തിരുനയിനാർകുറിച്ചി മാധവൻ നായർ

Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരളത്തിലെ ആദ്യകാല ഗാനരചയിതാക്കളിൽ പ്രമുഖനായിരുന്നു തിരുനയിനാർകുറിച്ചി മാധവൻ നായർ. കവി, അധ്യാപകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1916-ൽ കന്യാകുമാരി ജില്ലയിലെ തിരുനയിനാർകുറിച്ചി ഗ്രാമത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.

തിരുനയിനാർകുറിച്ചി മാധവൻ നായർ
ജനനം(1916-04-16)ഏപ്രിൽ 16, 1916
സ്വദേശംകേരളം, ഇന്ത്യ
മരണംഏപ്രിൽ 1, 1965(1965-04-01) (പ്രായം 48)
തൊഴിലു(കൾ)ഗാനരചയിതാവ് കവി
സജീവമായ കാലയളവ്1952-1965

ജീവിതരേഖതിരുത്തുക

മലയാളം വിദ്വാൻ പരീക്ഷ ജയിച്ചതിനുശേഷം കുളച്ചൽ , തിരുവട്ടാർ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. 1948-ൽ ട്രാവൻകൂർ റേഡിയോ നിലയത്തിന്റെ തുടക്കത്തിനു പിന്നിൽ ഇദ്ദേഹവും പ്രവർത്തിച്ചിരുന്നു. ട്രാവൻകൂർ റേഡിയോ നിലയം പിന്നീട് ആകാശവാണിയായപ്പോഴും ശ്രീ മാധവൻ നായർ അമരത്തു തന്നെ ഉണ്ടായിരുന്നു. പല ഭാഷകളിൽ പ്രാവീണ്യമുള്ള ഇദ്ദേഹം ആകാശവാണിയിലെ ജോലിക്കിടയിലാണ്‌ ഗാനരചനയിലേക്കു തിരിഞ്ഞത്. ആത്മസഖി എന്ന ചിത്രത്തിനുവേണ്ടി എഴുതിയ കന്നിക്കതിരാടും നാൾ എന്നതാണ്‌ അദ്ദേഹത്തിന്റെ ആദ്യഗാനം. ഈ ചിത്രത്തിൽ അദ്ദേഹം അഭിനയിക്കുകയും ചെയ്തിരുന്നു.

കേരളത്തിലെ രണ്ടാമത്തെ ചലച്ചിത്രനിർമ്മാണശാലയായ മെരിലാന്റ് സ്റ്റുഡിയോയുടെ ആദ്യചിത്രമായിരുന്നു 'ആത്മസഖി'. മെരിലാന്റിന്റെ സ്ഥാപകൻ പി. സുബ്രഹ്മണ്യവുമായി ആത്മബന്ധം സ്ഥാപിച്ച അദ്ദേഹം തുടർന്ന് മെരിലാന്റിന്റെ നിരവധി ചിത്രങ്ങളിൽ ഗാനരചന നിർവ്വഹിച്ചു.

പ്രശസ്തമായ ഗാനങ്ങൾതിരുത്തുക

  • ഈശ്വരചിന്തയിതൊന്നേ മനുജനു ശ്വാശ്വതമീയുലകിൽ - ഭക്തകുചേല
  • ആത്മവിദ്യാലയമേ - ഹരിശ്ചന്ദ്ര

എന്നീ പ്രശസ്ത തത്ത്വചിന്താ ഗാനങ്ങൾ അദ്ദേഹത്തിനന്റെ സംഭാവനയാണ്.

തുടങ്ങിയവയാണ്‌ ശ്രീ മാധവൻ നായർ ഗാനരചന നിർവ്വഹിച്ച പ്രധാന ചിത്രങ്ങൾ. 26 ചലച്ചിത്രങ്ങൾക്കായി അദ്ദേഹം 241 പാട്ടുകൾ എഴുതിയിട്ടുണ്ട്.[1] ഇവയിൽ ബഹുഭൂരിപക്ഷത്തിനും ഈണമിട്ടത് ബ്രദർ ലക്ഷ്മണനായിരുന്നു.[അവലംബം ആവശ്യമാണ്] കമുകറ പുരുഷോത്തമനാണ് അദ്ദേഹത്തിന്റെ ഗാനങ്ങളിൽ കൂടുതലും ആലപിച്ചത്.

അവാർഡ്തിരുത്തുക

കുറച്ചുനാൾ മുരളി എന്ന തൂലികാനാമത്തിൽ ഗാനരചന നിർവ്വഹിച്ച ഇദ്ദേഹം നിരവധി ദേശഭക്തിഗീതങ്ങളും എഴുതിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ ഗാനമുരളി അവാർഡും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ഉമ്മിണിത്തങ്ക, കണ്ണുനീരിന്റെ കാവ്യം തുടങ്ങി നിരവധി കാവ്യങ്ങളും ഇദ്ദേഹം കൈരളിക്കു കാഴ്ചവെച്ചിരുന്നു. കറുത്ത കൈ, കാട്ടുമൈന എന്നീ ചിത്രങ്ങൾക്കു തിരക്കഥയും രചിച്ചിരുന്നു.

വിവാഹജീവിതംതിരുത്തുക

അമ്മാവന്റെ മകളായ സ്നേഹലതയായിരുന്നു ആദ്യ ഭാര്യ. പിന്നീട് പൊന്നമ്മ എന്ന സ്ത്രീയെ വിവാഹം കഴിച്ചു. ജയശ്രീയാണ്‌ മകൾ. 1965-ലെ ലോക വിഡ്ഢിദിനത്തിൽ കാൻസർബാധയെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽവച്ച് അദ്ദേഹം അന്തരിച്ചു.[2] 49 വയസ്സായിരുന്നു അദ്ദേഹത്തിന്.

അവലംബംതിരുത്തുക

  1. മലയാളസംഗീതം ഇൻഫോയിൽ നിന്ന് തിരുനയനർകുറിച്ചി മാധവൻ നായർ
  2. മലയാളചലച്ചിത്രം.കോമിൽ നിന്ന് തിരുനയിനാർകുറുച്ചി മാധവൻ നായർ