അന്തിക്കാട്
Muttichoor
അന്തിക്കാട് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | തൃശ്ശൂർ |
ഏറ്റവും അടുത്ത നഗരം | തൃശ്ശൂർ |
ലോകസഭാ മണ്ഡലം | തൃശ്ശൂർ |
നിയമസഭാ മണ്ഡലം | നാട്ടിക |
ജനസംഖ്യ • ജനസാന്ദ്രത |
19,426 (2001—ലെ കണക്കുപ്രകാരം[update]) • 1,495/കിമീ2 (1,495/കിമീ2) |
സ്ത്രീപുരുഷ അനുപാതം | 1133 ♂/♀ |
സാക്ഷരത | 93.19% |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം | 12.99ച.കി.മീ. km² (പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "ച" sq mi) |
10°27′29″N 76°07′35″E / 10.457940°N 76.1263700°E
തൃശൂർ ജില്ലയിലെ ഒരു ഗ്രാമം ആണ് അന്തിക്കാട്. തൃശൂർ താലൂക്കിലെ തെക്കുപടിഞ്ഞാറേ കോണിലാണ് അന്തിക്കാട് സ്ഥിതിചെയ്യുന്നത്. 10° 27' വ., 76° 80' കി. വടക്ക് മണലൂർ, എറവ്, വെളുത്തൂർ എന്നിവയും കിഴക്ക് പുള്ളും തെക്കുചാഴൂർ, കിഴക്കുമുറി എന്നിവയും പടിഞ്ഞാറ് വടക്കുമ്മുറി, പടിയം എന്നിവയുമാണ് അന്തിക്കാടിനു ചുറ്റുമുള്ള ഗ്രാമങ്ങൾ. നല്ലൊരു കള്ളുചെത്തുവ്യവസായകേന്ദ്രം കൂടിയാണ് അന്തിക്കാട്. വിസ്തീർണം 7.5 ച.കി.മീ. മലയാള ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാട് ഈ നാട്ടുകാരനാണ്.യുവ സംവിധാനായ ഷൈജു അന്തിക്കാട് എന്നിവരും ഈ നാട്ടുകാർ തന്നെ .
ഭൂമിശാസ്ത്രം
തിരുത്തുകവില്ലേജിന്റെ കിഴക്കും വടക്കും ഭാഗങ്ങൾ പൊതുവേ ആൾപ്പാർപ്പില്ലാത്തതാണ്. മനകൊടി കായൽ നികത്തിയെടുത്ത 'കോൾകൃഷി'പ്പാടങ്ങൾ ഇവിടെ വ്യാപിച്ചു കിടക്കുന്നു. സമുദ്രനിരപ്പിലും താണുകിടക്കുന്ന ഈ പ്രദേശം ആണ്ടിൽ ഏഴെട്ടുമാസത്തോളവും വെള്ളത്തിനടിയിലാണ് [1]; വേനൽക്കാലത്തു വെള്ളം വറ്റിച്ചു നെൽകൃഷി ചെയ്യുന്നു. അന്തിക്കാടിന്റെ പടിഞ്ഞാറെ പകുതി നിരപ്പായ കൃഷിസ്ഥലങ്ങളാണ്. തെങ്ങിൻതോപ്പുകളും ഇരുപ്പൂനിലങ്ങളും കൊണ്ടു നിറഞ്ഞ ഇവിടെ ജനങ്ങൾ തിങ്ങിപ്പാർക്കുന്നു.
സാംസ്കാരികം
തിരുത്തുകകള്ളുചെത്തും കോൾകൃഷിയുമാണ് ഇവിടത്തെ പ്രധാന തൊഴിൽ. ജനങ്ങളിൽ ഭൂരിഭാഗവും ഹിന്ദുക്കൾ ആണ്; ബാക്കിയുള്ളവർ ക്രിസ്ത്യാനികൾ, മുസ്ളിങ്ങൾ തുടങ്ങിയവരും. തൃശൂർ-കാഞ്ഞാണി-പെരിങ്ങോട്ടുക്കര-തൃപ്രയാർ റോഡാണ് പ്രധാന ഗതാഗതമാർഗം. അന്തിക്കാട് പഞ്ചായത്തിനെ എൻ.എച്ച് 17 മായി ബന്ധിപ്പിച്ചുകൊണ്ട് മുറ്റിച്ചൂർ പാലം 2011 ഇൽ തുറന്നു. പോലീസ് സ്റ്റേഷൻ, സബ്-രജിസ്ട്രാർ ആഫീസ്, വില്ലേജ് ആഫീസ്, പഞ്ചായത്ത് ആഫീസ് തുടങ്ങിയ ഗവൺമെന്റ് സ്ഥാപനങ്ങളും മറ്റു സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിച്ചുവരുന്നു. അന്തിക്കാട് ബ്ളോക്കിന്റെ ആസ്ഥാനം വില്ലേജിനു പുറത്താണ്. ഇവിടെ ധാരാളം ക്ഷേത്രങ്ങളും പള്ളികളുമുണ്ട്.
ആരാധനാലയങ്ങൾ
തിരുത്തുക- മാങ്ങാട്ടുക്കര ശ്രീരാമസ്വാമി ക്ഷേത്രം
- പഴങ്ങാപ്പറമ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
- അന്തിക്കാട് മൂകാംബിക ക്ഷേത്രം
- വളളൂർ ആലുംതാഴം ശ്രീ മഹാവാരാഹി ദേവി ക്ഷേത്രം
- പുത്തൻപിള്ളിക്കാവ് ഭഗവതി ക്ഷേത്രം
- അന്തിക്കാട് സെന്റ് ആന്റണീസ് പള്ളി
- അന്തിക്കാട് ജുമാമസ്ജിദ്
- പള്ളത്ത് ശ്രീ മുത്തപ്പൻ ക്ഷേത്രം(കെ കെ മേനോൻ ഷെഡ് )
- പുത്തൻപീടിക സെന്റ് ആന്റണീസ് പള്ളി
- മുറ്റിച്ചൂർ കല്ലാറ്റുപുഴ ശിവക്ഷേത്രം
- മുറ്റിച്ചൂർ അയ്യപ്പൻ കാവ് ക്ഷേത്രം
- മുറ്റിച്ചൂർ ജുമാമസ്ജിദ്
- മുറ്റിച്ചൂർ ശൈഖുനാ ഇ കെ അഹ്‌മദ് ഹാജി മുസ്‌ലിയാർ മഖ്‌ബറ
- മസ്ജിദുൽ ഹുദ മുറ്റിച്ചൂർ കടവ്
- ഇൽമുൽ ഹുദ മസ്ജിദ് കാരമാക്കൽ
- മസ്ജിദുൽ തഖ്‌വ കോക്കാൻ മുക്ക്
- ചൂരക്കോട് ശ്രീ ദുർഗാ ഭഗവതി ക്ഷേത്രം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുക- കെ ജി എം എൽ പി സ്കൂൾ
- ഹൈ സ്കൂൾ അന്തിക്കാട്
- ഗവർമെന്റ് എൽ പി സ്കൂൾ
- സെന്റ്: ആന്റണീസ് ഹയർ സെക്കണ്ടറി സ്കൂൾ പുത്തൻപീടിക
- എ എൽ പി സ്കൂൾ മുറ്റിച്ചൂർ
- സുബുലുൽ ഹുദ ഹയർ സെക്കണ്ടറി മദ്രസ മുറ്റിച്ചൂർ
- ഇൽമുൽ ഹുദ മദ്രസ കാരമാക്കൽ
- എ യു പി എസ് മാങ്ങാട്ടുകര
- പ്രശസ്തരായ വ്യക്തികൾ**
- സത്യൻ അന്തിക്കാട്
- കെ.പി രാജേന്ദ്രൻ
- കെ.പി പ്രഭാകരൻ
- വി.എസ് സുനിൽ കുമാർ
- വി.എം. സുധീരൻ
- ഷൈജു അന്തിക്കാട്
- രമേഷ് പള്ളത്ത്
- സജിൻ (സാന്ത്വനം ശിവൻ)
- കെ. രാജൻ
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുക2001 ലെ സെൻസസ് പ്രകാരം ഇവിടുത്തെ ജനസംഖ്യ 9051 ആണ്. ഇതിൽ 4204 പുരുഷന്മാരും 4847 സ്ത്രീകളുമുണ്ട്.[2]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-10-11. Retrieved 2012-06-26.
- ↑ "Census of India : Villages with population 5000 & above". Retrieved 2008-12-10.
{{cite web}}
:|first=
missing|last=
(help)CS1 maint: multiple names: authors list (link)
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- http://lsgkerala.in/anthikadpanchayat/history/ Archived 2015-10-11 at the Wayback Machine.