സജി ചെറിയാൻ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

കേരളത്തിലെ ഒരു രാഷ്ട്രീയപ്രവർത്തകനും ചെങ്ങന്നൂർ എംഎൽഎയുമാണ് സജി ചെറിയാൻ.[1] കെ.കെ. രാമചന്ദ്രൻ നായരുടെ മരണത്തെത്തുടർന്ന് 2018-ൽ നടത്തിയ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

സജി ചെറിയാൻ
കേരളത്തിലെ ഫിഷറീസ്, സാംസ്കാരിക വകുപ്പ്, യുവജനക്ഷേമ വകുപ്പ് മന്ത്രി
ഓഫീസിൽ
ജനുവരി 4 2023 – തുടരുന്നു
മുൻഗാമി
കേരളത്തിലെ ഫിഷറീസ്, സാംസ്കാരിക വകുപ്പ്, യുവജനക്ഷേമ വകുപ്പ് മന്ത്രി
ഓഫീസിൽ
മേയ് 20 2021 – ജൂലൈ 6 2022
മുൻഗാമി
പിൻഗാമി
കേരള നിയമസഭ അംഗം
ഓഫീസിൽ
ജൂൺ 4 2018 – തുടരുന്നു
മുൻഗാമികെ.കെ. രാമചന്ദ്രൻ നായർ
മണ്ഡലംചെങ്ങന്നൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം (1965-05-28) 28 മേയ് 1965  (59 വയസ്സ്)
കൊഴുവല്ലൂർ
രാഷ്ട്രീയ കക്ഷികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
പങ്കാളിക്രിസ്റ്റീന ചെറിയാൻ
കുട്ടികൾ3 മക്കൾ
ഉറവിടം: നിയമസഭ

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിൽ സിപിഐഎം സമ്മേളനത്തിൽ ഭരണഘടനയുമായി ബന്ധപ്പെട്ട പരാമർശനങ്ങളെത്തുടർന്നുണ്ടായ വിവാദങ്ങളെത്തുടർന്ന് 2022 ജൂലൈ 6-ന് രണ്ടാം പിണറായി സർക്കാറിലെ മന്ത്രിസ്ഥാനം രാജിവെച്ചു[2].

ജീവിതരേഖ

തിരുത്തുക

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ കൊഴുവല്ലൂരിൽ 1965 മേയ് 28 ന് ജനിച്ചു. മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ നിന്നും ബിരുദം നേടി. ഇക്കാലയളവിൽ സജീവ വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തകനായ ഇദ്ദേഹം എസ്.എഫ്.ഐ.യിലൂടെ സി.പി.ഐ (എം) നേതൃത്വത്തിലെത്തി.പിന്നീട് സി.പി.ഐ (എം) ആലപ്പുഴ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മറ്റി അംഗവുമായി. ആലപ്പുഴ ജില്ലാ കൗൺസിൽ അംഗമായിരുന്നു. 2018 ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. 2018 മേയ് 28-ന് വോട്ടെടുപ്പ് നടത്തി 2018 മേയ് 31-ന് ഫലം പ്രഖ്യാപിച്ച ഈ ഉപതിരഞ്ഞെടുപ്പിൽ 20956 വോട്ടുകളുടെ ഭൂരിപക്ഷമാണ് സജി ചെറിയാൻ നേടിയത്. 202l ലും നിയമസഭാംഗമായ അദേഹത്തെ രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിലെ ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രിയായി പാർട്ടി തീരുമാനിച്ചു.[3] 2006ൽ ചെങ്ങന്നൂരിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. എന്നാൽ അയ്യായിരത്തിലധികം വോട്ടുകൾക്ക് യു.ഡി.എഫിലെ പി.സി. വിഷ്ണുനാഥിനോടു പരാജയപ്പെട്ടു.  

വഹിച്ച പദവികൾ

തിരുത്തുക
  • സി.പി.ഐ.എം ആലപ്പുഴ ജില്ലാ സെക്രട്ടറി
  • സിപിഐഎം ചെങ്ങന്നൂർ ഏരിയ കമ്മിറ്റി സെക്രട്ടറി.
  • ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്.
  • ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം.
  • കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം.
  • സിഐടിയു ജില്ലാ പ്രസിഡന്റ്.
  • ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ് .
  • എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ്സെക്രട്ടറി
  • കേരള നിയമസഭയിലെ അംഗം
  • സാംസ്കാരിക, ഫിഷറീസ് വകുപ്പ് മന്ത്രി
  1. News, Mathrubhumi. "സജി ചെറിയാൻ ചെങ്ങന്നൂരിൽ എൽഡിഎഫ് സ്ഥാനാർഥി". Mathrubhuni. {{cite web}}: |last= has generic name (help); Cite has empty unknown parameter: |dead-url= (help)
  2. "ഭരണഘടനയിൽ തട്ടിവീണു; മന്ത്രി സജി ചെറിയാൻ രാജിവെച്ചു". Archived from the original on 2022-07-06. Retrieved 6 ജൂലൈ 2022.{{cite news}}: CS1 maint: bot: original URL status unknown (link)
  3. News, Mathrubhumi. "ചെങ്ങന്നൂരിൽ ഇടത് തന്നെ; സജി ചെറിയാന് ചരിത്ര ഭൂരിപക്ഷം". Mathrubhuni. Archived from the original on 2018-05-31. {{cite web}}: |last= has generic name (help); Cite has empty unknown parameter: |dead-url= (help)
  4. "Chengannur Election Results".
"https://ml.wikipedia.org/w/index.php?title=സജി_ചെറിയാൻ&oldid=3966275" എന്ന താളിൽനിന്ന് ശേഖരിച്ചത്