ആനത്തോട് അണക്കെട്ട്

(Anathode Flanking Dam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ സീതത്തോട് ഗ്രാമപഞ്ചായത്തിൽ റാന്നി വനമേഖലയിൽ പമ്പാനദിയുടെ യുടെ പോഷകനദിയായ കക്കി നദിയിൽ നിർമിച്ചിരിക്കുന്ന കക്കി അണക്കെട്ടിന്റെ ഒരു പാർശ്വ അണക്കെട്ടാണ് ആനത്തോട് പാർശ്വ അണക്കെട്ട്[1] . ശബരിഗിരി ജലവൈദ്യുതപദ്ധതി[2] , [3]യുടെ ഭാഗമാണ് ഇത് . കക്കി–ആനത്തോട് ഡാമുകളിൽ സംഭരിക്കുന്ന വെള്ളം പെൻസ്റ്റോക്ക് പൈപ്പുകൾ വഴിയാണ് ശബരിഗിരി പവർഹൗസിൽ എത്തിക്കുന്നത്.ആനത്തോട് അണക്കെട്ടിൽ നിന്ന് പുറത്തേക്കു ഒഴുകുന്ന വെള്ളം കക്കിയാറായി പമ്പയിൽ വെച്ച് പമ്പാ നദിയിൽ ചേരുന്നു .റാന്നി - ആങ്ങമൂഴി - മൂഴിയാർ - വണ്ടിപ്പെരിയാർ റൂട്ടിൽ ആണ് അപ്പർമൂഴിയാർ സ്പിൽവേ ഡാം , അപ്പർ മൂഴിയാർ , കക്കി , ആനത്തോട്, പമ്പ,മീനാർ,കുള്ളാർ,ഗവി എന്നീ അണക്കെട്ടുകളും മൂഴിയാറിലെ ശബരിഗിരി പവർ ഹൗസും സ്ഥിതി ചെയ്യുന്നത് .പെരിയാർ നാഷണൽ പാർക്കിനോട് ചേർന്നുള്ള വന മേഖലയിലാണ് അണക്കെട്ടു സ്ഥിതി ചെയ്യുന്നത്

ആനത്തോട് പാർശ്വ അണക്കെട്ട്
കക്കി റിസെർവോയറിൽ നിന്നുള്ള അണക്കെട്ടിന്റെ ദൃശ്യം
സ്ഥലംറാന്നി,പത്തനംതിട്ട ജില്ല, കേരളം,ഇന്ത്യ
നിർദ്ദേശാങ്കം9°20′29.5512″N 77°09′1″E / 9.341542000°N 77.15028°E / 9.341542000; 77.15028
പ്രയോജനംവൈദ്യുതി നിർമ്മാണം
നിർമ്മാണം പൂർത്തിയായത്1967
പ്രവർത്തിപ്പിക്കുന്നത്KSEB,കേരള സർക്കാർ
അണക്കെട്ടും സ്പിൽവേയും
തടഞ്ഞുനിർത്തിയിരിക്കുന്ന നദികക്കിയാർ
ഉയരം51.8 മീ (170 അടി)
നീളം376.12 മീ (1,234 അടി)
സ്പിൽവേകൾ4
സ്പിൽവേ തരംOgee
സ്പിൽവേ ശേഷി1785 M3/Sec
റിസർവോയർ
Creates കക്കി റിസർവോയർ
ആകെ സംഭരണശേഷി455,400,000 ഘന മീറ്റർ (1.608×1010 cu ft)
ഉപയോഗക്ഷമമായ ശേഷി446,800,000 ഘന മീറ്റർ (1.578×1010 cu ft)
Catchment area225.51 Sq. Km
Power station
Operator(s)KSEB
Commission date1967
Turbines6 x 50 Megawatt (Pelton-type)
Installed capacity300 MW
Annual generation1338 MU
ശബരിഗിരി ജലവൈദ്യുതപദ്ധതി

വൈദ്യുതി ഉത്പാദനം

തിരുത്തുക

ശബരിഗിരി ജലവൈദ്യുതപദ്ധതി യിൽ 50 മെഗാവാട്ടിന്റെ 6 ടർബൈനുകൾ ഉപയോഗിച്ച് 300 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു [4] .വാർഷിക ഉൽപ്പാദനം 1338 MU ആണ്.1967 നവംബർ 26 ന് യന്ത്രം കമ്മീഷൻ ചെയ്തു.തുടർച്ചയായ നവീകരണങ്ങളോടെ 2009 ഓടു കൂടി 300 മെഗാവാട്ടിൽ നിന്ന് 340 മെഗാവാട്ടായി ശേഷി ഉയർത്തി .

ചിത്രശാല

തിരുത്തുക

കൂടുതൽ കാണുക

തിരുത്തുക
  1. "Anathode_Flanking_(Eb)_Dam_D03364-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Sabarigiri Hydroelectric Project JH01237-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  3. "SABARIGIRI HYDRO ELECTRIC PROJECT-". www.kseb.in.[പ്രവർത്തിക്കാത്ത കണ്ണി]
  4. "Sabarigiri Power House PH01244 -". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആനത്തോട്_അണക്കെട്ട്&oldid=4300961" എന്ന താളിൽനിന്ന് ശേഖരിച്ചത്