സിരിനാറ്റ് ദേശീയോദ്യാനം
സിരിനാറ്റ് ദേശീയോദ്യാനം (Thai: อุทยานแห่งชาติสิรินาถ) തായ്‍ലാൻറലെ ഫുക്കെറ്റ് പോവിൻസിൽ സ്ഥിതി ചെയ്യുന്നു. ഈ പാർക്കിൻറ കരയിലും ജലത്തിലുമായി സ്ഥിതി ചെയ്യുന്ന പ്രദേശങ്ങൾ ഫുക്കെറ്റ് ദ്വീപിന് വടക്കു പടിഞ്ഞാറായിട്ടാണ്.
സിരിനാറ്റ് ദേശീയോദ്യാനം | |
---|---|
อุทยานแห่งชาติสิรินาถ | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Phuket Province, Thailand |
Nearest city | Phuket |
Coordinates | 8°5′17″N 98°17′46″E / 8.08806°N 98.29611°E |
Area | 90 കി.m2 (970,000,000 sq ft) |
Established | July 1981 |
Governing body | Department of National Parks, Wildlife and Plant Conservation |
ഭൂമിശാസ്ത്രം
തിരുത്തുകഈ പ്രദേശം സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 8°5′17″N 98°17′46″E ആണ്. സിരിനാറ്റ് ദേശീയോദ്യാനം തലാങ് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് ഫുക്കെറ്റ് പട്ടണത്തിൽ നിന്ന് 30 കിലോമീറ്റർ (19 മൈൽ) വടക്കായിട്ടാണ്
ഈ ദേശീയോദ്യാനം 90 സ്ക്വയർ കിലോമീറ്റർ (35 സ്ക്വയർ മൈൽ) വിസ്തൃതിയിൽ പരന്നു കിടക്കുന്നു. ഇതിൽ 68 സ്ക്വയർ കിലോമീറ്റർ (26 സ്കയർ മൈൽ) പ്രദേശം കടൽ പ്രദേശവും ബാക്കി 22 സ്ക്വയർ കിലോമീറ്റർ (8.5 സ്ക്വയർ മൈൽ) കരഭാഗവുമാണ്.[1] പ്രധാന ബീച്ചുകളായ ഹാറ്റ് നായി തോണ്, ഹാറ്റ് നായി യാങ്, ഹാറ്റ് മായി ഖാവോ, ഹാറ്റ് സായി കയോ എന്നിയും ദേശീയോദ്യാനത്തിനുള്ളിൽപ്പെടുന്നു. ഇതിൽ ഏറ്റവും നീളമുള്ള ബീച്ച് ഹാറ്റ് മായി ഖാവോയാണ്.[2][3] സിരനാറ്റ് ദേശീയോദ്യാനത്തിൽ വടക്കേ അററം അവോ ബാങ് താവോ മുതൽ ഏറ്റവും വടക്കേ അറ്റത്തുള്ള ഫുക്കെറ്റ് വരെ 22 സ്ക്വയർ കിലോമീറ്റർ കടൽത്തീരമുണ്ട്.
ചരിത്രം
തിരുത്തുകഈ ദേശീയോദ്യാനം നേരത്തെ അറിയപ്പെട്ടിരുന്നത് നായി യാങ് ദേശീയ പാർക്ക് എന്നായിരുന്നു. 1981 ജൂലൈ 13 നാണ് ഇത് തായ്‍ലാൻറിലെ അമ്പത്തിയൊന്നാമത്തെ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടത്. 1992 ൽ ദേശീയോദ്യാനത്തിൻറെ പേര് സിരിനാറ്റ് ദേശീയോദ്യാനമെന്ന് മാറ്റി.[4]
ആകർഷണങ്ങൾ
തിരുത്തുകവൃത്തിയായി സംരക്ഷിച്ചിരിക്കുന്ന ഭംഗിയുള്ള വെള്ളമണത്തീരങ്ങളാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഹാറ്റ് മായി ഖാവോയും ഹാറ്റ് നായി യാങ്ങും കടലാമകളുടെ പ്രജനന കേന്ദ്രങ്ങളാണ്. നവംബർ മാസത്തിനും ഫെബ്രുവരി മാസത്തിനുമിടയിൽ അനേകം കടലാമകൾ ഈ ബീച്ചുകളിൽ മുട്ടയിടാനായി എത്തുന്നു.[5]
സസ്യജന്തുജാലങ്ങൾ
തിരുത്തുകബീച്ചിനോടനുബന്ധിച്ചുള്ള വനം 2 സ്ക്വയർ കിലോമീറ്റർ (0.77 സ്ക്വയർ മൈൽ) പ്രദേശത്തു പരന്നു കിടക്കുന്നു. അനേകജാതി മരങ്ങൾ ഈ വനത്തിനുള്ളിലായിട്ടുണ്ട്. കോമണ് അയൺവുഡ്, തുളിപ് മരം, ട്രോപ്പിക്കൽ ആൽമണ്ട്, വൈറ്റ് ബാറിങ്ടോണിയ, കജെപുട്ട് മരം, അലക്സാണ്ട്രിയ ലോറൽ, സ്ക്രൂപൈൻ, അശോകമരം, ബ്ലാക്ക് പ്ലം, എലഫൻറ് ആപ്പിൾ, മോർണിങ് ഗ്ലോറി എന്നിവയാണ് പ്രധാനമായി കാണപ്പെടുന്ന ഇനങ്ങൾ.[6]
മാഗ്പീ-റോബിൻ, മൈന, സ്പോട്ടഡ് ഡോവ്, ഏഷ്യൻ ഫെയറി-ബ്ലൂബേർഡ്, ഒറിയോൾ, ഗ്രേറ്റർ റാക്കറ്റ്-റ്റെയിൽഡ് ഡ്രോങ്കോ, ബുൾബുൾ പക്ഷിയുടെ വിവിധ വർഗ്ഗങ്ങള് എന്നിവയാണ് സാധാരണായായി ബീച്ചിനു സമീപം കാണപ്പെടുന്ന കാട്ടു പക്ഷികൾ.[6]
സിരിനാറ്റ് ദേശീയോദ്യാനത്തിൻറെ ഏകദേശം ഒരു സ്ക്വയർ കിലോമീറ്റർ പ്രദേശത്ത് നദീജലവും കടൽ ജലവും സംഗമിക്കുന്ന അഴിമുഖത്ത് കണ്ടൽ വനങ്ങൾ സ്ഥിതി ചെയ്യുന്നു. ഇവിടെ കാണപ്പെടുന്ന കണ്ടൽച്ചെടിയിനങ്ങൾ, റെഡ് മാംഗ്രോവ്, വൈറ്റ് മാംഗ്രോവ്, ബ്ലാക്ക് മാംഗ്രോവ്, കാനൻബോൾ മാംഗ്രോവ്, ലുക്കിങ്-ഗ്ലാസ് മാംഗ്രോവ്, സെറിയോപ്സ് എന്നിവയാണവ. മറ്റു സസ്യയിനങ്ങൾ റിസോഫോറോ അപ്പിക്കുലേറ്റ്, ഡെറിസ് ട്രിഫോളിയേറ്റ് എന്നിവയാണ്.[6]
കണ്ടൽ കാടിനുള്ളിൽ കാണപ്പെടുന്ന പക്ഷികൾ കിങ് ഫിഷർ, ടെറെക് സാൻഡ്പൈപ്പർ, ബാർ-ടെയിൽഡ് ഗോഡ്വിറ്റ്, വൈറ്റ്-ബ്രെസ്റ്റഡ് വാട്ടർഹെൻ, സ്ലാറ്റി-ബ്രെസ്റ്റഡ് റെയിൽ, വൈറ്റ്-ബെല്ലീഡ് സീ ഈഗിൾ, ബ്രാഹ്മിണി കൈറ്റ്, ലാർജ്-ബെല്ലീഡ് ക്രോ എന്നിവയാണ്.[6] കണ്ടൽ കാടിനുള്ളിൽ മോനിട്ടർ ലിസാർഡ്, മാംഗ്രൂവ് സ്നേക്ക് തുടങ്ങിയ ഉരഗ വർഗ്ഗങ്ങളും ആമകളും വസിക്കുന്നു. കൊഞ്ച്, മഡ്സ്കിപ്പർ, മുള്ളറ്റ്, ഗ്രൂപ്പെർ, ഗാർഫിഷ് എന്നീ മത്സ്യവർഗ്ഗങ്ങളുടെ താവളമാണ് കണ്ടൾവനത്തിൻറ വേരുപടലങ്ങൾ. ധാരാളം പവിഴപ്പുറ്റുകളും ദേശീയോദ്യാനത്തിനു ചുറ്റുമുളള തീരത്തു കാണുവാൻ സാധിക്കും
അവലംബം
തിരുത്തുക- ↑ "Sirinat National Park". Department of National Parks (Thailand). Archived from the original on 2013-05-08. Retrieved 31 May 2013.
- ↑ "Sirinat National Park". Department of National Parks (Thailand). Archived from the original on 2013-05-08. Retrieved 31 May 2013.
- ↑ "Sirinat National Park". Tourism Authority of Thailand. Archived from the original on 2015-09-20. Retrieved 31 May 2013.
- ↑ "Sirinat National Park". Department of National Parks (Thailand). Archived from the original on 2013-05-08. Retrieved 31 May 2013.
- ↑ "Sirinat National Park". Department of National Parks (Thailand). Archived from the original on 2013-05-08. Retrieved 31 May 2013.
- ↑ 6.0 6.1 6.2 6.3 "Sirinat National Park". Department of National Parks (Thailand). Archived from the original on 2013-05-08. Retrieved 31 May 2013.