ശബരിഗിരി ജലവൈദ്യുതപദ്ധതി

കേരളത്തിലെ ജലവൈദ്യുത പദ്ധതി

പ്രതിവർഷം 1338 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ജലവൈദ്യുതപദ്ധതിയാണ് ശബരിഗിരി ജലവൈദ്യുതപദ്ധതി[1] ,[2]. പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിലെ സീതത്തോട് ഗ്രാമപഞ്ചായത്തിൽ ആങ്ങമ്മൂഴി - ഗവി റൂട്ടിലെ മൂഴിയാറിൽ ആണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത്[3], [4]. 1966 ഏപ്രിൽ18 നു ഇതു പ്രവർത്തനം തുടങ്ങി.പദ്ധതിയ്ക്കായി പമ്പയിലും കക്കിയിലും അണക്കെട്ടുകൾ നിർമ്മിച്ച് 3200 മീറ്റർ നീളമുള്ള ഒരു തുരങ്കം വഴി ബന്ധിപ്പിച്ചു . മൂഴിയാറിലെ പവർ ഹൗസിൽ പെൻസ്റ്റോക്ക് പൈപ്പുകൾ വഴി വെള്ളം എത്തിച്ചു 6 ജനറേറ്ററുകൾ ഘടിപ്പിച്ച് ഉത്പാദനം നടത്തുന്നു.[5] കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജലവൈദ്യുതപദ്ധതിയാണ് ഇത് [6].പദ്ധതിയിൽ 5 ജലസംഭരണികളും 7 അണക്കെട്ടുകളും ഒരു പവർ ഹൗസും ഉൾപ്പെടുന്നു.

ശബരിഗിരി ജലവൈദ്യുതപദ്ധതി
പമ്പ അണക്കെട്ട്
സ്ഥലംമൂഴിയാർ,റാന്നി,പത്തനംതിട്ട ജില്ല, കേരളം,ഇന്ത്യ
നിർദ്ദേശാങ്കം9°18′33.6″N 77°04′22″E / 9.309333°N 77.07278°E / 9.309333; 77.07278
പ്രയോജനംജലവൈദ്യുതി
നിലവിലെ സ്ഥിതിCompleted
നിർമ്മാണം പൂർത്തിയായത്1967
ഉടമസ്ഥതകേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്
Power station
TypeHydro Power Plant
Installed capacity340 MW (6 x 50 MW) (Pelton-type)
Website
Kerala State Electricity Board
പ്രതിവർഷം 1338 ദശലക്ഷം യൂണിറ്റ്

പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും പവർ ഹൗസുകളും

തിരുത്തുക

1) ശബരിഗിരി പവർ ഹൗസ്

1) കക്കി അണക്കെട്ട് ( കക്കി ജലസംഭരണി )

2) ആനത്തോട് അണക്കെട്ട് ( കക്കി ജലസംഭരണി )

3) പമ്പ അണക്കെട്ട് ( പമ്പ ജലസംഭരണി )

4) ഗവി അണക്കെട്ട് ( ഗവി ജലസംഭരണി )

5) കുള്ളാർ അണക്കെട്ട് ( ഗവി ജലസംഭരണി )

6) മീനാർ I അണക്കെട്ട് ( മീനാർ Iജലസംഭരണി )

7) മീനാർ II അണക്കെട്ട് ( മീനാർ II ജലസംഭരണി )

വൈദ്യുതി ഉത്പാദനം

തിരുത്തുക

ശബരിഗിരി ജലവൈദ്യുതപദ്ധതി യിൽ 50 മെഗാവാട്ടിന്റെ 6 ടർബൈനുകൾ (PELTON TYPE- Allis-Chalmers USA) ഉപയോഗിച്ച് 300 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു . Allis-Chalmers USA ആണ്  ജനറേറ്റർ .വാർഷിക ഉൽപ്പാദനം 1338 MU ആണ്.1967 നവംബർ 26 ന് യന്ത്രം കമ്മീഷൻ ചെയ്തു.തുടർച്ചയായ നവീകരണങ്ങളോടെ 2009 ഓടു കൂടി 300 മെഗാവാട്ടിൽ നിന്ന് 340 മെഗാവാട്ടായി ശേഷി ഉയർത്തി .



യൂണിറ്റ് റേറ്റിംഗ് കമ്മീഷൻ ചെയ്ത ദിവസം
യൂണിറ്റ് 1 50 MW 18.04.1966
യൂണിറ്റ് 2 50 MW 14.06.1966
യൂണിറ്റ് 3 50 MW 29.12.1966
യൂണിറ്റ് 4 50 MW 22.06.1967
യൂണിറ്റ് 5 50 MW 09.09.1967
യൂണിറ്റ് 6 50 MW 26.11.1967

നവീകരണം

തിരുത്തുക
യൂണിറ്റ് റേറ്റിംഗ് കമ്മീഷൻ ചെയ്ത ദിവസം
യൂണിറ്റ് 1 55 MW 03.12.2009
യൂണിറ്റ് 2 55 MW 07.02.2009
യൂണിറ്റ് 3 55 MW 17.03.2008
യൂണിറ്റ് 4 60 MW 06.05.2014
യൂണിറ്റ് 5 55 MW 05.05.2006
യൂണിറ്റ് 6 60 MW 01.07.2005

കൂടുതൽ കാണുക

തിരുത്തുക
  1. "Sabarigiri Hydroelectric Project JH01237-". www.india-wris.nrsc.gov.in (in ഇംഗ്ലീഷ്). Retrieved 2018-09-28.[പ്രവർത്തിക്കാത്ത കണ്ണി]
  2. "SABARIGIRI HYDRO ELECTRIC PROJECT-". www.kseb.in.
  3. "Sabarigiri Power House PH01244-". www.india-wris.nrsc.gov.in (in ഇംഗ്ലീഷ്). Archived from the original on 2018-04-18. Retrieved 2018-09-28.
  4. "Sabarigiri Power House". globalenergyobservatory.org. Archived from the original on 2017-04-28. Retrieved 2014-10-02.
  5. മാതൃഭൂമി തൊഴിൽ വാർത്ത 2006 മേയ്6.പേജ് 18
  6. http://www.thehindu.com/news/national/kerala/storage-position-improving-at-sabarigiri/article4815557.ece