മത്തൂരു

(മത്തൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

13°52′26″N 75°33′32″E / 13.87389°N 75.55889°E / 13.87389; 75.55889 കർണ്ണാടക സംസ്ഥാനത്തിലെ ഷിമൊഗ ജില്ലയിലെ ഒരു ഗ്രാമമാണ് മത്തൂരു. (കന്നഡ: ಮತ್ತೂರು, സംസ്കൃതം: मत्तूरु). തുംഗ നദിയുടെ കരയിലാണ്‌ ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

മത്തൂരു
തുംഗ നദി മത്തൂരുവിൽ
തുംഗ നദി മത്തൂരുവിൽ
Map of India showing location of Karnataka
Location of മത്തൂരു
മത്തൂരു
Location of മത്തൂരു
in Karnataka and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Karnataka
ജില്ല(കൾ) ഷിമൊഗ
ഏറ്റവും അടുത്ത നഗരം Shivamogga
ഭാഷ(കൾ) കന്നട, സംസ്കൃതം, സങ്കേതി
സമയമേഖല IST (UTC+5:30)

പ്രാധാന്യം തിരുത്തുക

അടുത്തകാലത്തായി ഈ ഗ്രാമം സംസ്കൃത പഠനത്തിന്റെ പേരിൽ ശ്രദ്ധ നേടിയിട്ടുണ്ട്. സംസ്കൃത പുനരുദ്ധാരണത്തിന്റെ ഭാഗമായി ഈ ഗ്രാമത്തിലുള്ളവർ ജാതിമതഭേദമന്യേ[1] സംസ്കൃതം അഭ്യസിക്കുകയും ദൈനംദിന ഭാഷയായി സംസ്കൃതത്തെ സ്വീകരിക്കുകയും ചെയ്തു.[2] ഈ ഗ്രാമത്തിലെ ഭൂരിപക്ഷം കുടുംബങ്ങളും ഇപ്പോൾ പ്രധാനഭാഷയായി ഉപയോഗിക്കുന്നത് സംസ്കൃതമാണ്. മത്തൂരുവിന്റെ മാതൃക പിന്തുടർന്ന് കർണ്ണാടകയിലെത്തന്നെ ഹൊഷഹള്ളി, മധ്യപ്രദേശിലെ മോഹാദ്‌, ഝിരി, ഉത്തരാഖണ്ഡിലെ ഭന്തോളി എന്നീ ഗ്രാമങ്ങളും ഇപ്പോൾ സംസ്കൃതം സംസാരഭാഷയായി സ്വീകരിച്ചിട്ടുണ്ട്.[3]

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മത്തൂരു&oldid=3316247" എന്ന താളിൽനിന്ന് ശേഖരിച്ചത്