ജന്മിത്തത്തിന്റേയും നാടുവാഴിത്വത്തിന്റേയും പീഡനങ്ങളെ ചെറുക്കുവാനും കർകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാനും വേണ്ടി കർഷകർ രൂപീകരിച്ച സംഘടനയാണ് കർഷക സംഘം. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ നിർണ്ണായകമായി സ്വാധീനിച്ച പല പ്രക്ഷോഭ പരിപാടികളും ആസൂത്രണം ചെയ്ത് നടപ്പിലാക്കികൊണ്ടാണ് ഈ സംഘടന രംഗപ്രവേശനം ചെയ്തത്. 1935ൽ വിഷ്‌ണു ഭാരതീയൻ പ്രസിഡന്റും കെ.എ. കേരളീയൻ സെക്രട്ടറിയുമായി കേരളത്തിലെ ആദ്യ കർഷക സംഘമായ കൊളച്ചേരി കർഷക സംഘം രൂപീകരിക്കപ്പെട്ടു.[1] എ.കെ.ജിയുടെ നേതൃത്വത്തിൽ നടന്ന പട്ടിണി ജാഥ, അമരാവതി സമരം എന്നിവ കർഷക സംഘം നടത്തിയ പ്രധാന സമര പരിപാടികളിൽ ചിലതാണ്.

വിവിധ കർഷക സംഘങ്ങൾതിരുത്തുക

ഇവകൂടി ശ്രദ്ധിക്കുകതിരുത്തുക

അഖിലേന്ത്യാ കിസാൻ സഭ

അവലംബംതിരുത്തുക

  1. 1.0 1.1 സി.പി.ഐ(എം) വെബ്സൈറ്റ്

"https://ml.wikipedia.org/w/index.php?title=കർഷക_സംഘം&oldid=3090365" എന്ന താളിൽനിന്ന് ശേഖരിച്ചത്