2020 ഓഗസ്റ്റ് 7 മുതൽ ജമ്മു & കാശ്മീർ ലഫ്റ്റനൻ്റ് ഗവർണറായി തുടരുന്ന ഉത്തർ പ്രദേശിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ് മനോജ് സിൻഹ.(ജനനം : 1 ജൂലൈ 1959) മൂന്ന് തവണ ലോക്സഭാംഗം, ഒന്നാം നരേന്ദ്ര മോദി മന്ത്രിസഭയിലെ കാബിനറ്റ് വകുപ്പിൻ്റെ ചുമതലയുള്ള കേന്ദ്രമന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.[1][2][3][4]

മനോജ് സിൻഹ
Manoj Sinha at the launch of the India Post Payments Bank, in New Delhi on 1 September 2018
ലഫ്റ്റനൻ്റ് ഗവർണർ, ജമ്മു & കാശ്മീർ
ഓഫീസിൽ
2020 ഓഗസ്റ്റ് 7 - തുടരുന്നു
മുൻഗാമിജി.സി.മുർമു
കേന്ദ്രമന്ത്രി(സംസ്ഥാന ചുമതല) റെയിൽവേ
ഓഫീസിൽ
2014-2019
പ്രധാനമന്ത്രിനരേന്ദ്ര മോദി
കേന്ദ്രമന്ത്രി (സംസ്ഥാന ചുമതല) കമ്മ്യൂണിക്കേഷൻസ്
ഓഫീസിൽ
2016-2019
പ്രധാനമന്ത്രിനരേന്ദ്ര മോദി
ലോക്സഭാംഗം
ഓഫീസിൽ
2014, 1999, 1996
മണ്ഡലംഘാസിപ്പൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം (1959-07-01) 1 ജൂലൈ 1959  (65 വയസ്സ്)
ഘാസിപ്പൂർ, ഉത്തർപ്രദേശ്
രാഷ്ട്രീയ കക്ഷിബി.ജെ.പി
പങ്കാളിനീലം ശർമ്മ
കുട്ടികൾ1 Son & 1 daughter
As of 9 ജൂൺ, 2023
ഉറവിടം: സ്റ്റാർസ് അൺഫോൾഡഡ്

ജീവിതരേഖ

തിരുത്തുക

ഉത്തർപ്രദേശിലെ ഘാസിപ്പൂരിലെ മോഹൻപുരയിൽ ഒരു ഭൂമിഹാർ ബ്രാഹ്മിൺ കുടുംബത്തിൽ വീരേന്ദ്ര കുമാർ സിൻഹയുടെ മകനായി 1959 ജൂലൈ ഒന്നിന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം വാരാണസിയിലെ ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് സിവിൽ എൻജിനീയറിംഗിൽ മാസ്റ്റർ ബിരുദം നേടി.

രാഷ്ട്രീയ ജീവിതം

തിരുത്തുക

1982-ൽ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ പ്രസിഡൻ്റായിരുന്നു. 1982-ൽ ബി.ജെ.പി അംഗമായ മനോജ് സിൻഹ 1989 മുതൽ 1996 വരെ ബി.ജെ.പി ദേശീയ കൗൺസിൽ അംഗമായും പ്രവർത്തിച്ചു. 1996, 1999, 2014 എന്നീ വർഷങ്ങളിൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പുകളിൽ ഘാസിപ്പൂരിൽ നിന്ന് ലോക്സഭയിലെത്തി. 1991, 1998, 2004, 2019 ലോക്സഭ തിരഞ്ഞെടുപ്പുകളിൽ ഘാസിപ്പൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2014 മുതൽ 2019 വരെ ഒന്നാം നരേന്ദ്ര മോദി മന്ത്രിസഭയിൽ കാബിനറ്റ് വകുപ്പിൻ്റെ സംസ്ഥാന ചുമതലയുള്ള കേന്ദ്രമന്ത്രിയായും പ്രവർത്തിച്ചു.

ലഫ്റ്റനൻ്റ് ഗവർണർ

തിരുത്തുക

2019 ഓഗസ്റ്റ് 5ന് ആർട്ടിക്കിൾ 370-ആം വകുപ്പ് റദ്ദാക്കി ജമ്മു & കാശ്മീർ രണ്ട് (ജമ്മു & ലഡാക്ക്) കേന്ദ്ര ഭരണ പ്രദേശങ്ങളായി പ്രഖ്യാപിക്കപ്പെട്ടതോടെ ജമ്മു & കാശ്മീരിൻ്റെ പ്രഥമ ലഫ്റ്റനൻ്റ് ഗവർണറായി ജി.സി.മുർമു നിയമിതനായി.

2020 ഓഗസ്റ്റിൽ മുർമു ഗവർണർ സ്ഥാനം രാജിവച്ചതോടെ രണ്ടാമത്തെ ലഫ്റ്റനൻ്റ് ഗവർണറായി മനോജ് സിൻഹ ചുമതലയേറ്റു.[5]

ലഫ്റ്റനൻ്റ് ഗവർണർമാർ

ജമ്മു & കാശ്മീർ

  • ജി.സി.മുർമു : 2019-2020
  • മനോജ് സിൻഹ : 2020-തുടരുന്നു[6]

ലഡാക്ക്

  • ആർ.കെ.മാഥുർ : 2019-2023
  • ബി.ഡി.മിശ്ര : 2023-തുടരുന്നു
  1. "Manoj Sinha appointed L-G of Jammu and Kashmir after Murmu resigns - The Hindu" https://www.thehindu.com/news/national/other-states/manoj-sinha-appointed-l-g-of-jammu-and-kashmir-after-murmu-resigns/article32282517.ece/amp/
  2. "Manoj Sinha appointed as new lieutenant governor of Jammu and Kashmir | Latest News India - Hindustan Times" https://www.hindustantimes.com/india-news/manoj-sinha-appointed-as-new-lieutenant-governor-of-jammu-and-kashmir/story-KB2e86D0DRNUdneNrTmhTI_amp.html
  3. "Jammu and Kashmir: Official Portal" https://jk.gov.in/jammukashmir/?q=https%3A//jk.gov.in/jammukashmir/%3Fq%3Dltgovernor
  4. "Who is Manoj Sinha and why he was chosen as Jammu & Kashmir LG | India News - Times of India" https://m.timesofindia.com/india/explained-who-is-manoj-sinha-and-why-he-was-chosen-as-jammu-kashmir-lg/amp_articleshow/77394300.cms
  5. "Manoj Sinha appointed as new lieutenant governor of Jammu & Kashmir | Mint" https://www.livemint.com/politics/news/manoj-sinha-appointed-as-new-lieutenant-governor-of-jammu-kashmir/amp-11596681367108.html
  6. "manoj sinha: Senior BJP leader Manoj Sinha appointed new Lieutenant Governor of Jammu & Kashmir - The Economic Times" https://m.economictimes.com/news/politics-and-nation/senior-bjp-leader-manoj-sinha-appointed-new-lieutenant-governor-of-jammu-kashmir/amp_articleshow/77384896.cms
"https://ml.wikipedia.org/w/index.php?title=മനോജ്_സിൻഹ&oldid=3983482" എന്ന താളിൽനിന്ന് ശേഖരിച്ചത്