ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ
ഭാരതസർക്കാരിന്റെ ഔദ്യോഗികഭാഷയായി ഭരണഘടന അനുശാസിച്ചിരിക്കുന്നത് ഹിന്ദിയും ഇംഗ്ലീഷുമാണ്. എന്നാൽ സംസ്ഥാനതലത്തിൽ വേറെയും കുറേ ഭാഷകളെ ഔദ്യോഗികഭാഷകളായി അംഗീകരിച്ചിട്ടുണ്ട്. ഇത് ഓരോ സംസ്ഥാനത്തിനും ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാനുള്ള അനുവാദവും ഭരണഘടന ഉറപ്പുനല്കുന്നു.
ഭരണഘടനയുടെ എട്ടാം പട്ടികയിൽപ്പെടാത്ത ഭാഷകളും ചില സ്ഥലങ്ങളിൽ പ്രചാരത്തിലുണ്ട്. ത്രിപുരയിൽ പ്രചാരത്തിലുള്ള കൊക്ബൊരോക്, മിസോറത്തിലെ മിസോ, മേഘാലയത്തിൽ ഉപയോഗിക്കുന്ന ഖാസി, ഗാരോ, ജൈൻഷ്യ, പുതുച്ചേരിയിലെ ഫ്രഞ്ച് എന്നിവ ഉദാഹരണം.
ശ്രേഷ്ഠഭാഷാ പദവി ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്ന രാജ്യത്തെ അഞ്ചാമത്തെ ഭാഷയായി മലയാളം (2013 മെയ് 23). 2004ൽ തമിഴിനും 2005ൽ സംസ്‌കൃതത്തിനും 2008ൽ കന്നഡയ്ക്കും തെലുങ്കിനും ക്ലാസിക്കൽ പദവി ലഭിച്ചിരുന്നു. മലയാള ഭാഷയുടെ 1500 വർഷത്തെ പൈതൃകവും പാരമ്പര്യവും കണക്കിലെടുത്ത് കേന്ദ്രസാഹിത്യ അക്കാദമിയുടെ ഉപസമിതി 2012 ഡിസംബറിലാണ് ശ്രേഷ്ഠഭാഷാ പദവി മലയാളത്തിനും നൽകാമെന്ന ശുപാർശ സാംസ്‌കാരികമന്ത്രാലയത്തിന് നൽകിയത്.
ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ |
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ |
ഇംഗ്ലീഷ് • ഹിന്ദി |
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ |
ആസ്സാമീസ് • ബംഗാളി • ബോഡോ • ദോഗ്രി •ഗോണ്ടി • ഗുജറാത്തി• ഹിന്ദി • കന്നഡ • കശ്മീരി • കൊങ്കണി • മലയാളം • മൈഥിലി • മണിപ്പൂരി • മറാഠി• നേപ്പാളി • ഒറിയ • പഞ്ചാബി • സംസ്കൃതം • സന്താലി • സിന്ധി • തമിഴ് • തെലുങ്ക് • ഉർദു • |