ഫിഖ്‌ഹ്

ഫിഖ്ഹ് (കർമശാസ്ത്രം)
(Fiqh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇസ്‌ലാം മതം

വിശ്വാസങ്ങൾ

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാർഅന്ത്യനാൾ

അനുഷ്ഠാനങ്ങൾ

വിശ്വാസംപ്രാർഥന
വ്രതംസകാത്ത്തീർത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ബിൻ അബ്ദുല്ല
അബൂബക്ർ സിദ്ദീഖ്‌
‌ഉമർ ബിൻ ഖതാബ്‌
‌ഉസ്‌മാൻ ബിൻ അഫ്ഫാൻ
‌അലി ബിൻ അബീത്വാലിബ്‌‌
‌സ്വഹാബികൾസലഫ്
‌‌പ്രവാചകന്മാർ
അഹ്‌ലുൽ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുർആൻനബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകൾ

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകൾ

സുന്നിശിയ
സൂഫിസലഫി പ്രസ്ഥാനം

പ്രധാന മസ്ജിദുകൾ

മസ്ജിദുൽ ഹറംമസ്ജിദുന്നബവി
മസ്ജിദുൽ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യമുസ്‌ലിം പള്ളികൾ
ഹിജ്‌റ വർഷംആഘോഷങ്ങൾ

ഇതുംകൂടികാണുക

ഇസ്ലാമും വിമർശനങ്ങളും

ഇസ്ലാം കവാടം

ഇസ്‌ലാം മതത്തിലെ ശരീഅത്ത്‌ നിയമങ്ങളുടെ അടിസ്ഥാനത്തിൽ കർമ്മപരമായ കാര്യങ്ങളിൽ മതവിധികൾ വ്യക്തമാക്കുന്ന വിജ്ഞാന ശാഖക്കാണ് സാങ്കേതികമായി ഫിഖ്ഹ് അഥവാ ഇസ്ലാമിക കർമശാസ്ത്രം' എന്ന് പറയുന്നത് (അറബി:فقه).ജ്ഞാനം എന്നാണ് ഫിഖ് ഹ് എന്നതിന്റെ ഭാഷാർഥം.

ഫിഖ്ഹിൻറെ അടിസ്ഥാന പ്രമാണങ്ങൾ

തിരുത്തുക

ഇസ്ലാമിക നിയമത്തിന്റെ പ്രാഥമിക ഉറവിടങ്ങൾ

ഇസ്ലാമിക നിയമത്തിന്റെ ദ്വിതീയ ഉറവിടങ്ങൾ

  • إجماع - ഇജ്മാ‍അ (സമവായം,consensus) : ഒരു കാലഘട്ടത്തിലെ മുജ്തഹിദുകളായ (ഗവേഷണംനടത്തുന്ന) പണ്ഡിതൻമാരുടെ ഏകോപിച്ചുള്ള അഭിപ്രായം.
  • ഖിയാസ്: ഒരു കാര്യത്തിന്റെ വിധി അതിനാസ്പദമായ കാരണമുള്ളത് കൊണ്ട് മറ്റൊരു കാര്യത്തിന് ബാധകമാക്കുന്നതിന് ഖിയാസ് എന്ന് പറയുന്നു
  • ഇസ്തിഹ്സാൻ

പ്രധാനമായും നാലു മേഖലകൾ ഫിഖ്ഹിനു കീഴിൽ വരുന്നു.

  1. ഇബാദത്ത് (ആരാധനകൾ): നിസ്കാരം,നോമ്പ്,സകാത്ത്,ഹജ്ജ് തുടങ്ങിയവ ഈ ഇനത്തിൽ പെടുന്നു
  2. മുആമലാത്ത് (ഇടപാടുകൾ): കച്ചവടം,അനന്തരവകാശ നിയമങ്ങൾ
  3. മുനാകഹാത് (വൈവാഹികം): വിവാഹം,വിവാഹമോചനം
  4. ജിനായാത് (പ്രതിക്രിയകൾ): പ്രതികാര നടപടികൾ,കോടതി വിധികൾ

മതവിധികൾ

തിരുത്തുക

ശരീഅത്ത്‌ നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള മത വിധികൾ അഞ്ചായി തരം തിരിച്ചിരിക്കുന്നു.

  1. വാജിബ്:(ഫർള് )നിർബന്ധം, ചെയ്യുന്നത്‌ പ്രതിഫലാർഹം,ഉപേക്ഷിക്കൽ ശിക്ഷാർഹം(ഉദാ: അഞ്ചു നമസ്കാരങ്ങൾ)
  2. സുന്നത്ത് :(മൻദൂബ്‌ , മുസ്തഹബ്ബ് ) ചെയ്യുന്നത് പ്രതിഫലാർഹം,ഉപേക്ഷിക്കൽ ശിക്ഷാർഹമല്ല.(ഉദാ: സുന്നത്ത് നമസ്കാരങ്ങൾ പോലുള്ള ഐച്ഛികനമസ്കാരങ്ങൾ - ഇതുകൂടി കാണുക‍)
  3. ഹറാം: ചെയ്യൽ നിഷിദ്ധം,ശിക്ഷാർഹം,ഉപേക്ഷിക്കൽ പ്രതിഫലാർഹം (ഉദാ:വ്യഭിചാരം,മോഷണം‍)
  4. കറാഹത്ത്/ ഖിലാഫുൽ ഔല(നല്ലതിന് എതിര്): ഉപേക്ഷിക്കൽ പ്രതിഫലാർഹം,ചെയ്യുന്നത് ശിക്ഷാർഹമല്ല (ഉദാ:ഒരുകാലിൽ മാത്രം പാദരക്ഷ ധരിച്ച് നടക്കുക)
  5. മുബാഹ്: പ്രവർത്തിച്ചാലും ഉപേക്ഷിച്ചാലും പ്രതിഫലവും ശിക്ഷയും ഇല്ല .(ഉദാ: പൽ കുടിക്കുക)
"https://ml.wikipedia.org/w/index.php?title=ഫിഖ്‌ഹ്&oldid=3545528" എന്ന താളിൽനിന്ന് ശേഖരിച്ചത്