പി. സിറിയക് ജോൺ

(സിറിയക് ജോൺ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഒരു രാഷ്ട്രീയപ്രവർത്തകനും മുൻ സംസ്ഥാനമന്ത്രിയുമായിരുന്നു പി. സിറിയക് ജോൺ (11 ജൂൺ 1933 - 30 നവംമ്പർ 2023). കലപ്പറ്റ നിയമസഭാമണ്ഡലത്തിൽ നിന്നും കോൺഗ്രസ്(ആർ) പ്രതിനിധിയായി നാലാം കേരളനിയമസഭയിലും, തിരുവമ്പാടിയിൽ നിന്നും കോൺഗ്രസിനെ പ്രതിനിധീകരിച്ച് അഞ്ച്, ആറ്, ഏഴ് നിയമസഭകളിലും അംഗമായി. 1982-83 കാലഘട്ടത്തിൽ കരുണാകരൻ മന്ത്രിസഭയിലെ കൃഷിവകുപ്പ് മന്തിയുമായിരുന്നു സിറിയക് ജോൺ. തുടർച്ചയായി നാലു തവണ നിയമസഭയിലേക്ക് വിജയിക്കുകയും തുടർച്ചയായായി നാല് തവണ പരാജയപ്പെടുകയും ചെയ്തിരുന്നു. സഹകരണമേഖല സംഘടനാ രംഗത്ത് വളരെനാൾ പ്രവർത്തിച്ച ജോൺ താ​മ​ര​ശ്ശേ​രി സ​ർ​വി​സ്​ സ​ഹ​ക​ര​ണ ബാ​ങ്ക്​ പ്ര​സി​ഡ​ൻ​റ്​​, കേരള സംസ്ഥാന മാർക്കടിംഗ് സഹകരണാ ഫെഡറേഷൻ പ്രസിഡന്റ്, ഇന്ത്യൻ റബ്ബർ ബോർഡംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. കെ.പി.സി.സി., കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗം കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിരുന്നു. അന്നക്കുട്ടിയാണ് ഭാര്യ, മൂന്ന് മകനും രണ്ട് മകളും.

പി. സിറിയക് ജോൺ
കേരളത്തിന്റെ കൃഷിവകുപ്പ് മന്ത്രി
ഓഫീസിൽ
മേയ് 24 1982 – ഓഗസ്റ്റ് 29 1983
മുൻഗാമികെ.ആർ. ഗൗരിയമ്മ
പിൻഗാമിഎ.എൽ. ജേക്കബ്
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
മാർച്ച് 22 1977 – മാർച്ച് 25 1987
പിൻഗാമിപി.പി. ജോർജ്ജ്
മണ്ഡലംതിരുവമ്പാടി
ഓഫീസിൽ
ഏപ്രിൽ 10 1970 – മാർച്ച് 22 1977
മുൻഗാമിബി. വെല്ലിംഗ്ടൺ
പിൻഗാമികെ.ജി. അടിയോടി
മണ്ഡലംകല്പറ്റ
വ്യക്തിഗത വിവരങ്ങൾ
ജനനം(1933-06-11)ജൂൺ 11, 1933
മരണം30 നവംബർ 2023(2023-11-30) (പ്രായം 90)
രാഷ്ട്രീയ കക്ഷികോൺഗ്രസ്, എൻ.സി.പി
പങ്കാളിഅന്നക്കുട്ടി
കുട്ടികൾ3 മകൻ, 2 മകൾ
As of ഓഗസ്റ്റ് 6, 2023
ഉറവിടം: നിയമസഭ

തിരഞ്ഞെടുപ്പ് ചരിത്രം

തിരുത്തുക
ക്രമം വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടി ലഭിച്ച വോട്ടുകൾ ഭൂരിപക്ഷം തൊട്ടടുത്ത സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ
1 2001[1] തിരുവമ്പാടി നിയമസഭാമണ്ഡലം സി. മൊയിൻ മുസ്ലീം ലീഗ് 60,525 15,676 പി. സിറിയക് ജോൺ എൻ.സി.പി. 44,849
2 1996[2] തിരുവമ്പാടി നിയമസഭാമണ്ഡലം എ.വി. അബ്ദുറഹിമാൻ ഹാജി മുസ്ലീം ലീഗ് 48,942 5,122 പി. സിറിയക് ജോൺ കോൺഗ്രസ് (എസ്) 43,820
3 1991[3] തിരുവമ്പാടി നിയമസഭാമണ്ഡലം എ.വി. അബ്ദുറഹിമാൻ ഹാജി മുസ്ലീം ലീഗ് 50,767 6,102 പി. സിറിയക് ജോൺ ഇന്ത്യൻ കോൺഗ്രസ് 44,665
4 1987[4] സുൽത്താൻ ബത്തേരി നിയമസഭാമണ്ഡലം കെ.കെ. രാമചന്ദ്രൻ കോൺഗ്രസ് 39,102 4,126 പി. സിറിയക് ജോൺ ഇന്ത്യൻ കോൺഗ്രസ് 34,976
5 1982[5] തിരുവമ്പാടി നിയമസഭാമണ്ഡലം പി. സിറിയക് ജോൺ കോൺഗ്രസ് (എ) 30,950 3,320 ബേബി മാത്യൂ സി.പി.ഐ.എം 27,630
6 1980[6] തിരുവമ്പാടി നിയമസഭാമണ്ഡലം പി. സിറിയക് ജോൺ കോൺഗ്രസ് (യു) 35,623 5,670 എൻ.എം. ഹുസൈൻ മുസ്ലീം ലീഗ് 29,953
7 1977[7] തിരുവമ്പാടി നിയമസഭാമണ്ഡലം പി. സിറിയക് ജോൺ കോൺഗ്രസ് 29,835 3,381 ഇ.ടി. മുഹമ്മദ് ബഷീർ മുസ്ലീം ലീഗ് (ഒ) 26,454
8 1970[8] കല്പറ്റ നിയമസഭാമണ്ഡലം പി. സിറിയക് ജോൺ കോൺഗ്രസ് 29,950 10,441 കെ.കെ. അബു എസ്.എസ്.പി. 19,509
  1. "Kerala Assembly Election Results in 2001". Retrieved 2023-08-06.
  2. "Kerala Assembly Election Results in 1996". Retrieved 2023-08-06.
  3. "Kerala Assembly Election Results in 1991". Retrieved 2023-08-06.
  4. "Kerala Assembly Election Results in 1987". Retrieved 2023-08-06.
  5. "Kerala Assembly Election Results 1982: THIRUVAMBADI- Cyriac John". Retrieved 2023-08-06.
  6. "Kerala Assembly Election Results in 1980". Retrieved 2023-08-06.
  7. "Kerala Assembly Election Results in 1977". Retrieved 2023-08-06.
  8. "Kerala Assembly Election Results in 1970". Retrieved 2023-08-06.
"https://ml.wikipedia.org/w/index.php?title=പി._സിറിയക്_ജോൺ&oldid=4023488" എന്ന താളിൽനിന്ന് ശേഖരിച്ചത്