ഉടുമ്പ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
സാമാന്യം വലിയ ഒരു ഉരഗമാണ് ഉടുമ്പ്. വലിയ കഴുത്ത്, ബലമുള്ള വാൽ, നഖങ്ങളും ബലമേറിയ വിരലുകളും ഉപയോഗിച്ച് എവിടെയും പിടിച്ചുകയറാനും, ബലമായി പിടിച്ചിരിക്കാനുമുള്ള കഴിവുകൾ എന്നിവയാണ് പ്രധാന പ്രത്യേകതകൾ. കേരളത്തിൽ രണ്ടു തരം ഉടുമ്പുകൾ കാണപ്പെടുന്നു.
ഉടുമ്പ് | |
---|---|
![]() | |
പൊന്നുടുമ്പ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
ഫൈലം: | |
ക്ലാസ്സ്: | |
നിര: | |
ഉപനിര: | |
Infraorder: | |
ഉപരികുടുംബം: | |
കുടുംബം: | |
ജനുസ്സ്: | Varanus Merrem, 1820
|
Species | |
| |
ഉടുമ്പുവർഗ്ഗങ്ങളുടെ ഭൂമിയിലെ വിതരണം |
വംശനാശം സംഭവിച്ച ഭീമൻ ഉരഗങ്ങളുടെ പ്രതിനിധികൾ എന്ന നിലയിൽ ഇവയെ സംരക്ഷിക്കുന്നു.[1]
പ്രത്യേകതകൾതിരുത്തുക
മുതലയുള്ള സ്ഥലങ്ങളിൽ ഇവ അപായനിരീക്ഷകനായി കാണപ്പെടും എന്ന വിശ്വാസമുള്ളതുകോണ്ടാണ് മോണിട്ടർ എന്ന പേർ ഇത്തരം പല്ലികൾക്ക് കിട്ടിയത് (മുതല മുട്ട ഉടുമ്പിന്റെ ഏറ്റവും ഇഷ്ട ഭോജ്യങ്ങളിൽ ഒന്നാണെന്നതിനാൽ ഇത് മുതലമടകൾ തിരഞ്ഞു കണ്ടുപിടിക്കും).
ഇണക്കംതിരുത്തുക
ഉടുമ്പിനെ നായയെപ്പോലെ ഇണക്കി വളർത്താം. കോഴിമുട്ടയും മീൻ-ഇറച്ചി കഷണങ്ങളുമാണ് ഭക്ഷണം.കള്ളന്മാർ ഉടുമ്പുകളെ ഇണക്കി വളർത്തിയിരുന്നതായി കരുതുന്നു. വൻചുമരുകളിൽ ഉടുമ്പിനെ എറിഞ്ഞ് പിടിപ്പിച്ച് അതിന്റെ അരയിൽ കെട്ടിയ കയറിൽ പിടിച്ച് മുകളിൽ കയറുമായിരുന്നു.കൊമോഡോ ഡ്രാഗൺ എന്ന ഭീമൻ പല്ലി ഉടുമ്പിന്റെ വർഗത്തിൽ പെട്ട ഒന്നാണ്.
സംരക്ഷണംതിരുത്തുക
ഇന്ത്യൻ വന്യജീവിസംരക്ഷണ നിയമപ്രകാരം ഉടുമ്പിനെ പിടിക്കുവാനോ കടത്തുവാനോ വേട്ടയാടാനൊ കൈവശം വക്കുവാനോ പാടുള്ളതല്ല.[2] തടവുശിക്ഷയടക്കം ജാമ്യം ഇല്ലാത്ത കുറ്റമാണ് ഇത്.
അവലംബംതിരുത്തുക
- ↑ പേജ് 257, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
- ↑ http://moef.nic.in/modules/rules-and-regulations/wildlife/
മറ്റ് ലിങ്കുകൾതിരുത്തുക
വിക്കിസ്പീഷിസിൽ Varanidae എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
വിക്കിമീഡിയ കോമൺസിലെ Varanidae എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |