എൻ.എസ് മണി
തെന്നിന്ത്യൻ ചലച്ചിത്രരംഗത്ത് ഛായാഗ്രഹണം എന്ന കലയുടെ വഴിവെട്ടിത്തെളിച്ചവരിൽ പ്രമുഖനാണ് എൻ.എസ് മണി അഥവ എൻ.സുബ്രഹ്മണ്യൻ പിള്ള.
1923 ൽ ഡിസംബറിൽ തെക്കൻ തിരുവിതാം കൂറിൽ ജനിച്ചു. ഹൈസ്ക്കൂൾ വിദ്യാഭ്യാസം നേടിയ ശേഷം 1945 ൽ ക്യാമറ അസിസ്റ്റന്റായി സിനിമാ രംഗവുമായി ബന്ധപ്പെട്ടു. മെരിലാൻഡ് സ്റ്റുഡിയോയുടെ ആരംഭകാലം മുതൽ ക്യാമറാവിഭാഗത്തിൽ ഏർപ്പെട്ടു.പൊൻ കതിരാണ് ശ്രീ. മണി സ്വതന്ത്രമായി ച്ഛായാഗ്രഹണം നിർവഹിച്ച ആദ്യ ചിത്രം.ബല്ലാത്ത പഹയന്റെ നിർമ്മാണ കാലത്ത് ഹൃദയസ്തംഭനം മൂലം നിര്യാതനായി.ആകെ 23 മലയാളചിത്രങ്ങളുടെ ക്യാമറാമാനായി പ്രവർത്തിച്ചിട്ടുണ്ട്. തമിഴിലെ വേലൈക്കാരൻ എന്ന ചിത്രവും പ്രശസ്തമാണ്.