എ.എൽ. ജേക്കബ്
കേരളത്തിലെ ഒരു മുൻ മന്ത്രിയും കോൺഗ്രസ് നേതാവും 1982-1983 വർഷങ്ങളിൽ കെ.പി.സി.സിയുടെ പ്രസിഡൻറുമായിരുന്നു എ.എൽ. ജേക്കബ് (19 ഏപ്രിൽ 1911 - 20 സെപ്റ്റംബർ 1995). അഞ്ചും ഏഴും നിയമസഭകളിൽ കൃഷിവകുപ്പും, ഏഴാം നിയമസഭയിൽ മത്സ്യബന്ധന വകുപ്പും കൈകാര്യം ചെയ്തത് എ.എൽ. ജേക്കബായിരുന്നു.[1] ഒന്ന്, രണ്ട്, നാല്, അഞ്ച്, ആറ്, ഏഴ് നിയമസഭകളിൽ എറണാകുളം മണ്ഡലത്തിൽ നിന്നാണ് എ.എൽ. ജേക്കബ് കേരളാ നിയമസഭയിലേക്കെത്തിയത്. കൊച്ചി, തിരുക്കൊച്ചി എന്നീ നിയമസഭകളിലും അദ്ദേഹം അംഗമായിരുന്നു. ലിഗോറി ജേക്കബിന്റെ മകനായി 1911 ഏപ്രിൽ 19നാണ് എ.എൽ. ജേക്കബ് ജനിച്ചത്; ഫിലോമിന ജേക്കബ്ബാണ് ഭാര്യ അഞ്ച് ആൺമക്കളും മൂന്ന് പെൺമക്കളും ഇദ്ദേഹത്തിനുണ്ട്.
എ.എൽ. ജേക്കബ്. | |
---|---|
കേരളത്തിലെ കൃഷി, മത്സ്യബന്ധന വകുപ്പ് മന്ത്രി | |
ഓഫീസിൽ സെപ്റ്റംബർ 1 1983 – മാർച്ച് 25 1987 | |
മുൻഗാമി | സിറിയക് ജോൺ |
പിൻഗാമി | വി.വി. രാഘവൻ, ടി.കെ. രാമകൃഷ്ണൻ |
കേരളത്തിന്റെ കൃഷിവകുപ്പ് മന്ത്രി | |
ഓഫീസിൽ ഒക്ടോബർ 29 1978 – ഒക്ടോബർ 7 1979 | |
മുൻഗാമി | കെ. ശങ്കരനാരായണൻ |
പിൻഗാമി | എൻ.കെ. ബാലകൃഷ്ണൻ |
കേരള നിയമസഭ അംഗം | |
ഓഫീസിൽ ഒക്ടോബർ 4 1970 – മാർച്ച് 25 1987 | |
മുൻഗാമി | അലക്സാണ്ടർ പറമ്പിത്തറ |
പിൻഗാമി | എം.കെ. സാനു |
മണ്ഡലം | എറണാകുളം |
ഓഫീസിൽ മാർച്ച് 16 1957 – സെപ്റ്റംബർ 10 1964 | |
പിൻഗാമി | അലക്സാണ്ടർ പറമ്പിത്തറ |
മണ്ഡലം | എറണാകുളം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഏപ്രിൽ 11, 1911 |
മരണം | സെപ്റ്റംബർ 20, 1995 | (പ്രായം 84)
രാഷ്ട്രീയ കക്ഷി | കോൺഗ്രസ്സ് |
പങ്കാളി | ഫിലോമിന ജേക്കബ് |
കുട്ടികൾ | അഞ്ച് ആണ്മക്കൾ, മൂന്ന് പെണ്മക്കൾ |
മാതാപിതാക്കൾ |
|
As of സെപ്റ്റംബർ 14, 2011 ഉറവിടം: [1] |
1932ൽ കോൺഗ്രസിൽ ചേർന്ന ജേക്കബ് ക്വിറ്റ് ഇന്ത്യാ സമരത്തിലും പങ്കെടുത്തിരുന്നു. കേരള സർവകലാശാല സെനറ്റംഗം, കൊച്ചി സർവകലാശാല സെനറ്റംഗം, കേരള സ്പോർട്സ് കൗൺസിലംഗം, കെ.പി.സി.സി.(ഐ) പ്രസിഡന്റ്, എന്നീ നിലകളിലും എ.എൽ. ജേക്കബ് പ്രവർത്തിച്ചിരുന്നു. ഓൾകേരള വെയിറ്റ് ലിഫ്റ്റിംഗ് അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റും ഇദ്ദേഹമായിരുന്നു.
ഇദ്ദേഹത്തിന്റെ സ്മരണാർത്ഥം കൊച്ചിയിലെ ഒരു റോഡിന് എ.എൽ. ജേക്കബ്ബ് റോഡ് എന്നു നാമകരണം നൽകിയിട്ടുണ്ട്.