൽ നുഴഞ്ഞുകയറ്റം നടത്തിയ പാകിസ്താൻ സേനക്കെതിരെ ഇന്ത്യ ശക്തമായി പ്രതിരോധിക്കുകയും ഒരു യുദ്ധത്തിന്റെ വക്കിൽ എത്തുകയും ചെയ്തു. അതിനുശേഷം 1999ൽ പാകിസ്താൻ സൈന്യം വീണ്ടും കാർഗിലിൽ നുഴഞ്ഞു കയറുകയും ഇന്ത്യയുമായി യുദ്ധത്തിൽ എത്തുകയും ചെയ്റ്റു. യുദ്ധാവസാനം പാകിസ്താൻ സേനയെ തുരത്തി ഓടിക്കുകയും കാർഗിൽ കീഴടക്കുകയും ചെയ്തു. 2019 ഓഗസ്റ്റ് അഞ്ചു വരെ ഇന്ത്യൻ യൂണിയനിൽ പ്രത്യേക പദവിയുള്ള സംസ്ഥാനമായിരുന്നു ജമ്മു കശ്മീർ. ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം, ജമ്മുകാശ്മീരിൽ മറ്റ് ഇന്ത്യക്കാർക്ക് ഭൂമി വാങ്ങാൻ അനുവാദം നിഷേധിക്കുന്ന 35A അനുച്ഛേദം എന്നിവ റദ്ദാക്കി രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഉത്തരവിറക്കി. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ഒഴിവാക്കി പകരം ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചു.

പ്രത്യേക പദവി തിരുത്തുക

2019 ഓഗസ്റ്റ് അഞ്ചു വരെ ഇന്ത്യൻ യൂണിയനിൽ പ്രത്യേക പദവിയുള്ള സംസ്ഥാനമായിരുന്നു ജമ്മു കശ്മീർ. ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കി രാഷ്ട്രപതി റാംനാഥ് കോവിന്ദാണ് ഉത്തരവിറക്കിയത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു സംസ്ഥാനത്തിൻറെ പ്രത്യേക പദവി ഒഴിവാക്കും എന്നത്.

ഇന്ത്യൻ ഭരണഘടനയുടെ 370-ആം വകുപ്പനുസരിച്ച് പ്രതിരോധം, വാർത്താവിനിമയം, വിദേശകാര്യം എന്നീ മേഖലകളിലൊഴികെ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കുന്ന നിയമങ്ങൾ ജമ്മു-കശ്മീരിന് ബാധകമാകണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ അംഗീകാരം ആവശ്യമായിരുന്നു.

കുറിപ്പുകൾ തിരുത്തുക

  1. Jammu and Kashmir is a disputed territory between India, Pakistan and China. The areas of Azad Kashmir and Gilgit-Baltistan administered by Pakistan and Aksai Chin region administered by China are included in the total area.

അവലംബം തിരുത്തുക

  1. Desk, The Hindu Net (8 മേയ് 2017). "What is the Darbar Move in J&K all about?". The Hindu (in Indian English). Archived from the original on 10 നവംബർ 2017. Retrieved 23 ഫെബ്രുവരി 2019.
  2. "Satya Pal Malik sworn in as Jammu and Kashmir governor". The Economic Times. Press Trust of India. 23 ഓഗസ്റ്റ് 2018. Archived from the original on 23 ഓഗസ്റ്റ് 2018. Retrieved 31 ഓഗസ്റ്റ് 2018.
  3. "BJP-PDP alliance ends in Jammu and Kashmir LIVE updates: Mehbooba Mufti resigns as chief minister; Governor's Rule in state". Firstpost. 19 June 2018. Retrieved 19 June 2018.
  4. "Saser Kangri - AAC Publications - Search The American Alpine Journal and Accidents". publications.americanalpineclub.org. Archived from the original on 14 ഫെബ്രുവരി 2019. Retrieved 14 ഫെബ്രുവരി 2019.
  5. Raina, A.N. "Climate Patterns and Climatic Divisions". Archived from the original on 16 ജൂൺ 2018. Retrieved 5 ജൂൺ 2018.
  6. "Jammu and Kashmir Budget Analysis 2018-19". PRSIndia (in ഇംഗ്ലീഷ്). 19 ജനുവരി 2018. Archived from the original on 24 ഫെബ്രുവരി 2019. Retrieved 24 ഫെബ്രുവരി 2019.
  7. "Sub-national HDI – Area Database". Global Data Lab (in ഇംഗ്ലീഷ്). Institute for Management Research, Radboud University. Archived from the original on 23 സെപ്റ്റംബർ 2018. Retrieved 25 സെപ്റ്റംബർ 2018.
  8. 8.0 8.1 "Report of the Commissioner for linguistic minorities: 50th report (July 2012 to June 2013)" (PDF). Commissioner for Linguistic Minorities, Ministry of Minority Affairs, Government of India. p. 49. Archived from the original (PDF) on 8 July 2016. Retrieved 14 January 2015.
  9. Khan, N. (6 ഓഗസ്റ്റ് 2012). The Parchment of Kashmir: History, Society, and Polity (in ഇംഗ്ലീഷ്). Springer. p. 184. ISBN 9781137029584. Archived from the original on 23 ഫെബ്രുവരി 2019. Retrieved 23 ഫെബ്രുവരി 2019.
  10. Aggarwal, J. C.; Agrawal, S. P. (1995). Modern History of Jammu and Kashmir: Ancient times to Shimla Agreement (in ഇംഗ്ലീഷ്). Concept Publishing Company. ISBN 9788170225577. Archived from the original on 24 ഫെബ്രുവരി 2019. Retrieved 23 ഫെബ്രുവരി 2019.
  11. Zangskari (in ഇംഗ്ലീഷ്).
  12. Bhadrawahi (in ഇംഗ്ലീഷ്).
  13. Purik (in ഇംഗ്ലീഷ്).
  14. Shakspo, Nawang Tsering (2005). "Tibetan (Bhoti)—An Endangered Script in Trans-Himalaya". The Tibet Journal. Vol. 30. Library of Tibetan Works and Archives. pp. 61–64. ISSN 0970-5368. JSTOR 43301113.
  15. Bateri (in ഇംഗ്ലീഷ്).
  16. Crane, Robert I. (1956). Area Handbook on Jammu and Kashmir State (in English). University of Chicago for the Human Relations Area Files. p. 179. Shina is the most eastern of these languages and in some of its dialects such as the Brokpa of Dah and Hanu and the dialect of Dras, it impinges upon the area of the Sino-Tibetan language family and has been affected by Tibetan with an overlay of words and idioms.{{cite book}}: CS1 maint: unrecognized language (link)
  17. Pakistan's "Burushaski" Language Finds New Relatives (in ഇംഗ്ലീഷ്).
  18. Brokskat (in ഇംഗ്ലീഷ്).
  19. Simons, Gary F.; Fennig, Charles D. (2017). Ethnologue: Languages of the World, Twentieth Edition (in English). Dallas: SIL International.{{cite book}}: CS1 maint: unrecognized language (link)
  20. "സോനാമാർഗിലെ പ്രഭാതം" (PDF). മലയാളം വാരിക. 2012 ഒക്റ്റോബർ 12. Archived from the original (PDF) on 2016-03-06. Retrieved 2013 ഫെബ്രുവരി 11. {{cite news}}: Check date values in: |accessdate= and |date= (help)

ഇതും കാണുക തിരുത്തുക

"https://ml.wikipedia.org/w/index.php?title=ജമ്മു-കശ്മീർ&oldid=3986862" എന്ന താളിൽനിന്ന് ശേഖരിച്ചത്