കെ.കെ. രാമചന്ദ്രൻ നായർ
കേരളത്തിലെ കമ്യൂണിസ്റ്റ് നേതാവും ചെങ്ങന്നൂർ നിയമസംഭാംഗവും ആയിരുന്നു കെ.കെ. രാമചന്ദ്രൻ നായർ (1952 ഡിസംബർ 1- 2018 ജനുവരി 14).
കെ.കെ. രാമചന്ദ്രൻ നായർ | |
---|---|
കേരളനിയമസഭയിലെ അംഗം | |
ഓഫീസിൽ മേയ് 21 2016 – ജനുവരി 14 2018 | |
മുൻഗാമി | പി.സി. വിഷ്ണുനാഥ് |
പിൻഗാമി | സജി ചെറിയാൻ |
മണ്ഡലം | ചെങ്ങന്നൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1953 |
മരണം | 14 ജനുവരി 2018 ചെന്നൈ | (പ്രായം 64–65)
രാഷ്ട്രീയ കക്ഷി | സി.പി.എം. |
പങ്കാളി | പൊന്നുമണി ജി |
കുട്ടികൾ | പ്രശാന്ത് |
മാതാപിതാക്കൾ |
|
വസതി | ആല |
As of ഓഗസ്റ്റ് 2, 2020 ഉറവിടം: ദേശാഭിമാനി |
ജീവിതരേഖ
തിരുത്തുക1952 ഡിസംബർ ഒന്നിന് ചെങ്ങന്നൂർ ആല ഭാസ്കരവിലാസത്തിൽ കരുണാകരൻ നായരുടേയും ഭാരതിയമ്മയുടേയും മകനായി ജനിച്ചു. കരൾ രോഗത്തെ തുടർന്ന് 2018 ജനുവരി 14-ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ വച്ച് അന്തരിച്ചു. പന്തളം എൻ.എസ്.എസ്. കോളേജിലും തിരുവനന്തപുരം ലൊ കോളേജിലുമായി ഉപരിപഠനം.
എസ്.എഫ്.ഐ.യിലൂടെ രാഷ്ട്രീയരംഗത്ത് എത്തിചേർന്ന രാമചന്ദ്രൻ നായർ കലാസാംസ്കാരിക രംഗത്തും പ്രവർത്തിച്ചിരുന്നു. ശാസ്ത്രീയ സംഗീതത്തിൽ പാണ്ഡിത്യം ഉണ്ടായിരുന്ന രാമചന്ദ്രൻ നായർ സർഗ്ഗവേദിയുടെ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. ചെങ്ങന്നൂരിൽ അഭിഭാഷകനായി പ്രവർത്തിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ കാലത്ത് ജയിൽ ജീവിതം അനുഭവിച്ചിട്ടുണ്ട്. [1] 2016-ൽ ചെങ്ങന്നൂർ നിയമസഭാമണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട രാമചന്ദ്രൻ നായർ നാശോന്മുഖമായിക്കിടന്ന വരട്ടാർ എന്ന ചെറുനദിക്ക് പുനർജന്മം നൽകി ശ്രദ്ധേയനായിരുന്നു.
അധികാരസ്ഥാനങ്ങൾ
തിരുത്തുക- സി.പി.എം. ഏരിയ സെക്രട്ടറി
- തിരുവനന്തപുരം ലോ കോളേജ് യൂണിയൻ ചെയർമാൻ
- ബാർ കൗൺസിൽ പ്രസിഡന്റ്
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
2016 | ചെങ്ങന്നൂർ നിയമസഭാമണ്ഡലം | കെ.കെ. രാമചന്ദ്രൻ നായർ | സി.പി.ഐ.എം., എൽ.ഡി.എഫ്. | പി.സി. വിഷ്ണുനാഥ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
2001 | ചെങ്ങന്നൂർ നിയമസഭാമണ്ഡലം | ശോഭനാ ജോർജ്ജ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | കെ.കെ. രാമചന്ദ്രൻ നായർ | സി.പി.ഐ.എം., എൽ.ഡി.എഫ്. |
കുടുംബം
തിരുത്തുകഭാര്യ - പൊന്നുമണി
അവലംബം
തിരുത്തുക- ↑ http://www.deshabhimani.com/news/kerala/kk-ramachandran-nair-death/699334
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2018-01-14.