10°33′39″N 76°13′12″E / 10.5608803°N 76.220000°E / 10.5608803; 76.220000 (സെൻട്രൽ ജയിൽ, വിയ്യൂർ)

സെൻട്രൽ ജയിൽ, വിയ്യൂർ
വിയ്യൂർ സെൻട്രൽ ജയിലിന്റെ പ്രവേശന കവാടം
Locationവിയ്യൂർ, തൃശ്ശൂർ, ഇന്ത്യ
Coordinates10°33′39″N 76°13′12″E / 10.5608803°N 76.220000°E / 10.5608803; 76.220000 (സെൻട്രൽ ജയിൽ, വിയ്യൂർ)
Statusപ്രവർത്തിക്കുന്നു
Security classസെൻട്രൽ ജയിൽ
Capacity520
Opened1914
Managed byകേരള സർക്കാർ

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ വിയ്യൂരിൽ സ്ഥിതി ചെയ്യുന്ന സെൻട്രൽ ജയിലാണ് വിയ്യൂർ സെൻട്രൽ ജയിൽ. 1914 ൽ കൊച്ചിരാജ്യത്തിന്റെ ഭാഗമായി ആരംഭിച്ച ഈ ജയിൽ സ്വാതന്ത്ര്യാനന്തരം കേരളത്തിലെ മൂന്നു സെൻട്രൽ ജയിലുകളിൽ ഒന്നായി മാറി. കണ്ണൂരിലും തിരുവനന്തപുരത്തെ പൂജപ്പുരയിലുമാണ് മറ്റ് രണ്ട് സെൻട്രൽ ജയിലുകൾ ഉള്ളത്.[1] വിയ്യൂർ സെൻട്രൽ ജയിലിനോട് ചേർന്ന് സ്പെഷൽ സബ് ജയിൽ, പുതിയ സബ് ജയിൽ, മദ്ധ്യമേഖലാ ഡി ഐ ജി ഓഫീസ്, ജീവനക്കാരുടെ താമസസ്ഥലം എന്നിവയുണ്ട്. കൃഷിക്കുപയോഗ്യമായ രീതിയിൽ ജയിലിലെ ബാക്കി സ്ഥലം വിനിയോഗിക്കുന്നു.

ചരിത്രം

തിരുത്തുക

ഏതാണ്ട് 300 വർഷങ്ങൾക്ക് മുമ്പ് വടക്കുംനാഥക്ഷേത്രത്തിനു സമീപമായിരുന്നു തൃശ്ശൂർ ജയിൽ ഉണ്ടായിരുന്നത്. ശക്തൻ തമ്പുരാന്റെ ഭരണകാലത്ത് തൃശ്ശൂർ പൂരം അരങ്ങേറുമ്പോൾ തടവുകാർക്കുകൂടിയാസ്വദിക്കാൻ പാകത്തിൽ പ്രത്യേകസ്ഥലത്ത് കുടമാറ്റം നടത്തിയിരുന്നത്രേ. 1914-ൽ ക്ഷേത്രഭാരവാഹികളുടെ അഭ്യർത്ഥന മാനിച്ച് ഈ ജയിൽ വിയ്യൂരിലേക്ക് മാറ്റുകയാണുണ്ടായത്.

കെട്ടിടഘടന

തിരുത്തുക

വൃത്താകൃതിയിൽ 968 മീറ്റർ ചുറ്റളവും 150 മീറ്റർ ശരാശരി വ്യാസാർദ്ധവും 5.5 മീറ്റർ ഉയരവും ഉള്ള മതിലാണ് ജയിലിന്റേത്. ഉള്ളിൽ 17 മീറ്റർ ഉയരമുള്ള ഒരു നിരീക്ഷണഗോപുരം ഉണ്ട്. പുഷ്പദളാകൃതിയിൽ 6 കെട്ടിടങ്ങൾ ഓഫീസ് കെട്ടിടത്തിനുനേരെച്ചൂണ്ടുന്ന രീതിയിൽ ഉണ്ട്. ഇതിൽ നാലെണ്ണം 44 സെല്ലുകൾ വീതമുള്ളവയാണ്. ബാക്കി 2 സെല്ലുകളിൽ ഡോർമിറ്ററി രീതിയിൽ 4 വലിയ മുറികൾ ഉള്ളതിൽ അഞ്ചാമത്തെ കെട്ടിടം സ്ത്രീകളുടെ വിഭാഗമാക്കി മാറ്റിയിരിക്കുന്നു. ഇതോടൊപ്പം അടുക്കള, സൂക്ഷിപ്പുമുറി, നിർമ്മാണശാലകൾ, ലൈബ്രറി, ആശുപത്രി, ആരാധനാകേന്ദ്രങ്ങൾ എന്നിവയും സ്ഥിതി ചെയ്യുന്നു.

<references>

  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2021-02-25. Retrieved 2011-08-26.
"https://ml.wikipedia.org/w/index.php?title=സെൻട്രൽ_ജയിൽ,_വിയ്യൂർ&oldid=4095768" എന്ന താളിൽനിന്ന് ശേഖരിച്ചത്