സി.ഐ.ഡി. (മലയാളചലച്ചിത്രം)
1955-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് സി.ഐ.ഡി.. മെരിലാൻഡ് സ്റ്റുഡിയോയിൽ നിർമിച്ച ഈ ചിത്രത്തിന്റെ സംവിധാനം എം. കൃഷ്ണൻ നായർ നിർവഹിച്ചു. സ്റ്റുഡിയോയിലെ കഥാവിഭാഗം തയാറക്കിയ കഥയ്ക്ക് ടി.എൻ. ഗോപിനാഥൻ നായർ സംഭാഷണമെഴുതി. തിരുനയനാർകുറിച്ചി എഴുതിയ ഗാനങ്ങൾക്ക് ബ്രദർ ലക്ഷ്മൺ ഈണം നൽകി. കൃഷ്ണൻ ഇളമൺ ശബ്ദവും, എം.വി. കൊച്ചാപ്പി കലാസംവിധാനവും, സി.വി. ശങ്കരൻ മേയ്ക്കപ്പും, കെ.ഡി.ജോർജ്ജ് ചിത്രസംയോജനവും നിർവഹിച്ചു.[1]
സി.ഐ.ഡി. | |
---|---|
സംവിധാനം | എം. കൃഷ്ണൻ നായർ |
നിർമ്മാണം | പി. സുബ്രഹ്മണ്യം |
രചന | ടി.എൻ. ഗോപിനാഥൻ നായർ |
അഭിനേതാക്കൾ | പ്രേം നസീർ മിസ്സ് കുമാരി കൊട്ടാരക്കര ശ്രീധരൻ നായർ കുമാരി തങ്കം എസ്.പി. പിള്ള കുട്ടൻ പിള്ള അടൂർ പങ്കജം ടി.എസ്. മുത്തയ്യ ജോസ് പ്രകാശ് ശ്രീകണ്ഠൻ നായർ |
സംഗീതം | ബ്രദർ ലക്ഷ്മണൻ തിരുനയിനാർകുറിച്ചി |
ഛായാഗ്രഹണം | എൻ.എസ് മണി |
ചിത്രസംയോജനം | കെ.ഡി. ജോർജ്ജ് |
സ്റ്റുഡിയോ | നീലാ പ്രൊഡക്ഷൻസ് |
വിതരണം | കുമാരസ്വാമി & കൊ ഫിലിം ഡിസ്ട്രിബ്യൂട്ടിംഗ് കമ്പനി |
റിലീസിങ് തീയതി | 27/08/1955 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 170 മിന്നിട്ട് |
കഥാസാരം
തിരുത്തുകവലിയ എസ്റ്റേറ്റുടമയായ മുകുന്തമേനോന്റെ കൊലപാതകം അന്വേഷിക്കാനായി സി.ഐ.ഡി സുധാകരൻ നിയമിതനാക്കുന്നു. കൊലപാതകത്തിനു കാരണക്കാരായവരെ സുധാകരൻ കണ്ടുപിടിക്കുന്നു. ഒടുവിൽ മുകുന്തമേനോന്റെ മകളെ സുധാകരൻ വിവാഹം കഴിക്കുന്നു.
അഭിനേതാക്കൾ
തിരുത്തുകപ്രേം നസീർ
മിസ്സ് കുമാരി
കൊട്ടാരക്കര ശ്രീധരൻ നായർ
കുമാരി തങ്കം
എസ്.പി. പിള്ള
കുട്ടൻ പിള്ള
അടൂർ പങ്കജം
ടി.എസ്. മുത്തയ്യ
ജോസ് പ്രകാശ്
ശ്രീകണ്ഠൻ നായർ
പിന്നണിഗായകർ
തിരുത്തുകകമുകറ പുരുഷോത്തമൻ
എം. സരോജിനി
എൻ.എൽ. ഗാനസരസ്വതി
പി. ലീല
പി.ബി. ശ്രീനിവാസൻ
വി.എൻ. സുന്ദരം