അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ

സംഘടന
(AIDWA എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആൾ ഇന്ത്യാ ഡെമോക്രാറ്റിക് വിമൻസ് അസ്സോസിയേഷൻ അഥവാ ഏ.ഐ.ഡി.ഡബ്ല്യൂ.എ ഭാരതത്തിലെ ഒരു ഇടതുപക്ഷ വനിതാ സം‌ഘടനയാണ്‌. ജനാധിപത്യം, സമത്വം, സ്ത്രീവിമോചനം എന്നിവയാണ്‌ 1981-ൽ സ്ഥാപിതമായ ഏ.ഐ.ഡി.ഡബ്ല്യൂ.എ അതിന്റെ ലക്ഷ്യങ്ങളായി ഉയർത്തിക്കാട്ടുന്നത്. സ്ത്രീസമൂഹത്തിന്റെ ഉന്നമനത്തിനായി രാജ്യവ്യാപകമായി സ്ത്രീകളെ സം‌ഘടിതരാക്കുക, സ്ത്രീപുരുഷ വിവേചനം ഇല്ലാതാക്കുക, ജനാധിപത്യം, തുല്യ അവകാശങ്ങൾ, വിമോചനം എന്നിവയ്ക്കു വേണ്ടി പോരാടുക എന്നിവയൊക്കെയാണ്‌ ഏ.ഐ.ഡി.ഡബ്ല്യൂ.എ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന പ്രധാന സ്ത്രീപക്ഷ ആശയങ്ങൾ.[അവലംബം ആവശ്യമാണ്] ഇന്ന് 22 സംസ്ഥാനങ്ങളിൽ ശാഖകളുള്ള എ.ഐ.ഡി.ഡബ്ലിയു.എ-ക്കു 9 ദശലക്ഷത്തിലധികം അംഗങ്ങക്കളുണ്ട്.[അവലംബം ആവശ്യമാണ്]

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
(സി.പി.ഐ)

എ.ഐ.ടി.യു.സി. - എ.ഐ.കെ.എസ്.
എ.ഐ.വൈ.എഫ്.- എ.ഐ.എസ്.എഫ്.
എൻ.എഫ്.ഐ.ഡബ്ല്യു.-ബി.എം.കെ.യു.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
(സി.പി.ഐ (എം))

സി.ഐ.ടി.യു - എ.ഐ.കെ.എസ്.
ഡി.വൈ.എഫ്.ഐ.- എസ്.എഫ്.ഐ.
എ.ഐ.ഡി.ഡബ്ല്യു.എ. - ജി.എം.പി.

നക്സൽ ബാരി ഉദയം
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (എം-എൽ)
ലിബറേഷൻ - ന്യൂ ഡെമോക്രസി
പിസിസി - 2nd സിസി-ജനശക്തി
റെഡ് ഫ്ലാഗ് - ക്ലാസ് സ്ട്രഗ്ഗിൾ
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)

സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ
യു.യു.ടി.സി.-എൽ.എസ്. - എ.ഐ.എം.എസ്.എസ്.
എ.ഐ.ഡി.വൈ.ഓ. - എ.ഐ.ഡി.എസ്.ഓ.

പി. കൃഷ്ണപിള്ള
സി. അച്യുതമേനോൻ
എം.എൻ. ഗോവിന്ദൻ നായർ
എ.കെ. ഗോപാലൻ
ഇ.എം.എസ്. നമ്പൂതിരിപ്പാട്
ടി.വി. തോമസ്
എൻ.ഇ. ബാലറാം
കെ. ദാമോദരൻ
എസ്.എ. ഡാൻ‌ഗെ
എസ്.വി. ഘാട്ടെ
ജി. അധികാരി
പി.സി. ജോഷി
അജയ്‌ കുമാർ ഘോഷ്
സി. രാജേശ്വര റാവു
ഭൂപേഷ് ഗുപ്‌ത
ബി.ടി. രണദിവെ,ചാരു മജൂംദാർ,ജ്യോതിബസു
ശിബ്‌ദാസ് ഘോഷ്
ടി. നാഗി റെഡ്ഡി,പി. സുന്ദരയ്യ

തെഭാഗ പ്രസ്ഥാനം
CCOMPOSA

കമ്യൂണിസം
ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനം

കമ്മ്യൂണിസം കവാടം

1981 മാർച്ച് മാസം പത്തുമുതൽ പതിനാറ് വരെ ചെന്നൈ നഗരത്തിൽ ഇന്ത്യയിലെ 16 മഹിളാ സംഘടനയിലെ പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ വച്ചാണ്‌ ഏ.ഐ.ഡി.ഡബ്ല്യൂ.എ എന്ന സംഘടന രൂപീകൃതമായത്. വെള്ള പശ്ചാത്തലത്തിൽ ചുവന്ന വരകൾ അതിർത്തി തീർക്കുന്നതാണ്‌ ഏ.ഐ.ഡി.ഡബ്ല്യൂ.എ-യുടെ ഔദ്യോഗിക പതാക. വീതിയുടെ ഒന്നര ഇരട്ടി നീളമുള്ള പതാകയുടെ വലതുവശം ചേർന്നു മുകളിലായി അഞ്ചിതളുള്ള ഒരു ചുവന്ന നക്ഷത്രം, മധ്യത്തിൽ മുഷ്ടി ഉയർത്തിപ്പിടിച്ചിരിക്കുന്ന വനിതയുടെ ചിത്രം, ചിത്രത്തിനു താഴെയായി "ജനാധിപത്യം സമത്വം സ്ത്രീവിമോചനം" എന്നതിന്റെ ആംഗലേയം അതായത് DEMOCRACY, EQUALITY, EMANCIPATION OF WOMEN എന്നിവ ആലേഖനം ചെയ്തിരിക്കുന്നു. മലയാളത്തിൽ സ്ത്രീശബ്ദം, ഹിന്ദിയിൽ സാമ്യാ, ആംഗലേയത്തിൽ വിമൻസ് ഇക്വാളിറ്റി എന്നിവ ഏ.ഐ.ഡി.ഡബ്ല്യൂ.എ-യുടെ പ്രസിദ്ധീകരണങ്ങളാണ്.

ഏ.ഐ.ഡി.ഡബ്ല്യൂ.എ യ്ക്ക് നാലുഘടകങ്ങളാണ് ഉള്ളത്.

അഖിലേന്ത്യ സമ്മേളനം

തിരുത്തുക

മൂന്നു വർഷത്തിലൊരിക്കലാണ് ഏ.ഐ.ഡി.ഡബ്ല്യൂ.എ-യുടെ ദേശീയ സമ്മേളനം നടക്കുക. ഈ സമ്മേളനത്തിൽ വച്ചാണ്‌ ദേശീയ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, കേന്ദ്ര എക്സിക്ക്യൂട്ടീവ് കമ്മിറ്റി എന്നീ കാര്യനിർവാഹകരെ തിരഞ്ഞെടുക്കുന്നത്. രണ്ടു സമ്മേളനങ്ങൾക്കിടയിലെ സംഘടനയുടെ പരിപാടികൾ തീരുമാനിക്കുന്നതും ഒപ്പം ഏ.ഐ.ഡി.ഡബ്ല്യൂ.എ യുടെ ഭരണഘടന തയ്യാറാക്കാനും, ഭേദഗതി വരുത്താനും സമ്മേളനത്തിനധികാരമുണ്ടായിരിക്കും.

കേന്ദ്ര എക്സിക്യുട്ടീവ് കമ്മിറ്റി

തിരുത്തുക

രണ്ട് സമ്മേളനങ്ങൾക്കിടയിലുള്ള കാലമായിരിക്കും കേന്ദ്ര എക്സിക്യുട്ടീവിന്റെ കാലാവധി. സമ്മേളന തീരുമാനങ്ങൾ അത് നടപ്പാക്കണം. ഒരു പ്രസിഡന്റ്, ചുരുങ്ങിയത് മൂന്ന് വൈസ് പ്രസിഡണ്ടുമാർ, ഒരു ജനറൽ സെക്രട്ടറി, ചുരുങ്ങിയത് അഞ്ച് സെക്രട്ടറിമർ, ഒരു ട്രഷറർ എന്നിങ്ങനെയാണ് കമ്മിറ്റി ഭാരവാഹികൾ. സി.ഇ.സി (Central Executive Committee) കൊല്ലത്തിൽ ചുരുങ്ങിയത് മൂന്നു തവണ യോഗം ചേരണം. സാധരണ യോഗത്തിൽ കോറം അംഗങ്ങളുടെ മൂന്നിൽ ഒന്നും ആവശ്യപ്പെട്ടതനുസരിച്ചു കൂടുന്ന യോഗങ്ങളിൽ അതു പകുതിയും ആയിരിക്കും. അഖിലേന്ത്യ സമ്മേളനം സി.ഇ.സി ആണ് വിളിച്ചുകൂട്ടുക.

കേന്ദ്ര സെക്രട്ടറിയേറ്റ്

തിരുത്തുക

സി.ഇ.സി യുടെ ഔദ്യോഗിക ഭാരവാഹികളും സി.ഇ.സി തെരഞ്ഞെടുക്കുന്ന അംഗങ്ങളും ചേർന്നതാണ് സെക്രട്ടറിയേറ്റ്. സി.ഇ.സി യുടെ രണ്ടുയോഗങ്ങൾക്കിടയിലുള്ള കാലത്ത് സി.ഇ.സി യുടെ എല്ലാ ജോലികളും സെക്രട്ടറിയേറ്റ് നിർവഹിക്കുന്നതാണ്. സെക്രട്ടറിയേറ്റ് ചുരുങ്ങിയത് രണ്ടു മാസത്തിൽ ഒരിക്കൽ യോഗം ചേരണം. സെക്രട്ടറിയേറ്റ് കേന്ദ്ര ഒഫീസ് നടത്തുകയും കണക്കു സൂക്ഷിക്കുകയും റിപ്പോർട്ട് തയ്യാറാക്കി സി.ഇ.സി സമ്മേളനത്തിന് മുൻപാകെ അവതരിപ്പിക്കുന്നതും ഇതിന്റെ ചുമതലയാണ്.

ശാഖകൾ, അഫിലിയേറ്റുകൾ

തിരുത്തുക

എ.ഐ.ഡി.ഡബ്ല്യു.എ യ്ക്ക് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ശാഖകൾ ഉണ്ടായിരിക്കും. കൂടാതെ എ.ഐ.ഡി.ഡബ്ല്യു.എ യുടെ ഉദ്ദേശ ലക്ഷ്യങ്ങളും പരിപാടിയും ഭരണഘടനയും അംഗീകരിക്കുന്ന അഖിലേന്ത്യാ തലത്തിലോ അല്ലെങ്കിൽ ഏതെങ്കിലും സംസ്ഥാനത്തൊ കേന്ദ്രഭരണ പ്രദേശങ്ങളിലോ ഉള്ള മഹിളാ സംഘടനകൾക്ക് എ.ഐ.ഡി.ഡബ്ല്യു.എ ക്ക് അഫിലിയേഷൻ നൽകാവുന്നതാണ്.

നേതൃത്വം

തിരുത്തുക

2007 നവംബർ ആദ്യവാരം കൊൽക്കത്തയിൽ നടന്ന എട്ടാമത് ദേശീയ സമ്മേളനത്തിൽ സുഭാഷിണി അലി പ്രസിഡന്റായും ശ്യാമലി ഗുപ്ത വർക്കിങ് പ്രസിഡന്റായും സുധ സുന്ദരരാമൻ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.[1]ടി.എൻ.സീമയാണ്‌ ഏ.ഐ.ഡി.ഡബ്ല്യൂ.എ കേരള ഘടകത്തിന്റെ പ്രസിഡന്റ്.

സി.പി.ഐ(എം)-ന്റെ പോളിറ്റ് ബ്യൂറോ അംഗവും പശ്ചിമ ബംഗാളിൽ നിന്നുള്ള രാജ്യസഭാംഗവുമായ വൃന്ദ കാരാട്ട് 1993 മുതൽ 2004 വരെ സംഘടനയുടെ ജനറൽ സെക്രട്ടറിയായിരുന്നു. ഇപ്പോൾ ദേശീയ ഉപാദ്ധ്യക്ഷയായി പ്രവർത്തിച്ചു വരുന്നു.

  1. http://www.flonnet.com/fl2423/stories/20071207509110200.htm

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക