സുധ സുന്ദരരാമൻ

ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവര്‍ത്തക

ഇന്ത്യയിലെ വനിതാ രാഷ്ട്രീയ നേതാക്കളിൽ പ്രമുഖയും അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്റെ ദേശീയ ജനറൽ സെക്രട്ടറിയുമാണ് സുധ സുന്ദരരാമൻ. ഇദ്ദേഹം സി.പി.ഐ.(എം.) കേന്ദ്ര സമിതി അംഗവുമാണ്.

സുധ സുന്ദരരാമൻ സി.പി.ഐ.(എം) ന്റെ സമരസന്ദേശ യാത്രയിൽ

ജീവിതരേഖ തിരുത്തുക

തമിഴ്‌നാട് സ്വദേശിയായ സുധ സുന്ദര രാമൻ ചെന്നെയിലെ എതിരാജ് കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും തത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. അദ്ധ്യാപക ബിരുദം നേടിയശേഷം അദ്ധ്യാപികയായി ജോലി ചെയ്തുവരവെയാണ് ഇവർ വനിതാ സംഘടനാപ്രവർത്തനങ്ങളിൽ സജീവമാകുന്നത്. വിദ്യാർത്ഥിയായിരിക്കെ തന്നെ എസ്.എഫ്.ഐ. പ്രവർത്തനങ്ങളിൽ പങ്കെടുത്തുകൊണ്ടാണ് സംഘടനാ ജീവിതത്തിലേക്ക് കടക്കുന്നത്.[1]

സംഘടനാപ്രവർത്തനം തിരുത്തുക

വിദ്യാഭ്യാസകാലത്ത് എസ്.എഫ്.ഐ. പ്രവർത്തനത്തിലൂടെയാണ് സുധാസുന്ദരരാമൻ പൊതുരംഗത്തെത്തുന്നത്. അദ്ധ്യാപികയായി ജോലി നോക്കവേ ജനാധിപത്യ മഹിളാ അസോസിയേഷനിലൂടെ വനിതാരംഗത്തെ പ്രവർത്തനങ്ങളിൽ സജീമായി. 1995 മുതൽ 2004 വരെ ആ സംഘടനയുടെ തമിഴ്നാട് ഘടകം സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 2004 ൽ ബൃന്ദാ കാരാട്ടിനു ശേഷം ജനാധിപത്യ മഹിളാ അസോസിയേഷന്റെ ദേശീയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

അവലംബം തിരുത്തുക

  1. "തലപ്പത്ത് പുതിയ സ്ത്രീ : ഇന്ത്യാ ടുഗദർ.ഒആർജി". Retrieved 2013-03-02.
"https://ml.wikipedia.org/w/index.php?title=സുധ_സുന്ദരരാമൻ&oldid=2785719" എന്ന താളിൽനിന്ന് ശേഖരിച്ചത്