എന്നും എപ്പോഴും
മലയാള ചലച്ചിത്രം
(Ennum Eppozhum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മോഹൻലാൽ, മഞ്ജു വാര്യർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2015-ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് എന്നും എപ്പോഴും. ആന്റണി പെരുമ്പാവൂർ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചു. രവീന്ദ്രൻ കഥയും രഞ്ജൻ പ്രമോദ് തിരക്കഥയും നിർവഹിച്ച ചിത്രം 2015-ലെ വിഷുവിനാണ് തിയറ്ററുകളിൽ എത്തിയത്.
എന്നും എപ്പോഴും | |
---|---|
സംവിധാനം | സത്യൻ അന്തിക്കാട് |
നിർമ്മാണം | ആന്റണി പെരുമ്പാവൂർ |
കഥ | രവീന്ദ്രൻ |
തിരക്കഥ | രഞ്ജൻ പ്രമോദ് |
അഭിനേതാക്കൾ | മോഹൻലാൽ മഞ്ജു വാരിയർ ഇന്നസെന്റ് ലെന റീനുമാത്യൂസ് ജേക്കബ് ഗ്രിഗറി |
സംഗീതം | വിദ്യാസാഗർ |
ഛായാഗ്രഹണം | നിൽ ഡി കത്ത |
ചിത്രസംയോജനം | കെ.രാജഗോപാൽ |
സ്റ്റുഡിയോ | ആശിർവാദ് സിനിമാസ് |
വിതരണം | മാക്സ്ലാബ് റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 147 മിനിട്ടുകൾ |
കഥാസംഗ്രഹം
തിരുത്തുകമോഹൻലാൽ ഈ ചിത്രത്തിൽ വനിതാ മാഗസിൻ ആയ വനിതാ രത്നത്തിന്റെ സ്റ്റാഫ് റിപ്പോർട്ടർ വിനീത് എൻ പിള്ള ആയിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. മഞ്ജു വാര്യർ അഡ്വക്കേറ്റ് ദീപ എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിക്കുന്നത്.മോഹൻലാലിന്റെ വിനീത് എൻ പിള്ള എന്ന കഥാപാത്രം ഒരു ഇന്റർവ്യൂ എടുക്കാൻ വേണ്ടി നടക്കുന്ന സംഭവ വികാസങ്ങളോടെയാണ് ചിത്രത്തിന്റെ കഥപുരോഗമിക്കുന്നത്.
ക്ര.നം. | താരം | വേഷം |
---|---|---|
1 | മോഹൻലാൽ | വിനീത് എൻ പിള്ള |
മഞ്ജു വാര്യർ | ദീപ | |
ലെന | ഫെറ | |
ഇന്നസെന്റ് | കറിയാച്ചൻ | |
റീനു മാത്യൂസ് | കല്യാണി | |
ജേക്കബ് ഗ്രിഗറി | മാത്തൻ | |
കല്പന | ബിന്ദു നൈനാൻ | |
ജയപ്രകാശ് കുളൂർ | ജഡ്ജ് | |
മിനോൺ | ഗണപതി | |
രഞ്ജി പണിക്കർ | ജി എം ബിൽഡേഴ്സ് സി ഇ ഒ | |
ദിലീഷ് പോത്തൻ | കോടതിയിലെ മകൻ | |
കൽപ്പന | പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു നൈനാൻ | |
സന്തോഷ് കീഴാറ്റൂർ | ടാക്സിഡ്രൈവർ-വില്ലൻ | |
ഇന്ദിര ആനന്ദ് | ശ്രീകുമാരിയമ്മ | |
ശ്രീയ രമേഷ് | ഡോക്ടർ ശ്രീദേവി | |
ബേബി അദ്വൈത | മിയ | |
കോട്ടയം പ്രദീപ് | ക്യാന്റീൻ ജീവനക്കാരൻ | |
കോഴിക്കോട് ശാരദ | കോടതിയിലെ അമ്മ | |
ഉഷ കരുനാഗപ്പള്ളി | റോസി | |
ചാലി പാല | ജോർജ്ജേട്ടൻ | |
പ്രൊഫസ്സർ സി ആർ ഓമനക്കുട്ടൻ | കല്യാണിയുടെ അകിൾ | |
കൃഷ്ണൻ പോറ്റി | അയൽവാസി | |
ഡിസ്നി ജെയിംസ് | ||
ബിന്ദു ഡെൽഹി | വനിതാരത്നം സ്റ്റാഫ് | |
ബാബു അന്നൂർ | പ്യൂൺ | |
ഗ്രേസി | ഉഷ | |
മുൻഷി ദിലീപ് | ഫോട്ടോഗ്രാഫർ രെഞ്ചു | |
ബൈജു വി കെ | വക്കീൽ | |
ദിവ്യ എം നായർ | വിനീത് എൻ പിള്ളയുടെ ഓഫീസ് സ്റ്റാഫ് | |
നവജിത് നാരായണൻ | ||
മനീഷ കെ എസ് | ||
എം കെ ബാബു | ഭൈരവൻ | |
എം ജി ശശി | തോമസ് |
പുറം കണ്ണികൾ
തിരുത്തുക- എന്നും എപ്പോഴും ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ഔദ്യോഗിക വെബ്സൈറ്റ്
- Aashirvad Cinemas website Archived 2015-01-08 at the Wayback Machine.
- Official Youtube channel
- ↑ "എന്നും എപ്പോഴും(2015)". www.m3db.com. Retrieved 2021-10-16.