ചിനാർ

(Chinar tree എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജീവിതദൈർഘ്യം കൂടുതലുള്ളതും വളരെ വലുതാവുന്നതുമായ ഒരിനം ഇലപൊഴിക്കും വൃക്ഷമാണ് ചിനാർ (ശാസ്ത്രീയനാമം: Platanus orientalis). ഇന്ത്യയിൽ കാശ്മീരിൽ ധാരാളം പ്രായമുള്ള ചിനാർ വൃക്ഷങ്ങൾ കാണപ്പെടുന്നു. കാശ്മീരി സംസ്കാരത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് ചിനാർ. പണ്ടുമുതലേ പേർഷ്യൻ ഉദ്യാനങ്ങളിൽ ചിനാർ മരം ഉണ്ടായിരുന്നു. കാഷ്മീർ ചരിത്രത്തിൽ പഴയ ഹിന്ദു കാലത്ത് പുണ്യസ്ഥലങ്ങളുടെ ചുറ്റും ഈ മരം നട്ടുപിടിപ്പിച്ചിരുന്നു. പിന്നീട് മുസ്ലീം കാലഘട്ടത്തിലും ഒരു ഉദ്യാനവൃക്ഷമായി ചിനാറിനെ വളർത്തിയിരുന്നു. 1374-ൽ നട്ട ഒരു ചിനാർ മരം ഇപ്പോഴും കാശ്മീരിലുണ്ട്[1]. അമിതമായി ചിനാർ മരങ്ങൾ മുറിച്ചപ്പോൾ സർക്കാർ ഇടപെട്ടു ചിനാർ മുറിക്കുന്നതിനെ നിരോധിച്ചിട്ടുണ്ട്. ഇപ്പോൾ ഒരു ചിനാർ മുറിക്കണമെങ്കിൽ പകരം അഞ്ച് ചിനാർ നട്ടുപിടിപ്പിക്കേണ്ടതാണ്[2].

ചിനാർ
Platanus orientalis tree.JPG
കാഷ്മീരിലെ ഒരു ചിനാർ മരം
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
P. orientalis
ശാസ്ത്രീയ നാമം
Platanus orientalis
L.

ചിത്രശാലതിരുത്തുക

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=ചിനാർ&oldid=3179528" എന്ന താളിൽനിന്ന് ശേഖരിച്ചത്