കെ.കെ. അബു
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു കെ.കെ. അബു (ജീവിതകാലം: 02 ഫെബ്രുവരി 1920 - 4 ജനുവരി 1999)[1]. കൂത്തുപറമ്പ് നിയമസഭാമണ്ഡലത്തിൽ നിന്നും മൂന്നാം കേരളനിയമസഭയിലേക്കും, കൊണ്ടോട്ടിയിൽ നിന്ന് ഒൻപതാം കേരളനിയമസഭകളിലേക്കും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. മൂന്നാം കേരളനിയമസഭയിൽ എസ്.എസ്.പി.യേയും ഒൻപതാം നിയമസഭയിൽ മുസ്ലീം ലീഗിനേയുമാണ് ഇദ്ദേഹം പ്രതിനിധീകരിച്ചത്.
കെ.കെ. അബു | |
---|---|
![]() | |
കേരള നിയമസഭയിലെ അംഗം | |
ഓഫീസിൽ ജൂൺ 21 1991 – മേയ് 14 1996 | |
മുൻഗാമി | പി. സീതി ഹാജി |
പിൻഗാമി | പി.കെ.കെ. ബാവ |
മണ്ഡലം | കൊണ്ടോട്ടി |
ഓഫീസിൽ മാർച്ച് 3 1967 – ജൂൺ 26 1970 | |
മുൻഗാമി | പി.ആർ. കുറുപ്പ് |
പിൻഗാമി | പിണറായി വിജയൻ |
മണ്ഡലം | കൂത്തുപറമ്പ് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഫെബ്രുവരി 2, 1920 |
മരണം | ജനുവരി 4, 1999 | (പ്രായം 78)
രാഷ്ട്രീയ കക്ഷി | എസ്.എസ്.പി., ലീഗ് |
പങ്കാളി(കൾ) | ഫാത്തിമ |
കുട്ടികൾ | 2 |
മാതാപിതാക്കൾ |
|
As of ഡിസംബർ 10, 2020 Source: നിയമസഭ |
കുടുംബംതിരുത്തുക
പെരിങ്ങാടി ഖാസിയായിരുന്ന എ.ബി. മമ്മുവിന്റേയും കണ്ടമ്പത്ത് കരിന്തോളിൽ ഖദീജയുടേയും മൂത്ത പുത്രനായി ജനനം. ഇദ്ദേഹത്തിന് നാല് സഹോദരന്മാരും രണ്ട് സഹോദരികളുമായിരുന്നു ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ ചെറുപ്പത്തിൽ തന്നെ പിതാവ് അന്തരിച്ചു. ഇദ്ദേഹത്തിന്റെ ആദ്യ വിവാഹം മാഹിയിൽ നിന്നായിരുന്നെങ്കിലും ഇത് അധികനാൾ നീണ്ടു നിന്നിരുന്നില്ല, പിന്നീടാണ് ചൊക്ലി സ്വദേശിനിയായ ഫാത്തിമയെ വിവാഹം കഴിക്കുന്നത്. ഇവർക്ക് രണ്ട് പെൺകുട്ടികളാണുണ്ടായിരുന്നത്, ജമീല, സക്കീന[2].
രാഷ്ട്രീയ ജീവിതംതിരുത്തുക
1965-ലും 1967-ലും തലശ്ശേരിയിൽ നിന്ന് എസ്.എസ്.പി. പ്രതിനിധിയായി വിജയിച്ചു. ഒൻപതാം നിയമസഭയിൽ കൊണ്ടോട്ടിയിൽ നിന്നാണ് വിജയിച്ചത്.
അവലംബംതിരുത്തുക
- ↑ "Members - Kerala Legislature". ശേഖരിച്ചത് 2020-12-10.
- ↑ ബഷീർ, ടി.പി.എം. (2012). കെ.കെ. അബുസാഹിബ് (PDF). മലപ്പുറം: ഗ്രെയ്സ് എഡ്യൂകേഷണൽ അസോസിയേഷൻ. പുറം. 83.