ചെറുഉപ്പട്ടി
കടലിനോട് ചേർന്നു വളരാൻ കഴിയുന്ന ഒരു കണ്ടൽ ഇനമാണ് ചെറൂപ്പട്ടി. ഇംഗ്ലീഷ്: Grey mangrove ഇവ വളരുന്ന പ്രദേശങ്ങളിലെ വെള്ളത്തിൽ നിന്നുള്ള ലവണാംശം ഇലകളിലൂടെ പുറം തള്ളിക്കളയാനുള്ള കഴിവ് ഇവക്കുണ്ട്. ഇത് മൂലം പരിസരങ്ങളിലെ വെള്ളത്തിന്റെ ലവണാംശം കുറയുന്നതിനാൽ പാരിസ്ഥിതിക പ്രാധാന്യം ഏറെയുള്ള ഒരു ഇനമാണ് ഉപ്പട്ടികൾ. മറ്റു കണ്ടലുകളെ പോലെ തന്നെ ഉപ്പു ജലത്തിന്റേയും ശുദ്ധജലത്തിന്റേയും പ്രാദേശികഭിത്തികളായി ഇവ വളരുന്നു. ആസ്ത്രേലിയല് കൂടുതൽ കാണപ്പെടുന്ന കണ്ടലാണിത്.
ചെറുഉപ്പട്ടി | |
---|---|
Avicennia marina var resinifera, Timor-Leste | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. marina
|
Binomial name | |
Avicennia marina |
പേരിനു പിന്നിൽ
തിരുത്തുകഇവയുടെ ഇലകളിൽ ഉപ്പ് അടിഞ്ഞു കൂടുന്നത് കൊണ്ട് ഉപ്പ് ഊറ്റിയെടുക്കുന്നവ എന്നർത്ഥത്തിൽ ഉപ്പൂറ്റി അഥവ ഉപ്പട്ടി എന്നും, തമ്മിൽ ചെറിയ വലിപ്പത്തിൽ വളരുന്ന രണ്ടു ജനുസ്സുള്ളിൽ പെടുന്നതിനാൽ ചെറിയ ഉപ്പട്ടി എന്നും പേരു വന്നു.
വിതരണം
തിരുത്തുകആഫ്രിക്കയുടെ കിഴക്കൻ തീരങ്ങൾ, ഏഷ്യയുടെ തെക്കു പടിഞ്ഞാറു തെക്കു കിഴക്കൻ മേഖലകൾ, ശ്രിലങ്ക, ആസ്റ്റ്രേലിയ, ന്യുസിലാന്റ് എന്നിവടങ്ങളിൽ കാണപ്പെടുന്നു,
ഏഷ്യയിൽ ഇവ അറേബ്യൻ തീരപ്രദേശങ്ങളിലാണ് പ്രധാനമായും കണ്ടുവരുന്നത്. അറേബ്യൻ ഐക്യനാടുകൾ, ഖത്തർ, ഒമാൻ, യെമൻ, സൗദി അറേബ്യ, ഈജിപ്ത്, എറിട്രിയ, സുഡാൻ എന്നിവടങ്ങളിലും ഇറാന്റെ തെക്കു ഭാഗങ്ങളിലും ഇന്ത്യയുടെ തീരങ്ങളിലും ഇവ കാണപ്പെടുന്നു
ആസ്ത്രേലിയയിൽ മിക്കവാറും എല്ലായിടങ്ങളിലും ഇവ കണ്ടുവരുന്നുണ്ട്. [1] കടൽ തീർങ്ങളിൽ മാത്രമല്ല കുറേ കൂടി ഉൾപ്രദേശങ്ങളിലും ഇവിടങ്ങളിൽ ചെറൂപ്പട്ടി കാണപ്പെടുന്നു.[2]
വിവരണം
തിരുത്തുകചെറൂപ്പട്ടി ചെറിയ സസ്യങ്ങളാണ്. 10 -14 മീറ്ററോളം ഉയരം വക്കും ഇവയുടെ ശാഖകൾ കെട്ടുപിണഞ്ഞ് കാണപ്പെടുന്നു. തടിക്ക് ഇളം ചാരനിറമാണ്. ഇത് കനം കുറഞ്ഞ ശൽകങ്ങൾ കൊണ്ട് ആവൃതമാണ്. ചാരനിറമോ വെള്ള നിറമോ ഉള്ളതു കൊണ്ട് ഇംഗ്ലീഷ് നാമമായ ഗ്രേ/വൈറ്റ് മാങ്രോവ് എന്ന പേരു ലഭിച്ചു.[2] .[1]
ചിത്രശാല
തിരുത്തുക-
ഉപ്പട്ടിയുടെയും ചെറിയ ഉപ്പട്ടിയുടെയും ഇലകൾ
-
പൂവ്
-
കായ
-
ശ്വസന വേരുകൾ
റഫറൻസുകൾ
തിരുത്തുക- ↑ 1.0 1.1 Rippey, Elizabeth; Rowland, Barbara (2004) [1995]. Coastal plants: Perth and the south-west region (2nd ed.). Perth: UWA Press. ISBN 1-920694-05-6.
- ↑ 2.0 2.1 Bagust, Phil; Tout-Smith, Lynda (2005). The Native Plants of Adelaide. Department for Environment and Heritage. p. 100. ISBN 0-646-44313-5.