വൈഷ്ണോ ദേവി ക്ഷേത്രം

(വൈഷ്ണൊ ദേവി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജമ്മുവിലുള്ള പ്രസിദ്ധമായ ഒരു ഹൈന്ദവ ആരാധനാലയമാണ് വൈഷ്ണോ ദേവി ക്ഷേത്രം. ജമ്മുകാശ്മീരിലെ കത്ര പട്ടണത്തിനു സമീപമുള്ള ത്രികൂട പർവതത്തിലെ ഒരു ഗുഹയിലാണ് പ്രശസ്തമായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നി മൂന്ന് പ്രധാന പ്രതിഷ്ഠകളാണ് ഇവിടെയുള്ളത്.[1] ആദിപരാശക്തിയുടെ സങ്കല്പത്തിലാണ് ആരാധന. ഹിന്ദു വിശ്വാസപ്രകാരം ഐശ്വര്യദേവിയായ മഹാലക്ഷ്മിയുടെ അവതാരമാണ് വൈഷ്ണവി, ത്രികുട, ശ്രീമാതാ റാണി, മഹാദേവി എന്നീ നാമങ്ങളിലും അറിയപ്പെടുന്ന വൈഷ്ണോ ദേവി. പ്രതിവർഷം 1 കോടി തീർത്ഥാടകർ ഈ ഗുഹാക്ഷേത്രം സന്ദർശിക്കുന്നു. നവരാത്രി, ദീപാവലി എന്നിവ പ്രധാന ദിവസങ്ങൾ.

വൈഷ്ണോ ദേവി ക്ഷേത്രം
അടിസ്ഥാന വിവരങ്ങൾ
സ്ഥലംകത്ര, ജമ്മു-കാശ്മീർ
മതവിഭാഗംഹിന്ദുയിസം
സംസ്ഥാനംജമ്മു-കാശ്മീർ
രാജ്യംIndia
വെബ്സൈറ്റ്http://www.maavaishnodevi.org/
വാസ്തുവിദ്യാ തരംഗുഹാക്ഷേത്രം

അവലംബങ്ങൾ തിരുത്തുക

  1. Chauhan, Abha (2021). Understanding Culture and Society in India: A Study of Sufis, Saints and Deities in Jammu Region. Springer. ISBN 9789811615986.
"https://ml.wikipedia.org/w/index.php?title=വൈഷ്ണോ_ദേവി_ക്ഷേത്രം&oldid=3703607" എന്ന താളിൽനിന്ന് ശേഖരിച്ചത്