ഭാഷാർഥം : പ്രവർത്തിക്കൽ തടയപ്പെട്ടത് അഥവാ حلال ന്റെ വിപര്യായം.

ഭാഷാ വ്യാഖ്യാനം : ഖണ്ഡിത പ്രമാണങ്ങളിലൂടെ ശാരിഅ അനിവാര്യമായും  ഉപേക്ഷിക്കാൻ കൽപിച്ചതും ഉപേക്ഷിക്കാതിരിക്കൽ ശിക്ഷക്ക് കാരണമാവുമെന്ന് താക്കീത് നൽകുകയും ഉപേക്ഷിച്ചാൽ പ്രതിഫലാർഹമാവുകയും ചെയ്യുന്ന കാര്യങ്ങളാണ് ഹറാം അഥവാ മഹ്ളൂർ.

ഉദാ : മോഷണം ,വ്യഭിചാരം .. മുഹർറ്മാത്തുകളിലെ مفسدة( ദൂഷ്യവശം) ന്റെ സ്വഭാവമുസരിച് ഹറാമിനെ 2ആയി തരം തിരിച്ചിരിക്കുന്നു 1.മുഹറം ലിദാത്തിഹി (محرم لذاته)

ഇത്തരത്തിലുള്ളവയുടെ ذات (സത്തയി)ൽ തന്നെ مفسدة പ്രകടമാണ് എന്നല്ല ഇവയുടെ അടിസ്ഥാനം തന്നെ مفسدة ആണ് .
  ഉദാ :മോഷണം ,പലിശ ,വ്യഭിചാരം ,ശിർക് .
  ഈ വിഭാഗം മുഹർറമാത്തുകൾ ചെയ്യുന്നത് ശിക്ഷാർഹമാണ് .
  محرم لغيره.2
  അടിസ്ഥാനപരമായി مباح (അനുവദനീയം) ആയ കാര്യങ്ങൾ ചില അസാധരണമായതോ പ്രത്യേക സാഹചര്യങ്ങളിലോ നിഷിദ്ധമാവുന്നു.

ഉദാ : ജുമുഅ സമയത്തുള്ള കച്ചവടം ഹറാം ആവുന്നു ,നമസ്കാരം നിരോധിക്കപ്പെട്ട സമയങ്ങളിലുള്ള നമസ്കാരം (ഉദയാസ്തമയങ്ങൾ ), നോമ്പ് നിരോധിച്ച ദിവസങ്ങളിലുള്ള വ്രതം (പെരുന്നാൾ ദിനങ്ങളിലെ നോമ്പ് )

 ഉപര്യുക്ത ഉദാഹരണങ്ങൾ അടിസ്ഥാനപരമായി അനുവദനീയമാണ് ,പക്ഷെ ചില സാഹചര്യങ്ങളുടെ സ്വാധീനം കാരണം അവ താത്കാലികമായി അതാത് സാഹചര്യങ്ങളിൽ മാത്രമായി ഹറാം ആവുന്നു.
 

ഹറാമിന്റെ വിവിധങ്ങളായ പദപ്രയോഗങ്ങൾ (الصيغة) ഖുർആനിലും സുന്നത്തിലുമായി പരാമർശിക്കപ്പെട്ട ഹറാമിന്റെ വിവിധങ്ങളായ പദപ്രയോഗങ്ങൾ താഴെ വിവരിച്ചിരിക്കുന്നു . 1. തഹ്രീം (التحريم) എന്ന അർഥം വരുന്ന പദങ്ങളാൽ ഹറാമിനെ വ്യക്തമാക്കിയവ ഉദാ : إِنَّمَا حَرَّمَ عَلَيْكُمُ الْمَيْتَةَ وَالدَّمَ وَلَحْمَ الْخِنْزِيرِ وَمَا أُهِلَّ بِهِ لِغَيْرِ اللَّهِ , كُلُّ الطَّعَامِ كَانَ حِلًّا لِبَنِي إِسْرَائِيلَ إِلَّا مَا حَرَّمَ إِسْرَائِيلُ على نَفْسِه.. 2.അനുവദനനിയമല്ല എന്നർത്ഥം വരുന്ന പാതങ്ങളാൽ വ്യക്തമാക്കപ്പെട്ടവ. ഉദാ :فَإِنْ طَلَّقَهَا فَلَا تَحِلُّ لَهُ مِنْ بَعْدُ حَتَّى تَنْكِحَ زَوْجًا غَيْرَه ۗ 3. النهيന്റെ അർഥം വരുന്ന പദപ്രയോഗങ്ങളിലൂടെ വന്നിട്ടുള്ളവ, ഇവ 5 രൂപത്തിലാവുന്നു a.താക്കീതിന്റെ (زجر) സ്വഭാവത്തിലുള്ളത് ഉദാ : لا يجوز بيع القطط والقردة والكلاب وغيرها من كل ذي ناب من السباع، لأن النبي صلى الله عليه وسلم نهى عن ذلك وزجر عنه، ولما في ذلك من إضاعة المال.

3.വിരമിക്കാൻ കല്പിക്കുന്ന സ്വഭാവത്തിൽ വന്നിട്ടുള്ളവ ഉദാ : وَلَا تَقُولُوا ثَلَاثَةٌ انْتَهُوا خَيْرًا لَكُمْ إِنَّمَا اللَّهُ إله وَاحِدٌ 4. الفعل المضارع ന്റെ കൂടെ النهي ന്റെ لا വരുക. ഉദാ : وَلَا تَقْرَبُوا الزِّنَا إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلًا 5. لا ينبغي എന്നതിലൂടെ ഹറാമിനെ സൂചിപ്പിക്കുന്നത് ഉദാ: لا ينبغي هذا للمتقين(متفق عليه) 6.ഉപേക്ഷിക്കാൻ കല്പിക്കുന്ന സ്വഭാവത്തിലുള്ള പ്രയോഗങ്ങളിലൂടെ ഹറാമിനെ സൂചിപ്പിക്കുന്നത് ഉദാ : يأيها الذين امنوا۟ إِنَّمَا الخمر والميسر والأنصاب ولأزلام رجس مِّنْ عَمَلِ الشيطان فاجتنبوه لَعَلَّكُمْ تُفْلِحُونَ، قُلْ هُوَ أَذًى فَاعْتَزِلُوا النِّسَاءَ فِي الْمَحِيض. 4.ചില കാര്യങ്ങൾ പ്രവർത്തിക്കുന്നതിലൂടെ ഇഹ-പര ശിക്ഷക്കർഹനാവുമെന്ന് താകീത് ചെയ്യപ്പെട്ട പ്രവർത്തികളും ഹറാമിനെ സൂചിപ്പിക്കുന്നു, ഇവ 3ആയി തരംതിരിക്കപ്പെട്ടിരിക്കുന്നു 1.ഹുദൂദ് നിശ്ചയിക്കപ്പെട്ട പ്രവർത്തികൾ ഉദാ : وَالسَّارِقَةُ فَاقْطَعُوا أَيْدِيَهُمَا جَزَاءً بِمَا كَسَبَا, الزَّانِيَةُ وَالزَّانِي فَاجْلِدُوا كُلَّ وَاحِدٍ مِنْهُمَا مِائَةَ جَلْدَةٍ 2.ശിക്ഷകൊണ്ട് താക്കീത് ചെയ്യപ്പെട്ട പ്രവർത്തികൾ ഉദാ : فَإِنْ لَمْ تَفْعَلُوا فَأْذَنُوا بِحَرْبٍ مِنَ اللَّهِ وَرَسُولِهِ 3.ചില പ്രവർത്തികൾ ശാപത്തിനുകാരണമാവുമെന്ന് പറയുന്നതിലൂടെ ഹറാമിനെ സൂചിപ്പിക്കുന്നവ. 5.ഒരു പ്രവർത്തിയെ വർണിക്കുന്നതിലൂടെ അത് തെറ്റാണെന്നു പറയുന്ന സ്വഭാവത്തിലുള്ള പ്രയോഗങ്ങൾ. ഉദാ : [ما من ‏ذنب أجدر أن يعجل الله تعالى لصاحبه العقوبة في الدنيا مع ما يدخر له في الآخرة مثل البغي ‏وقطيعة الرحم(‏حديثه صحيح رواه أبو داود وغيره عن أبي بكر).] [سئل رسول(ص) عن الكبائر؟ قال: الإشراك با الله، وعقوق الوالدين، وقتل النفس وشهادة الزور.]

6.ഒരു പ്രവൃത്തിയെ അത് فسق, ظلم،،عدوان എന്നോ അതുപോലെയുള്ള മറ്റു മോശമായ വിശേഷണങ്ങളിലൂടെ വർണിക്കുന്നതിലൂടെ ഹറാമിനെ സൂചിപ്പിക്കുന്നവ. ഉദാ : ‏ [‏حديث عبدالله بن عمرو رضي الله عنهما قال: ‏جاء اعرابي إلى النبي صلى الله عليه وسلم يسأله عن الوضوء ‏ ‏فأراه الوضوء ‏‏ثلاثا ثلاثا ثم قال هكذا الوضوء ،فمن زاد على هذا فقد أساء وتعدى وظلم وإن تفعلوا فإنه فيوق بكم.] [وإن تفعلوا فإنه فسوق بكم] 7.ഒരു പ്രവർത്തി ചെയ്‌തയാളെ ആ പ്രവൃത്തിയുടെ പേരിൽ ഏതെങ്കിലും മൃഗത്തോടോ, പിശാചിനോടോ ഉപമിക്കുന്നതിലൂടെ ഹറാമിനെ സൂചിപ്പിക്കുന്ന പ്രയോഗങ്ങൾ. ഉദാ : [عَنْ أَبِي هُرَيْرَةَ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: (إِنَّ مَثَلَ الَّذِي يَعُودُ فِي عَطِيَّتِهِ كَمَثَلِ الْكَلْبِ أَكَلَ حَتَّى إِذَا شَبِعَ قَاءَ ثُمَّ عَادَ فِي قَيْئِهِ فَأَكَلَهُ] [إِنَّ الْمُبَذِّرِينَ كَانُوا إِخْوَانَ الشَّيَاطِينِ] [ومن يتولهم منكم فإنهم منهم]

التنبيه ഹനഫികളുടെ വീക്ഷണത്തിൽ ഖുർആൻ, ഹദീസ് മുതവാത്തിർ പോലുള്ള قطعي الورود മുഖേന നിഷിദ്ധം സ്ഥിരപ്പെട്ടവയെ മാത്രമേ ഹറാമായി പരിഗണിക്കുകയുള്ളു ،احاديث الآحاد പോലുള്ള ظني دلالة മുഖേന നിഷിദ്ധമാക്കപ്പെട്ടവയെ المكروه تحريم എന്നാണ് വിളിക്കുന്നത്. എന്നാൽ ഭൂരിഭാഗം പണ്ഡിതന്മാർക്കിടയിലിങ്ങനെയൊരു വിഭജനമില്ല. ഉസ്താദ് ഖല്ലാഫും ഹറാമിനെ 2ആയിട്ടു വിഭജിച്ചിട്ടുണ്ട് ,محرم أصالة لذاته എന്നും محرم لعارض എന്നുമാണവ. 1.محرم أصالة لذاته: ഉസ്താദ് ജുദയുടെ محرم لذاته എന്ന വിഭജനത്തിൻറെ ഖല്ലാഫ് പതിപ്പ് മാത്രമാണിത്, തലക്കെട്ടിൽ മാത്രമേ മാറ്റം ഒള്ളു ഉള്ളടക്കം മുമ്പുപറഞ്ഞതുതന്നെയാണ്. 2.محرم لعارض: മുൻപുപറഞ്ഞതുപോലെതന്നെ ഈ വിഭജനവും ജുദയ്ന്റെ محرم لغيره എന്ന വിഭജനവുമായി യാതൊരു മാറ്റവുമില്ലാത്തതാണ്, തലക്കെട്ടിൽ മാത്രമേ മാറ്റം പ്രകടമൊള്ളൂ.

"https://ml.wikipedia.org/w/index.php?title=ഹറാം&oldid=3950342" എന്ന താളിൽനിന്ന് ശേഖരിച്ചത്