കവിയും സാഹിത്യകാരനുമായിരുന്ന ടി.എൻ. ഗോപിനാഥൻ നായർ 1918 ഏപ്രിൽ 27-ന് തിരുവനന്തപുരത്താണ് ജനിച്ചത്. ഇദ്ദേഹം 1958 മുതൽ 1978 വരെ ആൾ ഇന്ത്യ റേഡിയോയിലെ നാടകനിർമാതാവായി ജോലി ചെയ്തിട്ടുണ്ട്[1]. മലയാളി ദിനപത്രം, ചിത്ര ആഴ്ച്ചപ്പതിപ്പ്, സഖി ആഴ്ച്ചപ്പതിപ്പ്, എന്നീ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററായിരുന്നു. [1] 'അനിയത്തി', 'സി.ഐ.ഡി.' തുടങ്ങിയ ചിത്രങ്ങൾക്ക് കഥയും തിരക്കഥയും സംഭാഷണവുമൊരുക്കിയിട്ടുണ്ട് [2]. സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ളയുടെ പുത്രനാണ്.[3] പ്രമുഖ കവി കുറ്റിപ്പുറത്ത് കേശവൻ നായരുടെ മകൾ സൗദാമിനിയമ്മയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. പ്രമുഖ ചലച്ചിത്രനടൻ രവി വള്ളത്തോൾ മകനാണ്.

T. N. Gopinathan Nair
ജനനം(1918-04-24)24 ഏപ്രിൽ 1918
മരണം24 മേയ് 1999(1999-05-24)(പ്രായം 81)
Kerala
കലാലയം
തൊഴിൽPlaywright, novelist, poet, screenwriter
അറിയപ്പെടുന്ന കൃതി
  • Vidhiyo Vidhi
  • Akavum Ouravum
  • Janadrohi
  • Ente Mini
പങ്കാളി(കൾ)Saudamini
കുട്ടികൾTwo sons and a daughter
Parent(s)
  • P. K. Narayana Pillai
  • Parukutty Amma
അവാർഡുകൾ1979 Kerala Sahitya Akademi Award for Drama

കൃതികൾതിരുത്തുക

  • അകവും പുറവും
  • മൃഗം
  • വൈതരണി
  • പരീക്ഷ
  • രണ്ടു ജന്മം
  • ഇടവേള

നാടകങ്ങൾതിരുത്തുക

കവിതകൾതിരുത്തുക

  • മുകുളാഞ്ചലി
  • തിലകം

ജീവചരിത്രംതിരുത്തുക

  • എന്റെ മിനി

പുരസ്കാരങ്ങൾതിരുത്തുക

സാക്ഷി എന്ന കൃതിക്ക് 1979-ൽ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട് [4][1]. പി.കെ വിക്രമൻ നായർ ട്രോഫി, സ്വാതി തിരുന്നാൾ സംഗീത സഭ ഡ്രാമ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ് ലഭിക്കുകയുണ്ടായി. [1]

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ടി.എൻ._ഗോപിനാഥൻ_നായർ&oldid=3317590" എന്ന താളിൽനിന്ന് ശേഖരിച്ചത്