സ്റ്റാർ സിങ്ങർ

(Idea Star Singer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഏഷ്യാനെറ്റ്‌ സ്റ്റാർ സിങ്ങർ കഴിവുള്ള ഗായകരെ കണ്ടെത്തുക എന്ന ഉദ്ദ്യേശത്തോടെ ഐഡിയ സെല്ലുലാർ സർ‌വീസസും,ഏഷ്യാനെറ്റും ചേർന്ന് അവതരിപ്പിക്കുന്ന ഒരു ടെലിവിഷൻ റിയാലിറ്റി ഷോ ആണ്‌.2006-ൽ ആരംഭിച്ച പരിപാടി ഓരോ കൊല്ലവും തുടരുന്നു. ഭാരതത്തിലെ പ്രധാന പട്ടണങ്ങളിലും ഗൾഫിലും നടത്തിയ യോഗ്യതാമൽസരങ്ങളിൽ നിന്നും തെരഞ്ഞെടുത്തക്കപ്പെട്ടവരാണ്‌ അവസാന വട്ട മൽസരങ്ങളിലേക്ക് തെരഞ്ഞെടുക്കുന്നത്. വർഷ ആണ്‌ ഈ പരിപാടിയുടെ നിലവിലുള്ള അവതാരക.

സ്റ്റാർ സിങ്ങർ
സൃഷ്ടിച്ചത്ഏഷ്യാനെറ്റ്
അവതരണംറിമി ടോമി & അഫ്‌സൽ (2006)
രഞ്ജിനി ഹരിദാസ് & മീര നന്ദൻ (2007)
രഞ്ജിനി ഹരിദാസ്,രമ്യ രവീന്ദ്രൻ & ദേവി (2008)
രഞ്ജിനി ഹരിദാസ് & ദേവി (സീസൺ 4)
രഞ്ജിനി ഹരിദാസ് (സീസൺ 5,6)
റിമി ടോമി (സീസൺ 7)
ജുവൽ മേരി (സീസൺ 8)
വർഷ (സീസൺ 9)
വിധികർത്താക്കൾഔസേപ്പച്ചൻ(2008),ഉണ്ണികൃഷ്ണൻ(2008), എം.ജി. ശ്രീകുമാർ (2007)
ശരത് (2007,2008)
ഉഷാ ഉതുപ്പ് (2007)
എം. ജയചന്ദ്രൻ (2006 & സീസൺ 6)
ജി. വേണുഗോപാൽ
കെ.എസ്. ചിത്ര (സീസൺ 4-9)
രാജ്യം ഇന്ത്യ
സീസണുകളുടെ എണ്ണം9
നിർമ്മാണം
നിർമ്മാണസ്ഥലം(ങ്ങൾ)കേരളം
സമയദൈർഘ്യം60 minutes per episode
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്ഏഷ്യാനെറ്റ്
ഒറിജിനൽ റിലീസ്2006 - നിലവിൽ

വിധികർത്താക്കൾ

തിരുത്തുക
 
രഞ്ജിനി ഹരിദാസ് - 2007 മുതൽ പരിപാടിയുടെ അവതാരക

വിവാദങ്ങൾ

തിരുത്തുക

ഈ പരിപാടിയിലെ നിരാകരിക്കൽ ഊഴം(എലിമിനെഷൻ റൌണ്ട്) എന്ന ഭാഗത്തെ കുറിച്ച് കുറെ വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. ഇത് കൂടാതെ മത്സരാർത്ഥികളുടെ യോഗ്യതയെക്കാൾ പരിപാടിയുടെ നിർമാതാക്കളുടെ താല്പര്യങ്ങൽക്കാണ് മുൻഗണന എന്ന ആരോപണവും ഉയർന്നിരുന്നു. സാധാരണ എസ് എം എസ്സിനെക്കാലും പത്തിരട്ടി ചാർജ്‌ ഈടാക്കി പ്രേക്ഷകരെ വഞ്ചിക്കുകയാണെന്നും ഇങ്ങനെ ലക്ഷക്കണക്കിന്‌ സന്ദേശങ്ങളിലൂടെ കോടികൾ ലാഭമുണ്ടാക്കുന്ന തന്ത്രം മറച്ചുവച്ചാണ്‌ വീണ്ടും മത്സരാർത്ഥികളെ വിജയിപ്പിക്കാൻ സന്ദേശം അയയ്‌ക്കണമെന്ന്‌ ആവശ്യപ്പെടുകയും മാത്രമല്ല ഒരേ നമ്പറിൽ നിന്നും ഈ പരിപാടിയിലേക്ക്‌ ഒന്നിലധികം എസ്‌എംഎസ്‌ അയക്കാമെന്നുള്ളതിൽ നിന്നുതന്നെ സാമ്പത്തിക നേട്ടം മാത്രമാണ്‌ ലക്ഷ്യമെന്നും കാണിച്ചു പൊതു താല്പര്യ ഹർജി നൽകുകയും തുടർന്നു നടത്തിപ്പുകാർക്കെതിരെ വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുക്കാൻ കോടതിയിൽ നിന്നും നിർദ്ദേശം ഉണ്ടാകുകയും ചെയ്തു. ഈ മത്സര ഫലത്തിൽ എസ്എംഎസിന് പ്രധാന്യമില്ലെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു[1].

വിജയികൾ

തിരുത്തുക

വിജയി (പുരുഷൻ)-അരുൺ രാജ് വിജയി (വനിത)-കവിത ജയറാം

2008 ഏപ്രിൽ 19-ന്‌ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മെഗാഫൈനലിൽ പങ്കെടുത്ത മത്സരാർത്ഥികൾ നജീം അർഷാദ്,തുഷാർ എം.കെ.,അരുൺ ഗോപൻ,ദുർഗ്ഗ വിശ്വനാഥ് എന്നിവരാണ്‌. അവരിൽ വിജയികളായവരുടെ സ്ഥാനക്രമം ഇങ്ങനെയാണ്‌.

ഒന്നാം സ്ഥാനം നജീം അർഷാദ് രണ്ടാം സ്ഥാനം ദുർഗ്ഗ വിശ്വനാഥ് മൂന്നാം സ്ഥാനം തുഷാർ എം.കെ. നാലാം സ്ഥാനം അരുൺ ഗോപൻ

2009 ഏപ്രിൽ 25-ന്‌ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മെഗാഫൈനലിൽ പങ്കെടുത്ത മത്സരാർത്ഥികൾ ഗായത്രി, സോണിയ, പ്രശോഭ്, വിവേകാനന്ദൻ, ജിൻസ്, രാഹുൽ എന്നിവരാണ്‌. അവരിൽ വിജയികളായവരുടെ സ്ഥാനക്രമം ഇങ്ങനെയാണ് ഒന്നാം സ്ഥാനാർഹരായ വിവേകാനന്ദനും സോണിയക്കും കോൺഫിഡന്റ് ഗ്രൂപ്പ് നൽകുന്ന 1 കോടി രൂപ വിലമതിക്കുന്ന ഫ്ലാറ്റോ വില്ലയോ ലഭിച്ചു. രണ്ടാം സ്ഥാനാർഹനായ രാഹുലിന്‌ 101 പവൻ സ്വർണ്ണവും മൂന്നാം സമ്മാനാർഹയായ ഗായത്രിക്ക് 2 ലക്ഷം രൂപയും സമ്മാനമായി ലഭിച്ചു.

ഒന്നാം സ്ഥാനം - പുരുഷൻ വിവേകാനന്ദൻ ഒന്നാം സ്ഥാനം -സ്ത്രീ സോണിയ രണ്ടാം സ്ഥാനം രാഹുൽ മൂന്നാം സ്ഥാനം ഗായത്രി നാലാം സ്ഥാനം പ്രശോഭ് അഞ്ചാം സ്ഥാനം ജിൻസ്

ഒന്നാം സ്ഥാനം ജോബി ജോൺ രണ്ടാം സ്ഥാനം ശ്രീനാഥ് മൂന്നാം സ്ഥാനം പ്രീതി വാര്യർ

ഒന്നാം സ്ഥാനം കല്പന രാഘവേന്ദ്ര രണ്ടാം സ്ഥാനം മൃദുല വാര്യർ മൂന്നാം സ്ഥാനം ഇമ്മാനുവേൽ

ഒന്നാം സ്ഥാനം മെറിൻ ജോർജ്ജ് രണ്ടാം സ്ഥാനം രാജീവ് രാജശേഖരൻ മൂന്നാം സ്ഥാനം മേഘ സിജിമോൻ

  1. http://thatsmalayalam.oneindia.in/news/2008/01/10/kerala-cheating-case-against-asianet.html[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=സ്റ്റാർ_സിങ്ങർ&oldid=4097028" എന്ന താളിൽനിന്ന് ശേഖരിച്ചത്