കാറ്റാടിമരം
കാറ്റാടി മരം എന്ന മരം ഒരു വിദേശിയാണ്. ഓസ്ട്രേലിയയാണ്.ഇതിന്റെ ജന്മദേശം. ഇലകളില്ല എന്നതാണ് ഇതിന്റെ ഒരു പ്രധാന സവിശേഷത. പക്ഷേ പ്രകാശസംശ്ലേഷണം നടത്താൻ ഇതിനു കഴിയും. ഇലകളുടെ പണി ചെയ്യുന്ന പച്ചനിറത്തിലുള്ള ചരടുപോലുള്ള ഉപശാഖകൾ ഇവയ്ക്കുണ്ട് കാറ്റിന്റെ ചലനത്തിനൊത്ത് ഇളകിയാടുന്നതിലാൽ കാറ്റാടി മരം എന്നും കാറ്റിൽ ചൂളം വിളിയുടെ ശബ്ദം ഉണ്ടാക്കുന്നതിനാൽ ചൂളമരമെന്നും ഇതിനു പേര് വന്നു. ഇതു കൂടാതെ ചവാക്ക് എന്നും പേരുണ്ട്. [1]
കാറ്റാടിമരം | |
---|---|
കാറ്റാടിമരത്തിന്റെ ഇലയും കായും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C. equisetifolia
|
Binomial name | |
Casuarina equisetifolia | |
Subspecies | |
C. e. subsp. equisetifolia |
അമ്പത് മീറ്ററിലധികം പൊക്കം വയ്ക്കുന്ന ഈ മരങ്ങൾ വേഗം വളരുന്നവയാണ്. സൂര്യപ്രകാശം ഇതിനാവശ്യമുള്ളതിലാൽ നേരെ മുകളിലേക്കാണ് വളരുക. ഏതുകാലാവസ്ഥയിലും ഇതിനു വളരാം. വർഷത്തിൽ 2 തവണ ഇതു പൂക്കും. ഫെബ്രുവരിയിലും സെപ്തംബറിലും ആണ് ഇത്. പൂക്കുലകൾ ചെണ്ട് പോലെനിൽക്കുന്നു. കായ ചിറകുള്ളതും ഉരുണ്ട് അൽപ്പം നീണ്ടതുമാണ്. കാറ്റിലൂടെയും വെള്ളത്തിലൂടെയും വിത്തുവിതരണം ധാരാളമായി നടക്കാറുണ്ട്. പക്ഷേ ചിലതുമാത്രമേ കിളിർക്കുകയിള്ളു. തടി ഉറപ്പുണ്ടെങ്കിലും പൊട്ടാൻ സാധ്യതയുണ്ട്. എങ്കിലും പാലം നിർമ്മാണത്തിനും തൂൺ നിർമ്മാണത്തിനും ഉപയോഗിക്കാം കാഷ്വെയറൈനേസി കുടുംബത്തിൽപ്പെട്ട കാറ്റാടിമരത്തിന്റെ ശാസ്ത്രീയനാമം കാഷ്വറൈനെ ഇക്വിസെറ്റി ഫോളിയ ലിൻ എന്നാണ്. ഈ മരത്തിന്റെ ഉപശാഖകൾ ഓസ്ട്രേലിയയിലെ കാഷ്വറിയസ് പക്ഷിയുടെ തൂവൽ പോലെയാണ് അതിനാലാണ് ആ പേര് ലഭിച്ചത്.[2]
ചിത്രശാല
തിരുത്തുക-
കാറ്റാടി മരം
-
കാറ്റാടിയുടെ ചെറിയ ശിഖിരങ്ങൾ
-
കാറ്റാടി മരത്തോട്ടം -തമിഴ് നാട്ടിൽ നിന്ന്
-
കാറ്റാടി മരത്തിന്റെ തൈ
-
Casuarina equisetifolia - Museum specimen
അവലംബം
തിരുത്തുക- ↑ Cox, P., & Freeland, J. 1969. Rude timber buildings in Australia. Thames and Hudson. ISBN 0500340358 page 18. Cox states that the name 'she-oak' is derived from Native America sheac - beefwood.
- ↑ Steane, Dorothy A.; Wilson, Karen L.; Hill, Robert S. (2003). (fulltext) "Using matK sequence data to unravel the phylogeny of Casuarinaceae". Molecular Phylogenetics and Evolution. 28: 47–59. Retrieved 12 November 2010.
{{cite journal}}
: Check|url=
value (help)CS1 maint: multiple names: authors list (link)
- Research team from IRD working on Frankia-Casuarinaceae mycorrhizal and nitrogen-fixing symbioses